- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുപ്പിച്ചില്ലു വിതറിയ ഇരുമ്പു പ്രതലത്തിൽ മൂന്നു ദിവസം ശയനം; വിഴുങ്ങാനൊരുങ്ങി അഗ്നിയും: നിർധന യുവതിയുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി യുവമാന്ത്രികന്റെ സാഹസിക പ്രകടനം മരണത്തെപ്പോലും വെല്ലുവിളിച്ച്
കോതമംഗലം: കാരുണ്യപ്രവർത്തനത്തിനായി മരണത്തെ തൃണവൽഗണിച്ച് യുവമാന്ത്രികൻ സാഹസിക പ്രകടനത്തിനൊരുങ്ങുന്നു. നിർദ്ധനയായ പെൺകുട്ടിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് യുവ മജീഷ്യന്റെ സാഹസിക പ്രകടനം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണു സർപ്പയജ്ഞവിദഗ്ധൻ കൂടിയായ വടാട്ടുപാറ സ്വദേശി മാർട്ടിൻ മേക്കമാലി അപകടസാധ്യത ഏറെയുള്ള അഗ്ന
കോതമംഗലം: കാരുണ്യപ്രവർത്തനത്തിനായി മരണത്തെ തൃണവൽഗണിച്ച് യുവമാന്ത്രികൻ സാഹസിക പ്രകടനത്തിനൊരുങ്ങുന്നു. നിർദ്ധനയായ പെൺകുട്ടിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് യുവ മജീഷ്യന്റെ സാഹസിക പ്രകടനം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണു സർപ്പയജ്ഞവിദഗ്ധൻ കൂടിയായ വടാട്ടുപാറ സ്വദേശി മാർട്ടിൻ മേക്കമാലി അപകടസാധ്യത ഏറെയുള്ള അഗ്നിശയനത്തിനായി തയ്യാറെടുക്കുന്നത്.
കുട്ടമ്പുഴ അമ്പാടൻ വർഗീസിന്റെ മകൾ ജെനീഷ(24)യുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രയക്ക് പണം കണ്ടെത്തുന്നതിനാണ് മാർട്ടിൻ ഈ സാഹസീക പ്രകടനത്തിന് രൂപം നൽകിയത്. കുപ്പിച്ചില്ല് വിതറിയ ഇരുമ്പ് പ്രതലത്തിൽ മാർട്ടിൻ കിടക്കും. ഇതിനുശേഷം പ്രതലത്തിന് താഴെ തീ കൊളുത്തും.
തുടർച്ചയായി മൂന്ന് ദിവസം അഗ്നിശയനം നടത്തുമെന്നാണ് മാർട്ടിന്റെ പ്രഖ്യാപനം. കോതമംഗലത്ത് ചെറിയപ്പള്ളിയിൽ നടക്കുന്ന കന്നി 20 പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് വരുന്ന ഒക്ടോബർ ഒന്നിനും രണ്ടിനും മൂന്നിനുമാണ് അഗ്നിശയനം നടത്തുകയെന്നും കിട്ടുന്ന തുക മുഴുവൻ ജെനീഷയുടെ ശസ്ത്രക്രിയക്കായി നൽകുമെന്നും മാർട്ടിൻ പറഞ്ഞു. 75 ലക്ഷം രൂപ ഓപ്പറേഷന് വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെ വടാട്ടുപാറയിൽ മാർട്ടിൻ മാദ്ധ്യമപ്രവർത്തകർക്കായി പരിപാടി അവതരിപ്പിച്ചു.
ഗോപിനാഥ് മുതുകാടിന്റെ ശിഷ്യനായ മാർട്ടിൻ റെക്കോർഡ് പ്രകടനങ്ങളിലൂടെ ശ്രദ്ധേയനാണ്. 94 മണിക്കൂർ മണ്ണിനടിയിൽ ഭക്ഷണമില്ലാതെ 50 പാമ്പുകൾക്കും 100 തേളുകൾക്കുമൊപ്പം കിടക്കുകയും 1460 ആണികൾക്കുമുകളിൽ 48 മണിക്കൂർ ശയിക്കുകയും 10 മൂർഖന്റെ വിഷം കുടിക്കുകയും 54 കിലോ മീറ്റർ കണ്ണ് കെട്ടി പിന്നിലേക്ക് നടന്നതുമെല്ലാം മാർട്ടിന്റെ പ്രകടനങ്ങളിൽ ചിലതാണ്. സുഡാൻ, സൗദി, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ ഉഗ്ര വിഷപ്പാമ്പുകൾക്കും തേളുകൾക്കുമൊപ്പം മാർട്ടിൻ യജ്ഞപരിപാടികൾ നടത്തിയിട്ടുണ്ട്.
ഫയർ എസ്‌കേപ്പ്, വെൽഡിങ് എസ്‌കേപ്പ്, കണ്ണുകെട്ടി ബൈക്ക് ഓടിക്കൽ, കാർ പിന്നിലേക്ക് ഓടിക്കൽ, വാട്ടർ എസ്‌കേപ്പ്, ബൈക്ക് ഫയർ ജമ്പിങ് എന്നിവയിലും മാർട്ടിൻ വിദഗ്ധനാണ്. രാജവെമ്പാലകളുടെ വിഹാര കേന്ദ്രമായ കുട്ടംമ്പുഴ - ഇടമലയാർ വനമേഖലയിൽ നിന്നു ജനവാസമേഖലകളിലെത്തിയ പതിനഞ്ചോളം രാജവെമ്പാലകളെ വനംവകുപ്പ് അധികൃതരുടെ ആവശ്യപ്രകാരം മാർട്ടിൻ പിടികൂടിയിട്ടുണ്ട്.