- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹവായ് ചെരുപ്പ് മാറ്റി ഷൂസിട്ടു..! കുട്ടികൾക്കൊപ്പം ബീച്ചിൽ ക്രിക്കറ്റ് കളിച്ച് നികേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം; അഴീക്കോട്ട് ടൂറിസം വിപ്ലവം തീർക്കുമെന്ന് വാഗ്ദാനം: വികസന സ്വപ്നങ്ങൾ പങ്കുവച്ചുള്ള വീഡിയോ
കണ്ണൂർ: മാദ്ധ്യമപ്രവർത്തകൻ നികേഷ് കുമാർ തനി രാഷ്ട്രീയക്കാരനായി പ്രചരണം കൊഴുപ്പിക്കുകയാണ്. അതിനായി സോഷ്യൽ മീഡിയയെ സമർത്ഥമായി ഉപയോഗിക്കുയാണ് അദ്ദേഹം. കോട്ടിട്ട് ചാനാൽ ചർച്ച നയിച്ചിരുന്ന നികേഷ് മുണ്ടുമുടുത്ത് ഹവായ് ചെരുപ്പുമിട്ട് വോട്ടു പിടിക്കാൻ ഇറങ്ങിയത് പലർക്കും കൗതുകവുമായി. അദ്ദേഹം തനി രാഷ്ട്രീയക്കാരനായി മാറിയെന്നാണ് പലരും പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പിൽ ഇറങ്ങി കഴിഞ്ഞതോടെ പതിവ് രാഷ്ട്രീയക്കാരെ പോലെ മണ്ഡലത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന വികസന കാര്യങ്ങളെ കുറിച്ചും നികേഷ് കുമാർ വാചാലനായി. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നികേഷ് മണ്ഡലത്തിലെ വികസന കാര്യങ്ങളെ കുറിച്ച് വാചാലനായത്. അഴീക്കോട് ബീച്ചിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടു തുടങ്ങുന്ന വീഡിയോയിൽ മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതികളെ കുറിച്ചാണ് നികേഷ് പറയുന്നത്. വിദേശ രാജ്യങ്ങളിലെ കാര്യങ്ങൾ പോലും അദ്ദേഹം വിശദീകരിക്കുന്നു. അഴീക്കോട് ലക്ഷ്യമിടുന്നത് കായികരംഗത്തെ കുതിച്ചുചാട്ടമെന്ന് എംവി നികേഷ് കുമാർ പറഞ്ഞു. പ്രചരണ ചൂടിനി
കണ്ണൂർ: മാദ്ധ്യമപ്രവർത്തകൻ നികേഷ് കുമാർ തനി രാഷ്ട്രീയക്കാരനായി പ്രചരണം കൊഴുപ്പിക്കുകയാണ്. അതിനായി സോഷ്യൽ മീഡിയയെ സമർത്ഥമായി ഉപയോഗിക്കുയാണ് അദ്ദേഹം. കോട്ടിട്ട് ചാനാൽ ചർച്ച നയിച്ചിരുന്ന നികേഷ് മുണ്ടുമുടുത്ത് ഹവായ് ചെരുപ്പുമിട്ട് വോട്ടു പിടിക്കാൻ ഇറങ്ങിയത് പലർക്കും കൗതുകവുമായി. അദ്ദേഹം തനി രാഷ്ട്രീയക്കാരനായി മാറിയെന്നാണ് പലരും പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പിൽ ഇറങ്ങി കഴിഞ്ഞതോടെ പതിവ് രാഷ്ട്രീയക്കാരെ പോലെ മണ്ഡലത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന വികസന കാര്യങ്ങളെ കുറിച്ചും നികേഷ് കുമാർ വാചാലനായി.
ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നികേഷ് മണ്ഡലത്തിലെ വികസന കാര്യങ്ങളെ കുറിച്ച് വാചാലനായത്. അഴീക്കോട് ബീച്ചിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടു തുടങ്ങുന്ന വീഡിയോയിൽ മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതികളെ കുറിച്ചാണ് നികേഷ് പറയുന്നത്. വിദേശ രാജ്യങ്ങളിലെ കാര്യങ്ങൾ പോലും അദ്ദേഹം വിശദീകരിക്കുന്നു. അഴീക്കോട് ലക്ഷ്യമിടുന്നത് കായികരംഗത്തെ കുതിച്ചുചാട്ടമെന്ന് എംവി നികേഷ് കുമാർ പറഞ്ഞു. പ്രചരണ ചൂടിനിടെ അഴീക്കോട് ബീച്ചിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രവും എംവി നികേഷ് കുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മണ്ഡലത്തിൽ പ്രചരണത്തിന്റെ ഓരോ ചിത്രങ്ങളും നികേഷ് കുമാർ ഫേസ്‌ബുക്കിലൂടെ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചു അദ്ദേഹം വാചലനായിരുന്നു. കൈത്തറി തൊഴിലാളികൾക്ക് വർഷങ്ങളായി വേതന വർദ്ധന ലഭിച്ചിട്ടില്ലെന്നും ആനുകൂല്യങ്ങളുടെ അഭാവമുണ്ടെന്നുമൊക്കെ അദ്ദേഹം ഫേസ്‌ബുക്കിലൂടെ കുറിക്കുകയുണ്ടായി. അതേസമയം നികേഷ് കുമാറിന്റെ സ്വന്തം ചാനലിലെ ശമ്പള പ്രശനം പോലും പരിഹരിക്കാത്ത കാര്യമാണ് എതിർസ്ഥാനാർത്ഥി കെഎം ഷാജി ചൂണ്ടിക്കാട്ടുന്നത്.
GOOD MORNING AZHEEKODE - BEACH TOURISMഇനിയുള്ള പ്രഭാതങ്ങൾ, അഴീക്കോടിന്റെ വികസന സ്വപ്നങ്ങൾ പങ്കുവച്ചുകൊണ്ടാകട്ടെ
Posted by M V Nikesh Kumar on Sunday, April 3, 2016