- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർക്ക് പോവണമെങ്കിൽ പോവാം, അവർക്ക് സ്ത്രീ സംഘടനയുണ്ടല്ലോ എന്ന് മണിയൻ പിള്ള രാജു പറഞ്ഞത് ചിലർ നിങ്ങൾ പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോ എന്ന് പറയുന്നത് പോലെയാണ്; അമ്മയിൽ ഐസിസിക്ക് പ്രസക്തി ഇല്ലാതായെന്നും മാലാ പാർവതി
കൊച്ചി: അമ്മയിലെ ആഭ്യന്തര പരിഹാര സമിതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ, മണിയൻപിള്ള രാജുവിന്റെ പ്രസ്താവനയ്ക്ക് എതിരെ മാലാ പാർവതി രംഗത്തെത്തി. 'അവർക്ക് പോവണമെങ്കിൽ പോവാം അവർക്ക് സ്ത്രീ സംഘടനയുണ്ടല്ലോ എന്ന് മണിയൻ പിള്ള രാജു പറഞ്ഞതിനോട് എന്ത് പറയാനാണ്. എന്തെങ്കിലും പറയുമ്പോൾ ചിലർ പറയുന്നത് പോലെ നിങ്ങൾ പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോ എന്ന് പറയുന്നത് പോലെയാണിത്,' മാലാ പാർവതി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
അമ്മ സംഘടനയിൽ ഐസിസിക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമായതിനാലാണ് ഐസിസിയിൽ നിന്ന് രാജിവെച്ചതെന്ന് അവർ പറഞ്ഞു. ഐസിസി അംഗമെന്നത് നിയമപരമായ ഉത്തരവാദിത്വം കൂടിയാണ്. അത് നിർവഹിക്കാൻ പറ്റുന്നില്ലെങ്കിൽ രാജി വെക്കുന്നതാണ് ഉചിതമെന്നും മാലാ പാർവതി വ്യക്തമാക്കി. മാലാ പാർവതി പോയാൽ സംഘടനയിലേക്ക് പുതിയ ആൾ വരുമെന്ന മണിയൻ പിള്ള രാജുവിന്റെ പ്രസ്താവനയോടും നടി പ്രതികരിച്ചു.
'മാലാ പാർവതിയുടെ രാജിയൊന്നും അവർക്ക് വിഷയമല്ല. അദ്ദേഹം പറഞ്ഞത് സ്ത്രീ സംഘടനകൾ സിനിമയിലുണ്ടല്ലോ എന്നാണ്. അപ്പോൾ അമ്മ പുരുഷ സംഘടനയാണോയെന്ന് ഞാൻ ചോദിക്കുന്നില്ല. പക്ഷെ ഞാൻ ഒരു പുരുഷ സംഘടനയിലേക്കോ സ്ത്രീ സംഘടനയിലേക്കോ ഇല്ല. ഒറ്റയ്ക്ക് നിലനിൽക്കാൻ പറ്റും. അവർക്ക് പോവണമെങ്കിൽ പോവാം അവർക്ക് സ്ത്രീ സംഘടനയുണ്ടല്ലോ എന്ന് മണിയൻ പിള്ള രാജു പറഞ്ഞതിനോട് എന്ത് പറയാനാണ്. എന്തെങ്കിലും പറയുമ്പോൾ ചിലർ പറയുന്നത് പോലെ നിങ്ങൾ പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോ എന്ന് പറയുന്നത് പോലെയാണിത്,' മാലാ പാർവതി പറഞ്ഞു.
ലൈംഗിക പീഡന പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാനാണ് ഐസിസി യോഗത്തിൽ നിർദ്ദേശം വന്നത്. അമ്മയുടെ ഭാരവാഹിത്വത്തിൽ നിന്നും വിജയ് ബാബുവിനെ മാറ്റാനായിരുന്നു തീരുമാനമെടുത്തത്. അത് കഴിഞ്ഞ് വന്ന പത്രക്കുറിപ്പിൽ പറയുന്നത് വിജയ് ബാബു സ്വമേധയാ രാജി സന്നദ്ധത അറിയിച്ചെന്നാണ്. ശരിയായ സന്ദേശമല്ല സമൂഹത്തിലേക്ക് പോവുന്നതെന്ന് അത് വായിച്ചപ്പോൾ എനിക്ക് തോന്നി.
ബലാത്സംഗക്കേസിൽ ഇരു വിഭാഗത്തിനും വാദങ്ങളുണ്ടാവും. പക്ഷെ നമ്മൾ എല്ലാവരും കണ്ട തെറ്റാണ് പരാതിക്കാരിയുടെ പേര് പറഞ്ഞത്. അതിലൊരു നടപടി വേണമായിരുന്നു. സംഘടനയുടെ നല്ല പേര് തിരിച്ചു വരുമെന്ന് കരുതി, പക്ഷെ അമ്മ എന്നൊന്നും ഇപ്പോൾ ആരും പറയുന്നില്ല എഎംഎംഎ എന്നാണ്. അതിൽ നിന്നൊക്കെ മാറി സംഘടനയുടെ നല്ല പേര് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഐസിസിയിൽ ചേർന്നത്. പക്ഷെ ഐസിസിയെ പൂർണമായും നോക്കുകുത്തി ആക്കുന്ന പ്രവൃത്തി ആയിപ്പോയി ഇത്.
ഐസിസി അംഗമെന്ന നിയമപരമായ ഉത്തരവാദിത്വം കൂടിയുള്ള ജോലിയാണ്. നമ്മളിതിനകത്ത് കയറിയിരുന്ന് എനിക്കിതൊന്നും അറിയില്ല. അവരെന്തൊക്കെയോ തീരുമാനിച്ചു എന്ന് പറയാൻ പറ്റില്ല. അന്നേ ചോദിച്ചതാണ് സംഘടനയെ സംബന്ധിച്ച് അറ്റത്തൊക്കെ നിൽക്കുന്ന കുറ്റിച്ചെടിയാണ്. നമ്മൾ പുറത്തു പോയാൽ സംഘടനയ്ക്ക് വിഷയമല്ല. ഐസിസി വേണമോ, നമ്മൾക്കത് നടപ്പാക്കാനാവുമോ എന്ന് ഞാൻ നേരത്തെ തന്നെ സംഘടനയോട് ചോദിച്ചതാണ്. എന്നാൽ കോടതി നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐസിസി രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ