- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസിന്റെ നടപടി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയതെന്തിന്? പത്മകുമാറിനെ മലബാർ സിമന്റ്‌സ് എം ഡി സ്ഥാനത്ത് നിന്നു നീക്കിയത് അറസ്റ്റിനു ശേഷം; പ്രതികളായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ഇപ്പോഴും നടപടിയില്ല; പത്മകുമാറിന്റെ ജാമ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത് കൂട്ടുപ്രതികളായ ഉദ്യോഗസ്ഥർ
പാലക്കാട്: നാലു വിജിലൻസ് കേസുകളിൽ പ്രതിയായ മലബാർ സിമന്റ്‌സ് മുൻ എം.ഡി കെ.പത്മകുമാറിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് പാലക്കാട് വിജിലൻസ് ഡിവൈ.എസ്‌പി ജൂലൈ 14-ന് വിജിലൻസ് ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. 16-ന് ഡി.ജി.പി ഇതുസംബന്ധിച്ച റിപ്പോർട്ട് വ്യവസായ മന്ത്രിയുടെ ഓഫീസിനു കൈമാറിയെങ്കിലും സർക്കാർ ഒരു നടപടിയും എടുത്തില്ല. ഇതിനിടെ കേസ് ദുർബലപ്പെടുത്താൻ പത്മകുമാർ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് മറ്റു വഴിയില്ലാതെ മലബാർ സിമന്റ്‌സിലും പ്രതികളുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിർണായക തെളിവുകൾ കിട്ടിയതോടെ കെ.പത്മകുമാറിനെ സെപ്റ്റംബർ അഞ്ചിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ് സർക്കാർ നടപടി തുടങ്ങിയത്. ആദ്യം പത്മകുമാറിനെ എം.ഡി സ്ഥാനത്ത് നിന്നും നീക്കി. പിന്നെ വ്യവസായ പുനരുദ്ധാരണ ബോർഡ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ജൂലായ് 16-ന് വിജിലൻസ് നടപടി റിപ്പോർട്ട് നൽകിയിട്ടും രണ്ടു മാസത്തോളം നടപടിയെടുക്കാതെ സർക്കാർ പത്മകുമാറിനെ സംരക്ഷിച്ചത് എന്തിനായിരുന്നുവെന്നു വ്യ
പാലക്കാട്: നാലു വിജിലൻസ് കേസുകളിൽ പ്രതിയായ മലബാർ സിമന്റ്‌സ് മുൻ എം.ഡി കെ.പത്മകുമാറിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് പാലക്കാട് വിജിലൻസ് ഡിവൈ.എസ്‌പി ജൂലൈ 14-ന് വിജിലൻസ് ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. 16-ന് ഡി.ജി.പി ഇതുസംബന്ധിച്ച റിപ്പോർട്ട് വ്യവസായ മന്ത്രിയുടെ ഓഫീസിനു കൈമാറിയെങ്കിലും സർക്കാർ ഒരു നടപടിയും എടുത്തില്ല. ഇതിനിടെ കേസ് ദുർബലപ്പെടുത്താൻ പത്മകുമാർ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് മറ്റു വഴിയില്ലാതെ മലബാർ സിമന്റ്‌സിലും പ്രതികളുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിർണായക തെളിവുകൾ കിട്ടിയതോടെ കെ.പത്മകുമാറിനെ സെപ്റ്റംബർ അഞ്ചിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ് സർക്കാർ നടപടി തുടങ്ങിയത്.
ആദ്യം പത്മകുമാറിനെ എം.ഡി സ്ഥാനത്ത് നിന്നും നീക്കി. പിന്നെ വ്യവസായ പുനരുദ്ധാരണ ബോർഡ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ജൂലായ് 16-ന് വിജിലൻസ് നടപടി റിപ്പോർട്ട് നൽകിയിട്ടും രണ്ടു മാസത്തോളം നടപടിയെടുക്കാതെ സർക്കാർ പത്മകുമാറിനെ സംരക്ഷിച്ചത് എന്തിനായിരുന്നുവെന്നു വ്യക്തമായില്ല. അറസ്റ്റ് വന്നപ്പോൾ പത്മകുമാറിനെ മാറ്റിയെങ്കിലും വിജിലൻസ് കേസുകളിൽ പ്രതികളായ ജി.വേണുഗോപാൽ, പ്രകാശ് ജോസഫ്, നമശിവായം, മുരളീധരൻ, നരേന്ദ്രനാഥ് എന്നീ ഓഫീസർമാർക്കെതിരെ ഇതുവരെയും നടപടിയെടുത്തിട്ടില്ല.
ഇവരെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന വിജിലൻസ് റിപ്പോർട്ട് നടപ്പാക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ട്. ഈ ഓഫീസർമാരാണ് പത്മകുമാറിന് ജാമ്യം കിട്ടുന്നതിന് വേണ്ടി ഇപ്പോൾ രംഗത്തുള്ളത്. ചൊവ്വാഴ്ച തൃശ്ശൂർ വിജിലൻസ് കോടതിക്ക് മുന്നിൽ ഇവരുണ്ടായിരുന്നു. അതും കമ്പനിയുടെ മൂന്ന് വാഹനങ്ങളിൽ. ചേർത്തല പ്ലാന്റിൽ നിന്നും പത്മകുമാറിന്റെ വിശ്വസ്ഥരായ സമദ്, ജോസഫ് ഫ്രാൻസിസ് എന്നിവരും എത്തിയിരുന്നു. എം.ഡി സ്ഥാനത്തുനിന്നും നീക്കംചെയ്ത ആൾക്കുവേണ്ടി ഉദ്യോഗസ്ഥർ പരസ്യമായി രംഗത്തിറങ്ങുകയും കമ്പനി വാഹനങ്ങൾ ഉപയോഗിക്കുകയും ചെയ്തിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.
പത്മകുമാറിന് മരുന്ന് കൊടുക്കാനും ജാമ്യത്തിന് ആളെ എത്തിക്കാനും ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനെ ഏർപ്പെടുത്താനും ഒക്കെ മുന്നിൽ നിന്നത് പ്രതികളായ ഈ ഉദ്യോഗസ്ഥരാണ്. എന്തുകൊണ്ടാണ് ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതെന്നും വ്യക്തമല്ല.
അതിനിടെ മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പല നിർണായക വിവരങ്ങളും കിട്ടിയതായി ഉദ്യോഗസ്ഥർ സൂചന നൽകി. സാമൂഹിക പ്രതിബദ്ധതാ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, ക്ലിങ്കർ ഇറക്കുമതി, ഡീലർമാർക്ക് ഇളവനുദിച്ചത് എന്നിവ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കേസുകളുമായി ബന്ധപ്പെട്ട മുഴുവൻ പേരിൽ നിന്നും വിജിലൻസ് അടുത്തുതന്നെ മൊഴിയെടുക്കും.
വിജിലൻസ് അറസ്റ്റ് ചെയ്ത പത്മകുമാറിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ആരോഗ്യനില മോശമായിതിനെ തുടർന്ന് ഇയാൾ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിൽ ചികിൽസയിലാണ്.പത്മകുമാറിന്റെ ജാമ്യഹർജി വെള്ളിയാഴ്ച പരിഗണിക്കും. അതിനുമുമ്പ്്് ഹൈക്കോടതിയെ സമീപിക്കാനും ശ്രമിക്കുന്നുണ്ട്.