- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകരസംക്രമ സന്ധ്യയിൽ അയ്യപ്പനും ചാർത്താൻ പന്തളം കൊട്ടാരം എത്തിക്കുന്ന തിരുവാഭരണം ദേവസ്വം ബോർഡ് മടക്കി നൽകാതിരിക്കുമോ? ആശങ്ക ഉയർന്നതോടെ ഉറപ്പു നൽകാതെ ഘോഷയാത്രക്കില്ലെന്ന് പന്തളം രാജപ്രതിനിധി; ദേവസ്വം കമ്മീഷനും അംഗങ്ങളും പൊലീസിനെ കൂട്ടി കൊട്ടാരത്തിൽ എത്തി ഉറപ്പു നൽകിയതോടെ ആശങ്കയ്ക്ക് താൽക്കാലിക അറുതി; മധ്യസ്ഥ ചർച്ചയുടെ മിനിറ്റ്‌സിൽ ഉറപ്പു രേഖപ്പെടുത്തി കരാർ നിയമപ്രകാരമെന്ന് സമ്മതിച്ചു പൊലീസ്; ശബരിമല തീർത്ഥാടനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ആശങ്കയ്ക്ക് ഒടുവിൽ അറുതി
പത്തനംതിട്ട: ശബരിമല തീർത്ഥാടനം തുടങ്ങിയ വേളയിൽ യുവതീപ്രവേശനത്തിന്റെ പേരിൽ പന്തളം രാജകൊട്ടാരവരും ദേവസ്വം ബോർഡും തമ്മിൽ കടുത്ത ഭിന്നതയിലായിരുന്നു. ഈ ഭിന്നത മൂർച്ഛിച്ച് ശരിക്കും വഷളാകുകയും ചെയ്തു. ഇതിനിടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർന്നത്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താൻ കൊണ്ടുവരുന്ന തിരുവാഭരണം മടക്കി കിട്ടുമോ എന്ന ആശങ്ക പന്തളം കൊട്ടാരം ഉന്നയിച്ചു. ഇതിന് കാരണം സർക്കാറും ദേവസ്വം ബോർഡുമായുള്ള മോശം ബന്ധമായിരുന്നു. ശബരിമല ക്ഷേത്രത്തിന് മേൽ അവകാശ തർക്കം അടക്കം ഉണ്ടായ സാഹചര്യത്തിലായിരുന്നു ആശങ്ക. ഇതോടെ ദേവസ്വം പ്രതിനിധികൾ കൊട്ടാരത്തിലെത്തി ചർച്ച നടത്തി വിഷയം പരിഹരിച്ചു. തിരുവാഭരണങ്ങൾ തിരിച്ചേർപ്പിക്കുമെന്ന് ദേവസ്വം ബോർഡിൽ നിന്നും കൊട്ടാരം ഉറപ്പു വാങ്ങുകയായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തിരുവാഭരണം തിരിച്ചുനൽകാതിരിക്കാൻ ദേവസ്വം ബോർഡും സർക്കാരും ശ്രമിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നതിനാലാണ് പന്തളം കൊട്ടാരം ആശങ്ക ദേവസ്വം ബോർസിനെ അറിയിച്ചത്. ഇതേത്തുടർന്ന
പത്തനംതിട്ട: ശബരിമല തീർത്ഥാടനം തുടങ്ങിയ വേളയിൽ യുവതീപ്രവേശനത്തിന്റെ പേരിൽ പന്തളം രാജകൊട്ടാരവരും ദേവസ്വം ബോർഡും തമ്മിൽ കടുത്ത ഭിന്നതയിലായിരുന്നു. ഈ ഭിന്നത മൂർച്ഛിച്ച് ശരിക്കും വഷളാകുകയും ചെയ്തു. ഇതിനിടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർന്നത്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താൻ കൊണ്ടുവരുന്ന തിരുവാഭരണം മടക്കി കിട്ടുമോ എന്ന ആശങ്ക പന്തളം കൊട്ടാരം ഉന്നയിച്ചു. ഇതിന് കാരണം സർക്കാറും ദേവസ്വം ബോർഡുമായുള്ള മോശം ബന്ധമായിരുന്നു. ശബരിമല ക്ഷേത്രത്തിന് മേൽ അവകാശ തർക്കം അടക്കം ഉണ്ടായ സാഹചര്യത്തിലായിരുന്നു ആശങ്ക. ഇതോടെ ദേവസ്വം പ്രതിനിധികൾ കൊട്ടാരത്തിലെത്തി ചർച്ച നടത്തി വിഷയം പരിഹരിച്ചു.
തിരുവാഭരണങ്ങൾ തിരിച്ചേർപ്പിക്കുമെന്ന് ദേവസ്വം ബോർഡിൽ നിന്നും കൊട്ടാരം ഉറപ്പു വാങ്ങുകയായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തിരുവാഭരണം തിരിച്ചുനൽകാതിരിക്കാൻ ദേവസ്വം ബോർഡും സർക്കാരും ശ്രമിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നതിനാലാണ് പന്തളം കൊട്ടാരം ആശങ്ക ദേവസ്വം ബോർസിനെ അറിയിച്ചത്. ഇതേത്തുടർന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷൻ പി.ആർ.രാമൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, കമ്മിഷണർ എൻ.വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണൻ എന്നിവർ കൊട്ടാരത്തിൽ എത്തി കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമ, സെക്രട്ടറി നാരായണവർമ എന്നിവരുമായി ചർച്ച നടത്തി. തിരുവാഭരണങ്ങൾ അതുപോലെ തിരിച്ചേൽപ്പിക്കുമെന്നു രേഖാമൂലം ഉറപ്പു നൽകണമെന്നു ശശികുമാരവർമ ആവശ്യപ്പെട്ടു.
തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്‌പെഷൽ ഓഫിസർ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നൽകുമെന്നും ദേവസ്വം കമ്മിഷണർ ഉറപ്പു നൽകി. രേഖാമൂലം വേണമെന്ന് അവശ്യപ്പെട്ടപ്പോൾ യോഗത്തിന്റെ മിനിറ്റ്‌സിൽ ഉൾപ്പെടുത്താമെന്ന ഉറപ്പും നൽകി. തിരുവാഭരണ ഘോഷയാത്രയ്ക്ക് വിപുലമായ സുരക്ഷ ഒരുക്കുമെന്നു ജില്ലാ പൊലീസ് മേധാവിയും ഉറപ്പുനൽകി. പുറത്ത് ആരെയും അറിയിക്കാതെ രഹസ്യമായാണ് ദേവസ്വം ബോർഡ് ചർച്ചക്ക് എത്തിയത്. മാധ്യമങ്ങൾ വിവരങ്ങൾ അറിയാതെ രഹസ്യമാക്കണമെന്നും ദേവസ്വം ബോർഡ് നിർദ്ദേശിച്ചിരുന്നു. അതിനാൽ കൊട്ടാരത്തിൽ നിന്നും സൂചനകൾ നൽകിയില്ല. ശനിയാഴ്ച വൈകിട്ട് ചർച്ചകൾക്ക് ഇവർ എത്തിയ ശേഷമാണ് വിശ്വാസികൾ അറിയുന്നത്.
തിരുവാഭരണം തിരികെ ലഭിക്കുമെന്ന കാര്യത്തൽ ആശങ്ക വേണ്ടെന്നും പൂർണ സുരക്ഷയോടെ തിരിച്ചെത്തിക്കുമെന്നും ദേവസ്വം കമ്മിഷണർ എൻ.വാസു നല്കിയ ഉറപ്പ്. ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി.ആർ.രാമന്റെ അധ്യക്ഷതയിൽ ചേർന്ന ദേവസ്വം ബോർഡ്, കൊട്ടാരം നിർവാഹകസംഘം, ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ യോഗത്തിലാണ് കൊട്ടാരത്തിന്റെ ആശങ്ക ചർച്ചയായത്.
മണ്ഡല ഉത്സവത്തിനു സന്നിധാനത്തെത്തിയ നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ കൊട്ടാരത്തിന്റെ ആശങ്ക ജസ്റ്റിസ് പി.ആർ. രാമനെ അറിയിച്ചിരുന്നു. തിരുവാഭരണങ്ങൾ ഘോഷയാത്രയ്ക്കു വേണ്ടി ദേവസ്വം ബോർഡിനെ ഏൽപിച്ചാൽ തിരികെ ലഭിക്കില്ലെന്നും തിരുവാഭരണ ഘോഷയാത്രയെ വഴിയിൽ തടയുമെന്നുമുള്ള പ്രചാരണങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണിത്.
തനിക്കുവേണ്ടി പന്തളം വലിയകോയിക്കൽ ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസറാണ് തിരുവാഭരണം കൊട്ടാരത്തിൽനിന്ന് ഏറ്റുവാങ്ങുന്നതെങ്കിലും അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും തിരുവാഭരണം തന്നതു പോലെത്തെന്നെ ഇവിടെ തിരിച്ചെത്തിക്കുമെന്നും ദേവസ്വം കമ്മിഷണർ എൻ.വാസു ഉറപ്പു നൽകി. ഇക്കാര്യം കൊട്ടാരത്തിന്റെ ആവശ്യപ്രകാരം യോഗത്തിന്റെ മിനിട്‌സിൽ ഉൾപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ സുരക്ഷ തിരുവാഭരണ ഘോഷയാത്രയ്ക്കു മാത്രമാണ് ഇതുവരെ നൽകിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഘോഷയാത്രയെ നയിക്കുന്ന രാജപ്രതിനിധിക്കു കൂടി സുരക്ഷ ഉറപ്പുവരുത്തണമെന്നു കൊട്ടാരം ആവശ്യപ്പെട്ടു. അതും യോഗം അംഗീകരിച്ചു.
മകരവിളക്ക് ആഘോഷത്തിനായി ശബരിമല നട ഞായറാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. പ്രത്യേക പൂജകളൊന്നും ഞായറാഴ്ചയില്ല. 6.20-ന് ദീപാരാധനയ്ക്കുശേഷം രാത്രി 11-ന് ഹരിവരാസനത്തോടെ നടയടയ്ക്കും. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് നട തുറക്കും. 3.15 മുതൽ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകം. ജനുവരി 14-നാണ് മകരവിളക്ക് മഹോത്സവം. യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടുന്നകാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ഞായറാഴ്ച തീരുമാനമുണ്ടാകുമെന്ന് കളക്ടർ പി.ബി. നൂഹ് അറിയിച്ചു. മകരവിളക്ക് ആഘോഷം കഴിഞ്ഞ് നടയടയ്ക്കുന്ന ജനുവരി 20 വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് റിപ്പോർട്ട്. ജനുവരി 11-നാണ് എരുമേലി പേട്ടതുള്ളൽ. മകരവിളക്ക് ആഘോഷത്തിന് ഭഗവാന് ചാർത്താനുള്ള തിരുവാഭരണം പന്തളത്തുനിന്ന് 12-ന് പുറപ്പെടും.