- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട് രാഷ്ട്രീയഗതി എങ്ങോട്ട്? നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതിയിൽ; പനീർസെൽവത്തിനെതിരെ നടപടിയെടുക്കാത്തതിന്റെ കാരണമറിയിക്കാൻ സ്പീക്കർ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന സുപ്രധാന ഹർജിയിൽ ഇന്ന് മദ്രാസ് ഹൈക്കോടതി തീർപ്പ് കൽപിക്കും. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പു നടത്താൻ നിർദ്ദേശിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തീർപ്പുണ്ടാക്കുന്നതുവരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കയിരുന്നു. കേസ് നവംബർ രണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഡിഎംകെ നൽകിയ ഹർജിയും മാറ്റാനാണു സാധ്യത. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വിശ്വസവോട്ടെടുപ്പിൽ എടപ്പാടി പളനിസാമിക്കെതിരായി നിലപാടെടുത്ത പനീർസെൽവം അടക്കമുള്ള പന്ത്രണ്ട് എംഎൽഎമാർക്കെതിരെ നടപടിയെടുക്കാത്തതിന്റെ കാരണം സ്പീക്കർ ഇന്നു കോടതിയെ അറിയിക്കണം.
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന സുപ്രധാന ഹർജിയിൽ ഇന്ന് മദ്രാസ് ഹൈക്കോടതി തീർപ്പ് കൽപിക്കും. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പു നടത്താൻ നിർദ്ദേശിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തീർപ്പുണ്ടാക്കുന്നതുവരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കയിരുന്നു. കേസ് നവംബർ രണ്ടിലേക്ക് മാറ്റുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഡിഎംകെ നൽകിയ ഹർജിയും മാറ്റാനാണു സാധ്യത. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വിശ്വസവോട്ടെടുപ്പിൽ എടപ്പാടി പളനിസാമിക്കെതിരായി നിലപാടെടുത്ത പനീർസെൽവം അടക്കമുള്ള പന്ത്രണ്ട് എംഎൽഎമാർക്കെതിരെ നടപടിയെടുക്കാത്തതിന്റെ കാരണം സ്പീക്കർ ഇന്നു കോടതിയെ അറിയിക്കണം.
Next Story