തൊടുപുഴ: മുളപ്പുറം സെന്റ് ജോർജ് ബഥേൽ പള്ളിയിൽ ഇന്നുമുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, മാത്യൂസ് മാർ ഇവാനിയോസ്, 1934ലെ മലങ്കര സഭയുടെ ഭരണഘടന അംഗീകരിക്കാത്ത മെത്രാപ്പൊലീത്തമാർ, വൈദികർ എന്നിവർ ഉൾപ്പെടെയുള്ളവരെ ക്ഷണിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നു തൊടുപുഴ സബ് കോടതി ഉത്തരവിട്ടു.

കേസിൽ തീരുമാനമാകുന്നതുവരെ വിലക്കു തുടരുമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇടവകാംഗങ്ങളായ കളപ്പുരയ്ക്കൽ ചാൾസ് കുര്യാക്കോസും വാക്കനാംപാടത്തിൽ വി എം.ഫിലിപ്പച്ചനും ചേർന്നു ബോധിപ്പിച്ച അന്യായത്തിൽ ഉപഹർജിയിലാണു കോടതി ഉത്തരവ്.