- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തക്‌ബീർ മുഴക്കി പ്രകടനം; മതം നോക്കി ബൈക്ക് യാത്രികരെപ്പോലും തടഞ്ഞു; മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പരമാവധി ഷെയർ ചെയ്തു; യൂത്ത് ലീഗിന്റെയും സുന്നികളുടെയും എന്തിന് ഡിവൈഎഫ് എയിലെ വരെ ചെറുപ്പക്കാർ തെരുവിലിറങ്ങി; കേരളത്തിന്റെ മതധ്രുവീകരണത്തിൽ അമ്പരന്ന് പൊലീസ് റിപ്പോർട്ട്; സ്റ്റേറ്റ് ഇന്റലിജൻസ് നോക്കുകുത്തിയായെന്നും വിമർശം
തിരുവനന്തപുരം:മതസഹിഷ്ണുതയുടെയും സൗഹാർദത്തിന്റെയും നാടാണ് കേരളം എന്ന പൊതുധാരണക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിന്റെ മറവിൽ ചില ഇസ്ലാമിക സംഘടനകൾ നടത്തിയ ഹർത്താൽ.ഇതിലെ വർധിച്ച ജനപങ്കാളിത്തവും വ്യക്തമായ സാമുദായിക ധ്രുവീകരണവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചിരിക്കയാണ്.ഇത്തരമൊരു സംവിധാനം ഉണ്ടാകുമെന്ന് കണ്ടത്തെുന്നതിൽ ഇന്റലിജൻസ് സംവിധാനം പാടെ പരാജയപ്പെട്ടുവെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് എ.ഡി.ജി.പിയിൽനിന്നും ഉത്തരമേഖലാ ഡി.ജി.പിയിൽനിന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളാണ് സോഷ്യൽ മീഡിയിലെ ആഹ്വാനത്തിന്റെ മറപിടച്ച് ഇന്നലെ മലബാറിൽ ഉണ്ടായതെന്നാണ്, വിവിധ ജില്ലാപൊലീസ് ചീഫുമാരിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഡി.ജി.പി വിലയിരുത്തുന്നത്.കൃത്യമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്
തിരുവനന്തപുരം:മതസഹിഷ്ണുതയുടെയും സൗഹാർദത്തിന്റെയും നാടാണ് കേരളം എന്ന പൊതുധാരണക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിന്റെ മറവിൽ ചില ഇസ്ലാമിക സംഘടനകൾ നടത്തിയ ഹർത്താൽ.ഇതിലെ വർധിച്ച ജനപങ്കാളിത്തവും വ്യക്തമായ സാമുദായിക ധ്രുവീകരണവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചിരിക്കയാണ്.ഇത്തരമൊരു സംവിധാനം ഉണ്ടാകുമെന്ന് കണ്ടത്തെുന്നതിൽ ഇന്റലിജൻസ് സംവിധാനം പാടെ പരാജയപ്പെട്ടുവെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് എ.ഡി.ജി.പിയിൽനിന്നും ഉത്തരമേഖലാ ഡി.ജി.പിയിൽനിന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളാണ് സോഷ്യൽ മീഡിയിലെ ആഹ്വാനത്തിന്റെ മറപിടച്ച് ഇന്നലെ മലബാറിൽ ഉണ്ടായതെന്നാണ്, വിവിധ ജില്ലാപൊലീസ് ചീഫുമാരിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഡി.ജി.പി വിലയിരുത്തുന്നത്.കൃത്യമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.
മലപ്പുറത്തും,കാസർകോട്ടും അടക്കമുള്ള പലയിടങ്ങളിലും തക്‌ബീർ മുഴക്കിയാണ് ഹർത്താൽ അനുകൂലികൾ രംഗത്തത്തെിയത്.മുൻകാലങ്ങളിലൊന്നും ഇത്തരം രീതി ഇവിടെ ഉണ്ടായിട്ടില്ല. മാത്രമല്ല സാമുദായികമായാണ് പലരും അധിക്ഷേപിക്കപ്പെട്ടത്.മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലുമൊക്കെ ബൈക്കിൽ സഞ്ചരിക്കുന്നവരുടെപോലും മതം ചോദിച്ചാണ് ആക്രോശങ്ങൾ ഉണ്ടായത്.
കടയടപ്പിക്കുന്നതിലും ഇതേ പ്രശ്‌നം ഉണ്ടായി. താനൂരിലും എന്തിന് മതസൗഹാർദത്തിന്റെ കേളീരംഗമായി ആളുകൾ വാഴ്‌ത്തുന്ന കോഴിക്കോട് മിഠായി തെരുവിൽപോലും ഇതേ സംഭവമുണ്ടായി. മിഠായി തെരുവിൽ ഒരു വിഭാഗം മുസ്ലിം വ്യാപരികൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് കട തുറന്നില്ല.എന്നാൽ മറ്റ് വ്യാപാരികളുടെ കടകൾ പൂട്ടിക്കാൻ ഇതേ വ്യാപാരികൾ സംഘടിച്ച് എത്തുകയും ചെയ്തു.ഇതേതുടർന്ന് പൊലീസിന് ലാത്തിവീശേണ്ടിയും വന്നു.കോഴിക്കോട് കൊടുവള്ളിയിൽ മതംനോക്കി ഒരു പെട്രോൾ പമ്പ് ആക്രമിച്ചതായും പരാതിയുണ്ട്.പൊലീസ് എത്തി ഗ്രനേഡ് പ്രയോഗിച്ചാണ് സമരക്കാരെ അകറ്റിയത്.കാസർകോട് ജില്ലയിൽ മറ്റു സമുദായക്കാരെ ഹർത്താൽ അനുകൂലികൾ മർദിക്കുന്ന പല വീഡിയോകളും പുറത്തായിട്ടുണ്ട്.പൊലീസ് ഇതും അന്വേഷിച്ച് വരികയാണ്.
അതിനിടെ ഈ ഹർത്താലിന്റെ ആസൂത്രണം ആരായിരുന്നു എന്നത് സംബന്ധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ എസ്‌ഐ.ഒയിലെ ചില ചെറുപ്പക്കാരാണ് ഫേസ്‌ബുക്കിലും വാട്‌സാപ്പിലുമായി 16ന് ഹർത്താൽ എന്ന ആശയം തുടങ്ങിവെച്ചത്.പിന്നീട് ഇത് പോപ്പുലർ ഫ്രണ്ടുകാർ ഏറ്റെടുക്കയായിരുന്നു.
പുറമെ ചിത്രത്തിലില്‌ളെങ്കിലും ടയർ കത്തിച്ച് റോഡ് തടയാനും,വാഹനങ്ങൾക്ക് നേരെ കല്‌ളെറിയാനും, കടകൾ അടപ്പിക്കാനും മുൻകൈയടുത്തത് പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകർ ആയിരുന്നു.വാടാസാപ്പ് ഗ്രൂപ്പുകളിലുടെ കൃത്യമായി മുകളിൽനിന്ന് നിർദ്ദേശം കൈമാറിയായിരുന്നു ഈ നീക്കങ്ങൾ.
മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകർ പരമാവധി ഷെയർ ചെയ്തത് മതവികാരം ആളിക്കത്തിച്ചു.ഈ രീതിയിലുള്ള പോസ്റ്റർ നിരത്തിൽ ഒട്ടിച്ചതിനാണ് കോഴിക്കോട് അരക്കിണറിൽ ഒരാൾ അറസ്റ്റിലായത്. പലയിടത്തും മുസ്ലിം ലീഗ് അണികളിൽനിന്ന് നിർലോഭമായ സഹകരണമാണ് ആദ്യഘട്ടത്തിൽ ഹർത്താലിന് കിട്ടിയത്.വിവിധ സുന്നി സംഘടനകളിലെ പ്രവർത്തകരും സജീവമായിരുന്നു.എന്നാൽ അപകടം മണത്ത മുസ്ലീലീഗ് നേതൃത്വം ശക്തമായി ഇടപെട്ടതോടെ ഒരു വിഭാഗം പ്രവർത്തകർ പിന്മാറി.
നിഷ്പക്ഷരും മതേതര വിശ്വാസികളുമായ ഒരു ന്യൂനപക്ഷത്തെ സമർഥമായി കബളിപ്പിച്ച് തങ്ങളുടെ ആശയം നടപ്പാക്കാനും എസ്.ഡി.പി.ഐക്ക് ആയി. ഇടതുപക്ഷത്തിന്റെ പ്രവർത്തകരായ ചില മുസ്ലിം ചെറുപ്പക്കാർ പോലും ഒരുവേള കാര്യമറിയാതെ ഈ സമരത്തിന്റെ ഭാഗമായി എന്നത് ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു. എങ്ങിനെയാണ് ഇത്രയും വലിയ ഒരു മതധ്രുവീകരണം ഉണ്ടായത് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ്.ഒരുവേള ക്ഷേത്രങ്ങൾ ആക്രമിച്ചുവെന്നുവരെ വ്യാജ പ്രചാരണം ഉണ്ടായതോടെ കാര്യങ്ങൾ കൈവിട്ടുപോവുമോ എന്ന ഭീതിയിലുമായിരുന്നു സംസ്ഥാന പൊലീസ്.