- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ ഗോൾഡിനെതിരെ ഗൾഫിലിരുന്ന് ശബ്ദിക്കുന്നവർ സൂക്ഷിക്കുക! ഏതു നിമിഷവും നിങ്ങൾ അകത്തായെന്നുവരാം; യുഎഇ എക്‌സ്‌ചേഞ്ച് പാക് സ്വാതന്ത്ര്യദിനത്തിന് കേക്ക് മുറിച്ച സംഭവം മലബാർ ഗോൾഡിന്റെ പേരിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തൃശൂർ സ്വദേശിയായ മുൻ ജീവനക്കാരനെ ദുബായിൽ അറസ്റ്റുചെയ്തു; അറസ്റ്റിന് മുൻപ് വിശദീകരണം ഇറക്കി മലബാറിന്റെ ന്യായീകരണം
തിരുവനന്തപുരം: മലബാർ ഗോൾഡ് പാക്കിസ്ഥാന്റെ ജന്മദിനാഘോഷം നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്ന് തെറ്റു സമ്മതിച്ചു പാക് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായുള്ള ഓഫറുകളും പിൻവലിച്ചാണ് മലബാർ ഗോൾഡ് തടിതപ്പിയത്. അതു വിവാദമായപ്പോൾ യുഎഇ എക്‌സ്‌ചേഞ്ച് ഉടമകൾ പാക് സ്വാതന്ത്ര്യദിനത്തിൽ കേക്കു മുറിക്കുന്ന വാർത്തയും വെളിയിൽ വന്നു. ഈ ആഘോഷത്തെക്കുറിച്ചും മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു. ഇന്നിറങ്ങിയ പത്രങ്ങളിൽ മറ്റൊരു വാർത്ത ഉണ്ടായിരുന്നു. പാക് സ്വാതന്ത്ര്യദിനത്തിന് മലബാർ ഗോൾഡ് കേക്കുമുറിച്ചു എന്ന രീതിയിൽ ചില ഓൺലൈൻ പത്രങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിന് എതിരെ ആയിരുന്നു ആ വാർത്ത. എന്നാൽ അങ്ങനെ ഒരു പ്രചാരണം ആരു നടത്തിയെന്നോ എങ്ങനെ നടത്തിയെന്നോ വ്യക്തമായിരുന്നില്ല താനും. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തത് യുഎഇ എക്‌സ്‌ചേഞ്ച് എന്നു തന്നെയാണ്. സോഷ്യൽ മീഡയയിൽ പ്രചരിക്കപ്പെട്ടതും ഇതായിരുന്നു. പിന്നെങ്ങനെ ഇത്തരം ഒരു വിശദീകരണം മലബാർഗോൾഡ് പുറത്തിറക്കി എന്നാലോചിച്ചിരിക്കുമ്പോൾ ആണ് വൈകുന്നേരമായപ്പോൾ ഒ
തിരുവനന്തപുരം: മലബാർ ഗോൾഡ് പാക്കിസ്ഥാന്റെ ജന്മദിനാഘോഷം നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്ന് തെറ്റു സമ്മതിച്ചു പാക് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായുള്ള ഓഫറുകളും പിൻവലിച്ചാണ് മലബാർ ഗോൾഡ് തടിതപ്പിയത്. അതു വിവാദമായപ്പോൾ യുഎഇ എക്‌സ്‌ചേഞ്ച് ഉടമകൾ പാക് സ്വാതന്ത്ര്യദിനത്തിൽ കേക്കു മുറിക്കുന്ന വാർത്തയും വെളിയിൽ വന്നു. ഈ ആഘോഷത്തെക്കുറിച്ചും മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു.
ഇന്നിറങ്ങിയ പത്രങ്ങളിൽ മറ്റൊരു വാർത്ത ഉണ്ടായിരുന്നു. പാക് സ്വാതന്ത്ര്യദിനത്തിന് മലബാർ ഗോൾഡ് കേക്കുമുറിച്ചു എന്ന രീതിയിൽ ചില ഓൺലൈൻ പത്രങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിന് എതിരെ ആയിരുന്നു ആ വാർത്ത. എന്നാൽ അങ്ങനെ ഒരു പ്രചാരണം ആരു നടത്തിയെന്നോ എങ്ങനെ നടത്തിയെന്നോ വ്യക്തമായിരുന്നില്ല താനും. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തത് യുഎഇ എക്‌സ്‌ചേഞ്ച് എന്നു തന്നെയാണ്. സോഷ്യൽ മീഡയയിൽ പ്രചരിക്കപ്പെട്ടതും ഇതായിരുന്നു. പിന്നെങ്ങനെ ഇത്തരം ഒരു വിശദീകരണം മലബാർഗോൾഡ് പുറത്തിറക്കി എന്നാലോചിച്ചിരിക്കുമ്പോൾ ആണ് വൈകുന്നേരമായപ്പോൾ ഒരു അറസ്റ്റുവാർത്ത പുറത്തുവരുന്നത്.
മലബാർ ഗോൾഡിന് എതിരായി വ്യാജ പ്രചരണം നടത്തിയതിന് തൃശ്ശൂർ സ്വദേശിയെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തതായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മലബാർ ഗോൾഡ് മുൻ ജീവനക്കാരൻ ബിനീഷ് പൊനാങ്കലിനെ (35) ഇത്തരത്തിൽ പ്രചരണം നടത്തിയതിന് പൊലീസ് അറസ്റ്റുചെയ്‌തെന്നാണ് വാർത്ത. മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം ഉപയോഗിച്ച്, മലബാർ ഗോൾഡ് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ബിനീഷിനെ അറസ്റ്റുചെയ്തിട്ടുള്ളത്. ഫേസ്‌ബുക്കിൽ ദുബായിൽ ഇത് ആദ്യം ഷെയർ ചെയ്തത് തങ്ങളുടെ മുൻ ജീവനക്കാരനായ ബിനീഷാണെന്ന മലബാർ ഗോൾഡിന്റെ പരാതി പ്രകാരമാണ് അറസ്റ്റ് നടന്നിട്ടുള്ളത്.
ഇതോടെ ഇതിന്റെ മുന്നോടിയായാണ് ഇന്നത്തെ പത്രങ്ങളിൽ വിശദീകരണക്കുറിപ്പ് നൽകിയതെന്ന് വ്യക്തമാകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജുവലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനെ തകർക്കാൻ ഗൂഢാലോചന അരങ്ങേറുന്നതായി ഉടമകൾ പറഞ്ഞതായ വാർത്തയാണ് ഇന്ന പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. ആഗോളതലത്തിൽ വിശ്വാസ്യത നേടിയ ബ്രാൻഡിനെതിരായ പ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് ഇടപാടുകാരോടും നിക്ഷേപ പങ്കാളികളോടും പൊതുജനങ്ങളോടും കമ്പനി പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിക്കുകയായിരുന്നു.
പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഗൾഫിലെ ഒരു മണി എക്‌സ്‌ചേഞ്ച് കമ്പനി നടത്തിയ പരിപാടിയുടെ ചിത്രമാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും കമ്പനിയുടെ ലോഗോ ചിത്രത്തിൽ വ്യക്തമായി കാണാമെന്നും മലബാർ ഗോൾഡ് വിശദീകരിച്ചിരുന്നു. ചിത്രവും മലബാറിന്റെ പേരും ചേർത്ത് സോഷ്യൽ മീഡിയയിൽ അസത്യ പ്രചാരണം നടത്തുകയാണെന്നും. മലബാറിനെ തകർക്കാൻ ചിലർ ബിസിനസ് ശത്രുത മൂലം നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും ഉടമകൾ വ്യക്തമാക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ കമ്പനിയുടെ തന്നെ മുൻ ജീവനക്കാരനെതിരെ പരാതി നൽകുകയും അതിൽ അറസ്റ്റുണ്ടാകുകയും ചെയ്തിരിക്കുന്നത്. പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് യുഎഇ എക്‌സ്‌ചേഞ്ച് നടത്തിയ കേക്കുമുറിക്കലിന്റെ ചിത്രം മലബാർ ഗോൾഡിന്റെ ചിത്രമെന്ന നിലയിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
അതേസമയം ഇതിനുമുമ്പുണ്ടായ വിവാദമാകട്ടെ യഥാർത്ഥത്തിൽ മലബാർ ഗോൾഡ് തന്നെ നടത്തിയ പാക് സ്വാതന്ത്ര്യസമര ക്വിസിനെ ചൊല്ലിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനം അറിയാതെ മലബാർ ഗോൾഡ് എന്ന ജൂവലറി ഭീമൻ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ പ്രതിഷേധമുയർന്നു. ഈ വാർത്ത മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്.
മലബാർ ഗോൾഡിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലായിരുന്നു ആഘോഷത്തിനുള്ള ആഹ്വാനമുണ്ടായത്. എട്ടുലക്ഷത്തിലേറെപ്പേർ ലൈക്ക് ചെയ്തിട്ടുള്ള പേജിൽ 'പാക്കിസ്ഥാൻ ഇൻഡിപ്പെൻഡൻസ് ഡേ ക്വിസ്' എന്ന പരസ്യം വന്നതോടെ കമ്പനിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇന്ത്യൻ സ്വാതന്ത്രദിനത്തിനു പകരം പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് വൻ ചർച്ചയാകുകയും ചെയ്തു.
ഇതോടെ ഇതിൽ വിശദീകരണക്കുറിപ്പിറക്കിയ കമ്പനി ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ പ്രചരണ പരിപാടി വേണ്ടെന്നുവച്ചതായും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പിൻവലിച്ചതായും അറിയിക്കുകയും ചെയ്തിരുന്നു. ഗൾഫിലെ ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയാണ് ക്വിസ് മത്സം നടത്തിയതെന്നും ഇതിന്റെ പരസ്യങ്ങളാണ് പേജിൽ വന്നതെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം. ഈ പ്രചരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി വ്യക്തമാക്കിയിരുന്നു. അതിന് ശേഷം യുഎഇ എക്‌സ്‌ചേഞ്ചിന്റെയും പാക് സ്വാതന്ത്ര്യദിനാഘോഷ വാർത്തയും മറുനാടൻ നൽകിയിരുന്നു.