- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിളിനേയും സാംസങ്ങിനേയും വെല്ലാനിറങ്ങിയ അഗസ്റ്റിൻ സഹോദരന്മാർ ഇനി രണ്ടാഴ്ച ഇരുമ്പഴിയെണ്ണും; തട്ടിപ്പ് കേസിൽ റിമാൻഡ് ചെയ്തത് മാർച്ച് 15 വരെ; അറസ്റ്റ് വാർത്ത പുറത്തായതോടെ അനേകം പേർ പരാതിയുമായി രംഗത്ത്
തിരുവനന്തപുരം: മോംഗോ ഫോൺ ഉടമകളായ ആന്റോ അഗസ്റ്റിനേയും ജോസുകുട്ടി അഗസ്റ്റിനേയും 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാർച്ച് 15 വരെയാണ് പ്രതികളെ കളമശ്ശേരി ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്!തത്. ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽ നിന്ന് വ്യാജരേഖയുണ്ടാക്കി രണ്ടരക്കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ കഴിഞ്ഞ
തിരുവനന്തപുരം: മോംഗോ ഫോൺ ഉടമകളായ ആന്റോ അഗസ്റ്റിനേയും ജോസുകുട്ടി അഗസ്റ്റിനേയും 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാർച്ച് 15 വരെയാണ് പ്രതികളെ കളമശ്ശേരി ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്!തത്. ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽ നിന്ന് വ്യാജരേഖയുണ്ടാക്കി രണ്ടരക്കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സാംസങ്ങിനേയും ആപ്പിളിനേയും വെല്ലുന്ന ഫോണെന്ന പരസ്യവാചകവുമായി അഗസ്റ്റിൻ സഹോദരന്മാർ തട്ടിപ്പിനിറങ്ങിയത് മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ തുടർച്ചയായിരുന്നു അറസ്റ്റും റിമാൻഡും. അതിനിടെ ഇവർ പ്രതികളായ കൂടുതൽ പണത്തട്ടിപ്പ് കേസുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
എം ഫോൺ ലോഞ്ച് ചെയ്യുന്ന ചടങ്ങിന് തൊട്ടുമുമ്പാണ് ഇന്നലെ കമ്പനി ഉടമകളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവര ഷാഡോ പൊലീസ് അറസ്റ്റ് ചെയ്!തത്. 2014 ഡിസംബറിലാണ് ഇവർ ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽനിന്ന് രണ്ട് കോടി 68 ലക്ഷം രൂപ വായ്പയെടുത്തത്. 10 ഹെവി വാഹനങ്ങളുടെ രേഖകളും വയനാട് മീനങ്ങാടിയിലെ ഒരേക്കർ സ്ഥലവുമാണ് ഈടു നൽകിയത്. വായ്പ മുടങ്ങിയതോടെ നടത്തി അന്വേഷണത്തിൽ ഈടിനായി നൽകിയ വസ്തുക്കളുടെ രേഖകൾ വ്യാജമാണെന്ന് ബാങ്ക് അധികൃതർ കണ്ടെത്തി പരാതി നൽകുകയായിരുന്നു. ഇതിനിടെ എം ഫോൺ ഉടമകൾ മംഗലാപുരത്ത് വ്യാജരേഖയുണ്ടാക്കി കബളിപ്പിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയും പുറത്തുവന്നു.
കോസ്റ്റൽ ചിപ്പ് ബോർഡ്‌സ് ആൻഡ് ലാംസ് എന്ന കമ്പനിയെ വ്യാജ ആധാരമുണ്ടാക്കി കബളിപ്പിച്ചുവെന്നാണ് കേസ്. ഇവരുടെ ഉടമസ്ഥതയിലുള്ള മംഗലാപുരത്തെ പപ്ലിക്കാട് എസ്‌റ്റേറ്റിൽ ആറരക്കോടി രൂപ വിലമതിക്കുന്ന സിൽവർ ഓക്ക് മരങ്ങളുണ്ടെന്നും ഇവ വെട്ടിവിൽക്കാനുള്ള അവകാശം നൽകാമെന്നും വിശ്വസിപ്പിച്ചാണ് വ്യാജ ആധാരം കാണിച്ച് കരാറുണ്ടാക്കിയതെന്ന് പരാതിക്കാരൻ പറയുന്നു. പിന്നീട് കോടതി ഇടപെടലിനെത്തുടർന്ന് 75 ലക്ഷം രൂപ മടക്കിക്കൊടുത്തു. ബാക്കി പണം മടക്കിനൽകുന്നതിന് മുമ്പ് പ്രതികൾ മുങ്ങിയെന്നും കളമശ്ശേരിയിൽ പ്രതികൾ അറസ്റ്റിലായപ്പോഴാണ് ഇവരെപ്പറ്റി പിന്നെ കേൾക്കുന്നതെന്നും കോസ്റ്റൽ ചിപ് ബോർഡ്‌സ് ആൻഡ് ലാംസ് കമ്പനി പ്രതിനിധികൾ പറഞ്ഞു.
ഈ കേസിൽ ഇവരുടെ മറ്റൊരു സഹോദരനായ റോജിയും പ്രതിയാണ്. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായതിന് ശേഷവും പ്രതികളെ എം ഫോണിന്റെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കാൻ വഴിവിട്ട രാഷ്ട്രീയ ഇടപെടലുകളെത്തുടർന്ന് പൊലീസ് അനുവദിച്ചിരുന്നു. ഇത് വിവാദമായതോടെ മറ്റ് ഇടപാടുകൾക്ക് പൊലീസിന് കഴിയാതെ പോയി. കളമശ്ശേരിയിലെ കോൺഗ്രസ് പ്രമുഖന്റെ ഇടപെടലുകളും നടക്കാതെ പോയി. ഇതോടെയാണ് രണ്ടാഴ്ച അഴിയെണ്ണേണ്ട അവസ്ഥ അഗസ്റ്റിൻ സഹോദരന്മാർക്ക് വന്നത്. അതിനിടെ ജാമ്യത്തിനായുള്ള ശ്രമങ്ങളും തുടങ്ങി. എന്നാൽ ജാമ്യാപേക്ഷ കോടതിയിൽ വന്നാൽ എതിർക്കാനാണ് പൊലീസ് നീക്കം. ബാങ്ക് ഓഫ് ബറോഡയുടെ ഉറച്ച നിലപാടാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.
ബാങ്കുമായി ഒത്തുതീർപ്പുണ്ടാക്കി അഗസ്റ്റിൻ സഹോദരന്മാരെ പുറത്തിറക്കാൻ കള്ളക്കളി നടന്നിരുന്നു. എന്നാൽ ബാങ്ക വഴങ്ങിയില്ല. പരാതിയുമായി മുന്നോട്ട് പോകാൻ ബാങ്ക് തീരുമാനിച്ചതോടെ എല്ലാം പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ് പരാതികൾ എത്തുന്നത്. ബാങ്ക് ഓഫ് ബറോഡയെ പറ്റിച്ച ശേഷം ഇവർ മുങ്ങി നടക്കുകയായിരുന്നു. എന്നാൽ എം ഫോൺ തട്ടിപ്പ് മറുനാടൻ വാർത്തയാക്കിയതോടെ അഗസ്റ്റിൻ സഹോദരന്മാരുടെ സാന്നിധ്യം ബാങ്ക് തിരിച്ചറിഞ്ഞു. അങ്ങനെയാണ് എം ഫോൺ ലോഞ്ചിന് തൊട്ടുമുമ്പ് അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയത്.