- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യവും മദിരാക്ഷിയും പണവും നൽകി ജുഡീഷ്യൽ ഓഫീസർമാരെ വരുതിയിലാക്കാൻ രതിമേളകൾ നടത്തുന്ന മാഫിയാ സംഘം കാസർകോട്ട് സജീവം; മരിച്ച നിലയിൽ കണ്ട മജിസ്ട്രേറ്റിനെ കുടുക്കിയത് വിവാഹമോചന കേസ് നൽകിയ യുവതിയെ ഉപയോഗിച്ച്; ഉണ്ണികൃഷ്ണനെ പ്രലോഭിപ്പിച്ച് സുള്യക്ക് കൊണ്ടുപോയത് മെഡിക്കൽ റപ്പും അഭിഭാഷകരും ഉൾപ്പെട്ട സംഘം
കാസർഗോഡ്: ജുഡീഷ്യൽ ഓഫീസർമാരെ വരുതിക്ക് നിർത്താൻ കാസർഗോഡ് ജില്ലയിൽ വലയുമായി അഭിഭാഷകസംഘം. മദ്യം, മദിരാക്ഷി, പണം എന്നിവ നൽകി കേസുകളിൽ പോലും സ്വാധീനിക്കാൻ ഇത്തരം സംഘങ്ങൾ സജീവമായതായാണ് വിവരം. താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇത്തരം അഭിഭാഷകസംഘത്തിന്റെ പ്രീണനത്തിൽ കുടുങ്ങിയതായി സുള്ള്യ പൊലീസിൽനിന്നും വിവരം ലഭിച്ചു. എന്നാൽ കാസർഗോഡ് പൊലീസ് മജിസ്ട്രേറ്റിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരേയും പുറത്തുവിട്ടിട്ടില്ല. മെഡിക്കൽ റപ്രസെന്റേററീവും ബ്രോക്കറുമായ ഒരാളും മറ്റ് രണ്ട് അഭിഭാഷകരുമാണ് മജിസ്ട്രേറ്റിനെ സുള്ള്യയിൽ കൊണ്ടു പോയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകരാണ് മജിസ്ട്രേറ്റിനെ പ്രലോഭിപ്പിച്ചു കൊണ്ടുപോയത്. കോടതിയിൽ വിവാഹമോചന കേസ് നൽകിയിട്ടുള്ള ഒരു യുവതിയെയാണ് മജിസ്ട്രേറ്റിനെ കുടുക്കാൻ ഈ സംഘം ഉപയോഗിച്ചത്. സംസ്ഥാനത്തെ സർവ്വ കുറ്റകൃത്യങ്ങളുടേയും തലസ്ഥാനമായി കാസർഗോഡ് മാറിയിരിക്കയാണ്. കള്ളനോട്ട്, കള്ളപ്പണം, സ്വർണം കടത്തൽ, മയക്കു
കാസർഗോഡ്: ജുഡീഷ്യൽ ഓഫീസർമാരെ വരുതിക്ക് നിർത്താൻ കാസർഗോഡ് ജില്ലയിൽ വലയുമായി അഭിഭാഷകസംഘം. മദ്യം, മദിരാക്ഷി, പണം എന്നിവ നൽകി കേസുകളിൽ പോലും സ്വാധീനിക്കാൻ ഇത്തരം സംഘങ്ങൾ സജീവമായതായാണ് വിവരം.
താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇത്തരം അഭിഭാഷകസംഘത്തിന്റെ പ്രീണനത്തിൽ കുടുങ്ങിയതായി സുള്ള്യ പൊലീസിൽനിന്നും വിവരം ലഭിച്ചു. എന്നാൽ കാസർഗോഡ് പൊലീസ് മജിസ്ട്രേറ്റിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരേയും പുറത്തുവിട്ടിട്ടില്ല.
മെഡിക്കൽ റപ്രസെന്റേററീവും ബ്രോക്കറുമായ ഒരാളും മറ്റ് രണ്ട് അഭിഭാഷകരുമാണ് മജിസ്ട്രേറ്റിനെ സുള്ള്യയിൽ കൊണ്ടു പോയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകരാണ് മജിസ്ട്രേറ്റിനെ പ്രലോഭിപ്പിച്ചു കൊണ്ടുപോയത്. കോടതിയിൽ വിവാഹമോചന കേസ് നൽകിയിട്ടുള്ള ഒരു യുവതിയെയാണ് മജിസ്ട്രേറ്റിനെ കുടുക്കാൻ ഈ സംഘം ഉപയോഗിച്ചത്.
സംസ്ഥാനത്തെ സർവ്വ കുറ്റകൃത്യങ്ങളുടേയും തലസ്ഥാനമായി കാസർഗോഡ് മാറിയിരിക്കയാണ്. കള്ളനോട്ട്, കള്ളപ്പണം, സ്വർണം കടത്തൽ, മയക്കു മരുന്നു വ്യാപാരം, വ്യാജ പാസ്പോർട്ട് നിർമ്മാണംതുടങ്ങിയവയുടെ കേന്ദ്രം. ഇത്തരം കേസുകളിലെല്ലാം ഒരു സംഘം അഭിഭാഷകരുടെ ദു:സ്വാധീനം വളർന്നു വരുന്നതായാണ് കാണുന്നത്.
ഇതിനെതിരെ ബാർ അസോസിയേഷനിലെ ചില അഭിഭാഷകർ ശബ്ദമുയർത്താൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രവണതകളുടെ രക്തസാക്ഷിയാണ് മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണൻ. കാഞ്ഞങ്ങാട്ടും കാസർഗോഡും മജിസ്ട്രേറ്റായിരുന്നപ്പോൾ കേസുകൾ തീർപ്പു കല്പിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം അദ്ദേഹം കാഴ്ച വച്ചിരുന്നു. ഇതുമൂലം കക്ഷികൾക്കിടയിൽ മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു.
ജോലിയിലെ കാര്യക്ഷമതക്ക് ഗുഡ്സർവ്വീസ് എൻട്രി ലഭിച്ചിരുന്ന ഒരു മജിസ്ട്രേറ്റിനാണ് ഇത്തരം ദുരനുഭവം ഉണ്ടായതെന്നും സമൂഹം വിലയിരുത്തുന്നുണ്ട്. കർണ്ണാടകത്തിലെ സുള്ള്യയിൽ മജിസ്ട്രേറ്റിന് ഒറ്റപ്പെട്ട അവസ്ഥയിൽ മർദ്ദനമേൽക്കേണ്ടി വന്ന സാഹചര്യത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞ് കർണ്ണാടക പൊലീസ് സിസി. ടിവി ദൃശ്യങ്ങൾ കേരളാ പൊലീസിന് കൈമാറിയിട്ടും കേസന്വേഷണത്തിലെ വസ്തുതകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇത്തരം സാഹചര്യങ്ങളും ജനങ്ങൾ സംശയത്തോടെയാണ് കാണുന്നത്. ആരോപണവിധേയരായവർ സമൂഹത്തിൽ അറിയപ്പെടുന്നവരും ഏറെ സ്വാധീനമുള്ളവരുമായതിനാൽ കേസ് സജീവമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ ഇനിയും കാത്തിരിക്കേണ്ടതില്ലെന്നും സിബിഐ. പോലുള്ള അന്വേഷണ ഏജൻസി തന്നെ മജിസ്ട്രേറ്റിന്റെ ദുരൂഹമരണം അന്വേഷിക്കേണ്ടതുണ്ടെന്നും ദളിത് സംഘടനകൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
സുള്ള്യയിൽ ഓട്ടോറിക്ഷ ഡ്രൈവറേയും ഹോംഗാർഡിനേയും പൊലീസിനേയും മർദ്ദിച്ചുവെന്ന കേസിൽ ക്ഷമാപണം നടത്തി പ്രശ്നങ്ങൾ പരിഹരിച്ചായിരുന്നു മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണൻ മടങ്ങിയത്. ശരീരത്തിൽ മർദ്ദനമേറ്റ പരിക്കുകളുണ്ടെങ്കിലും അദ്ദേഹം അതീവ വിഷമത്തിലായിരുന്നുവെന്നാണ് മജിസ്ട്രേറ്റിന്റെ സഹായി പറഞ്ഞത്. സുള്ള്യയിൽ ഒന്നിച്ചുപോയ മജിസ്ട്രേറ്റിനെ ഒരു ഘട്ടത്തിലും സഹായിക്കാൻ കൊണ്ടുപോയവർ മുതിർന്നിരുന്നില്ല.
മാത്രമല്ല ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ പോകുമ്പോഴൂും മജിസ്ട്രേറ്റിനെ തനിച്ച് കാറിലിരുത്തുകയായിരുന്നു. അഭിഭാഷക സംഘത്തിനും കൂട്ടാളിക്കും താത്പര്യമുള്ള മറ്റെന്തോ വിഷയത്തിനാണ് മജിസ്ടേറ്റിനെ കൊണ്ടുപോയതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഈ സംഭവത്തിലെ ദുരൂഹത അഴിക്കാൻ പൊലീസ് വൈകുന്നതും സംശയങ്ങൾക്ക് ഇടവരുത്തുകയാണ്. ദളിത് സംഘടനകളും മജിസ്ട്രേറ്റിന്റെ ജന്മനാട്ടുകാരും പ്രത്യക്ഷസമരത്തിന് രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്.