- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിനെ നയിക്കാൻ നറുക്ക് വീണത് കമൽനാഥിനെന്ന് സൂചന; മുഖ്യമന്ത്രിയായി മുതിർന്ന നേതാവിനെ തിരഞ്ഞെടുത്തായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം; അന്തിമ പ്രഖ്യാപനം രാഹുൽ ഗാന്ധി നടത്തുമെന്ന് ഒറ്റവരി പ്രമേയം; ദിഗ് വിജയ് സിംഗിന്റെ പിന്തുണയും കമൽനാഥിനായതോടെ പിന്മാറി ജ്യോതിരാദിത്യ സിന്ധ്യ; ബിഎസ്പിയുടെയും എസ്‌പിയുടെയും പിന്തുണ ഉറപ്പിച്ച് ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചു
ഭോപ്പാൽ: രാജസ്ഥാനും ഛത്തീസ്‌ഗഢിനും പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസ് അധികാരത്തിലേക്ക്. 114 സീറ്റ് നേടിയ കോൺഗ്രസ് ബി.എസ്‌പിയുടെയും എസ്‌പിയുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ ഉറപ്പിച്ചു. ഗവർണറെ കണ്ട കമൽനാഥിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ 121 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്ത് നൽകി. ഗവർണർ ആനന്ദിബെൻ പട്ടേൽ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. വൈകിട്ട് ചേരുന്ന നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു. മുതിർ നേതാവും പിസിസി അദ്ധ്യക്ഷനുമായ കമൽനാഥ് മധ്യപ്രദേശിനെ നയിച്ചു. ജ്യോതിരാദിത്യ സിന്ധ്യ തീരുമാനത്തെ പിന്തുണച്ചു.അന്തിമ പ്രഖ്യാപനം ഉടൻ കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ്, സുരേഷ് പച്ചൗരി എന്നിവർ ഒരുമിച്ചെത്തിയാണ് ഗവന്റണർ ആനന്ദിബെൻ പട്ടേലിനെ കണ്ടത്. ഇന്നലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ കാണുന്നതിന് അനുവാദം തേടിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവരട്ടെ എന്ന നിലപാടിലായിരുന്നു. തുടർച്ചയായി നാലാംതവണയും അധികാരത്തിൽ എ
ഭോപ്പാൽ: രാജസ്ഥാനും ഛത്തീസ്‌ഗഢിനും പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസ് അധികാരത്തിലേക്ക്. 114 സീറ്റ് നേടിയ കോൺഗ്രസ് ബി.എസ്‌പിയുടെയും എസ്‌പിയുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ ഉറപ്പിച്ചു. ഗവർണറെ കണ്ട കമൽനാഥിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ 121 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്ത് നൽകി. ഗവർണർ ആനന്ദിബെൻ പട്ടേൽ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. വൈകിട്ട് ചേരുന്ന നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു. മുതിർ നേതാവും പിസിസി അദ്ധ്യക്ഷനുമായ കമൽനാഥ് മധ്യപ്രദേശിനെ നയിച്ചു. ജ്യോതിരാദിത്യ സിന്ധ്യ തീരുമാനത്തെ പിന്തുണച്ചു.അന്തിമ പ്രഖ്യാപനം ഉടൻ
കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ്, സുരേഷ് പച്ചൗരി എന്നിവർ ഒരുമിച്ചെത്തിയാണ് ഗവന്റണർ ആനന്ദിബെൻ പട്ടേലിനെ കണ്ടത്. ഇന്നലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ കാണുന്നതിന് അനുവാദം തേടിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവരട്ടെ എന്ന നിലപാടിലായിരുന്നു.
തുടർച്ചയായി നാലാംതവണയും അധികാരത്തിൽ എത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് മധ്യപ്രദേശിൽ തടയിട്ടത് പിസിസി അധ്യക്ഷനായ കമൽനാഥിന്റെ തന്ത്രങ്ങളായിരുന്നു. ആവശ്യത്തിലേറെ ആത്മവിശ്വാസവുമായിട്ടായിരുന്നു ബിജെപി ഇത്തവണ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്.ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ പാർട്ടിക്ക് നാലാംതവണയും വിജയിക്കാൻ കഴിയുമെന്ന് ബിജെപി ഉറച്ചു വിശ്വസിച്ചു. മിക്കഎക്സിറ്റ് പോൾ ഫലങ്ങളും മധ്യപ്രദേശിൽ ബിജെപി വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാൽ കമൽനാഥ് എന്ന നേതാവ് മുന്നിൽ നിന്ന് നയിച്ച കോൺഗ്രസ് മധ്യപ്രദേശിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യ-ദിഗ്‌വിജയ് സിങ് എന്നീ രണ്ട് നേതാക്കൾക്കിടയിൽ കോൺഗ്രസ് പരസ്പരം പോരടിക്കുന്നതും മധ്യപ്രദേശിൽ ബിജെപിയുടെ വിജയം എളുപ്പമാക്കുന്ന് ഉറപ്പിച്ചു. എന്നാൽ കമൽനാഥിനെ രംഗത്തിറക്കിയ രാഹുൽഗാന്ധിയുടെ തന്ത്രം മധ്യപ്രദേശിൽ കോൺഗ്രസ്സിനെ 15 വർഷത്തിന് ശേഷം അധികാരത്തിലെത്തിക്കുകയായിരുന്നു.
കമൽനാഥ് അക്ഷരാർത്ഥത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ്സിനെ ഉയിർത്തെഴുന്നേൽപ്പിക്കുകയായിരുന്നു. മറ്റുസംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് വെല്ലുവിളിയായിരുന്ന സീറ്റ് വിഭജനം ഏറെക്കുറെ പരാതികളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കമൽനാഥിന് സാധിച്ചു.ജനവികാരം മനസ്സിലാക്കാൻ സംസ്ഥാനത്തുടനീളം സർവേകൾ നടത്തിയ കമൽനാഥിന് കർഷകർക്കും ദളിത് പിന്നാക്ക വിഭാഗങ്ങൾക്കും ചെറുകിയ വ്യാപാരകിൾക്കും യുവജനങ്ങൾക്കുമിടയിൽ രൂപപ്പെട്ട സർക്കാർ വിരുദ്ധത വോട്ടാക്കിമാറ്റാൻ കഴിഞ്ഞു.
ഹിന്ദുവിരുദ്ധ പാർട്ടിയെന്ന ബിജെപിയുടെ ആരോണപത്തെ മൃദുഹിന്ദുനയങ്ങൾ എടുത്തെറിഞ്ഞ് തന്നെ കമൽനാഥ് പ്രതിരോധിച്ചു. എല്ലാ പഞ്ചായത്തിലും ഗോശാലയും ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിച്ചും കോൺഗ്രസ്സം രണ്ടുംകൽപ്പിച്ച് തന്നെ രംഗത്ത് ഇറങ്ങുകയായിരുന്നു.
മധ്യപ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. 114 സീറ്റിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി 109 സീറ്റിൽ വിജയിച്ചു.മായാവതിയുടെ ബിഎസ്‌പി കോൺഗ്രസ്സിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റാണ്. എസ്‌പിയും നാലു സ്വതന്ത്രരും കോൺഗ്രസ്സിന് പിന്തുണ അറിയിച്ചതായാണ് വിവരം.
അർധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ മധ്യപ്രദേശിലും കോൺഗ്രസ് അധികാരം പിടിച്ചതോടെ ഭോപ്പാലിലെ പി സി സി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടരുകയാണ്.ഇന്ന് രാവിലെയാണ് ഫലം പ്രഖ്യാപിച്ചത്. ബിഎസ്‌പിക്ക് രണ്ട് സീറ്റാണ് സംസ്ഥാനത്തുള്ളത്. എസ്‌പിക്ക് ഒരു സീറ്റും ഉണ്ട്. സംസ്ഥാനത്ത് ആകെ 230 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 116സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 15 ഓളം സീറ്റുകളിൽ ആയിരത്തിന് താഴെയാണ് ഭൂരിപക്ഷം. ഇതേ തുടർന്ന് വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുകയായിരുന്നു.
അതിനിടെ, മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഗവർണറെ കണ്ട് രാജിക്കത്ത് നൽകിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേവല ഭൂരിപക്ഷത്തിന് 116 സീറ്റ് വേണമെന്നിരിക്കെ രണ്ട് സീറ്റുള്ള ബിഎസ്‌പിയും ഒരു സീറ്റുള്ള എസ്‌പിയും കോൺഗ്രസിന് പിന്തുണയറിയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അവകാശവാദ പ്രകാരം രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടിയുണ്ടെങ്കിൽ 119 എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിനുണ്ടാകും.