- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിബാങ്ക് പെട്ടിയുമായി ലാഡറിന് മുകളിൽ നിൽക്കുന്ന ഗാന്ധിജി; രാഷ്ട്രപിതാവിനെ ഗുസ്തിക്കാരനാക്കിയുള്ള വീഡിയോ ഗെയിം വിവാദമാകുന്നു; ചിത്രീകരിച്ചിരിക്കുന്നത് ഇപ്പോഴത്തെ ലോകചാമ്പ്യൻ റോമൻ റെയിൻസുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിൽ; ഗെയിം നിരോധിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: മഹാത്മാഗാന്ധിയെ ഗുസ്തികഥാപാത്രമായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു.ഇപ്പോഴത്തെ ലോകചാമ്പ്യൻ റോമൻ റെയിൻസുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണ് ഗെയിം ചിത്രീകരിച്ചിരിക്കുന്നത്.വേൾഡ് റസലിങ് എന്റടെയിന്മെന്റ് (ഡബ്ല്യു. ഡബ്ല്യു.ഇ.) ചാമ്പ്യൻഷിപ്പിലെ ഗോദയ്ക്കു മുകളിൽ ഉയരത്തിൽ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡർ മാച്ച് എന്ന വിഭാഗത്തിലെ മത്സരമാണു ചിത്രീകരിച്ചിരിക്കുന്നത്.
റോമൻ റെയിൻസിനെ തോൽപ്പിച്ച് ഗാന്ധിജി ഏണിക്കു മുകളിൽക്കയറി 'മണി ബാങ്ക്' എന്നെഴുതിയിരിക്കുന്ന പെട്ടി ഉയർത്തിപ്പിടിക്കുന്നതോടെയാണു പൂർത്തിയാകുന്നത്.ഗോദയിൽ വലിയ ഏണി ഉപയോഗിച്ചുള്ള പോരാട്ടം ഉൾപ്പെടെ ഒന്നര മണിക്കൂറോളം നീളുന്ന സ്ട്രീമിങ്ങാണ്.തോർത്തും മേൽമുണ്ടും ധരിച്ചരീതിയിലാണ് ഗാന്ധിജിയെ കാണിച്ചിരിക്കുന്നത്. എതിരാളി ഗാന്ധിജിയെ ആക്രമിച്ചു വീഴ്‌ത്തുന്നതും തിരച്ചടിക്കുന്നതുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്.
മണിപ്പുർ സ്വദേശിയാണ് ഈ ഗെയിം സ്ട്രീം ചെയ്യുന്നതെന്നാണു മനസ്സിലാക്കുന്നത്. ഗെയിം പങ്കുവെച്ച പ്രൊഫൈലിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം വേണമെന്നും രാഷ്ട്രപിതാവിനെ അപമാനിച്ചയാളെ പിടികൂടണമെന്നുമാണ് ആവശ്യം ഉയരുന്നത്.ഫേസ്‌ബുക്കിലൂടെ പ്രദർശിപ്പിച്ചു തുടങ്ങിയ ഈ ഗെയിം 33 ലക്ഷം ആളുകളാണ് കണ്ടത്. 8,300 കമന്റുകളുണ്ട്. ഈ ലൈവ് സ്ട്രീമിങ് നിരോധിക്കണമെന്നും രാജ്യവിരുദ്ധമാണെന്നുമാണ് ബഹുഭൂരിപക്ഷവും കമന്റുകളും.
മറുനാടന് മലയാളി ബ്യൂറോ