- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടുടുത്ത് ഹവായ് ചെരുപ്പുമിട്ട്, വെളുക്കേ ചിരിച്ച് നികേഷ് കുമാർ പ്രചരണം തുടങ്ങി; ആശാന്റെ നെഞ്ചത്ത് പൊങ്കാലയിട്ട് റിപ്പോർട്ടർ ചാനലും; ചാനൽ നിയന്ത്രണം ഏറ്റെടുത്ത് എസ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡ്
കൊച്ചി: സിപിഐ(എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് പല സ്ഥാനാർത്ഥികളും ഇറങ്ങിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാണ് കണ്ണൂരിലെ അഴിക്കോട് മണ്ഡലം. ഇവിടെ സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് എം വി രാഘവന്റെ മകൻ നികേഷ് കുമാർ. എന്തായാലും നികേഷിന്റെ സ്ഥാനാർത്ഥിത്വം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകൻ രാഷ്ട്രീയത്തിലിറങ്ങണോ എന്ന വിധത്തിൽ ചർച്ചകൾ നടന്നു. ഇതിനിടെയാണ് ഇന്നലെ മുതൽ നികേഷ് കുമാർ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്. സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജനെ കണ്ട ശേഷമാണ് നികേഷ് പ്രചരണം തുടങ്ങിയത്. ചാനൽ സ്റ്റുഡിയോയിൽ നിന്നും കോട്ടൂരിവച്ച് മുണ്ടുടുത്ത് ഹവായി ചെരുപ്പുമിട്ട് കൈകൂപ്പി വെളുക്കേ ചിരിച്ചാണ് നികേഷ് പ്രചരണം തുടങ്ങിയത്. എന്തായാലും നികേഷ് കുമാറിന്റെ രാഷ്ട്രീയ പ്രചരണ ചിത്രം സോഷ്യൽ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു. സാധാരണ രാഷ്ട്രീയക്കാരെ ചാനൽ ചർച്ചകളിൽ ഇരുത്തി പൊരിക്കാറുള്ള നികേഷ് താൻ മ
കൊച്ചി: സിപിഐ(എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് പല സ്ഥാനാർത്ഥികളും ഇറങ്ങിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാണ് കണ്ണൂരിലെ അഴിക്കോട് മണ്ഡലം. ഇവിടെ സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് എം വി രാഘവന്റെ മകൻ നികേഷ് കുമാർ. എന്തായാലും നികേഷിന്റെ സ്ഥാനാർത്ഥിത്വം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകൻ രാഷ്ട്രീയത്തിലിറങ്ങണോ എന്ന വിധത്തിൽ ചർച്ചകൾ നടന്നു.
ഇതിനിടെയാണ് ഇന്നലെ മുതൽ നികേഷ് കുമാർ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്. സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജനെ കണ്ട ശേഷമാണ് നികേഷ് പ്രചരണം തുടങ്ങിയത്. ചാനൽ സ്റ്റുഡിയോയിൽ നിന്നും കോട്ടൂരിവച്ച് മുണ്ടുടുത്ത് ഹവായി ചെരുപ്പുമിട്ട് കൈകൂപ്പി വെളുക്കേ ചിരിച്ചാണ് നികേഷ് പ്രചരണം തുടങ്ങിയത്. എന്തായാലും നികേഷ് കുമാറിന്റെ രാഷ്ട്രീയ പ്രചരണ ചിത്രം സോഷ്യൽ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു.
സാധാരണ രാഷ്ട്രീയക്കാരെ ചാനൽ ചർച്ചകളിൽ ഇരുത്തി പൊരിക്കാറുള്ള നികേഷ് താൻ മാദ്ധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നാണ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ തന്നെ കീഴിൽ മാദ്ധ്യമപ്രവർത്തനം തുടങ്ങിയവർ ചാനൽ മൈക്കുമായി ചോദ്യങ്ങൾ ചോദിച്ചു. രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തോടെ തന്നെ മറുപടികളും നികേഷ് നൽകി. പതിവ് രാഷ്ട്രീയക്കാരുടെ ശൈലിയിൽ തന്നെയായിരുന്നു പിന്നീടുള്ള പ്രചരണങ്ങൾ. എല്ലാവരെയും കണ്ട് കൈകൂപ്പി, വോട്ടഭ്യർത്ഥിച്ച് നികേഷ് രംഗം കൊഴുപ്പിച്ചു.
അതേസമയം ചാനൽ രംഗത്തെ പ്രമുഖന്റെ വോട്ടഭ്യർത്ഥന ചാനലുകളിലെ മിക്ക ആക്ഷേപഹാസ്യ പരിപാടികൾക്കും അവസരം നൽകുകയും ചെയ്തു. മനോരമ ന്യൂസിന്റെയും റിപ്പോർട്ടർ ചാനലിന്റെയും ആക്ഷേപഹാസ്യത്തിലെ പ്രധാന ഐറ്റം നികേഷ് കുമാറിന്റെ വോട്ടുതേടൽ. നികേഷിന്റെ ചാനലിലെ ഡെമോക്രേയ്‌സി തന്നെ ആശാന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. നികേഷിന്റെ വോട്ടുതേടലിനെ കളിയാക്കിയായിരുന്നു പരിപാടി.
അതേസമയം സോഷ്യൽ മീഡിയയിൽ ആക്ടീവായി ഇടപെട്ടും രാഷ്ട്രീയം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നികേഷ് കുമാർ. അതിനിടെ വീണാ ജോർജ്ജ് കൂടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയോത്ട ചാനലിലെ പുതിയ എഡിറ്റോറിയൽ ബോർഡിന്റെ നേതൃത്വത്തിലാണ് വാർത്താ വിഭാഗത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. ചാനലിലെ മുതിർന്ന ലേഖകനായ എസ് വിജയകുമാറിന്റെ നേതൃത്വത്തിലാണ് വാർത്തയും മറ്റ് വിഭാഗങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത്.
നികേഷും മുകേഷും പിന്നെ ജഗദീഷുംനികേഷും മുകേഷും പിന്നെ ജഗദീഷും
Posted by Kv madhu on Thursday, March 31, 2016