തിരുവനന്തപുരം: സിനിമ സെറ്റിൽ നടികൾക്കെതിരെ ഉണ്ടാകുന്ന മോശം പെരുമാറ്റവും അനുഭവങ്ങളും കൂടുതൽ ചർച്ചയ്ക്ക് വഴിവെക്കുകയാണ്.ഇ സാഹചര്യത്തിൽ തങ്ങളുടെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തുകയാണ് കൂടുതൽ നടിമാർ.ഇപ്പോഴിത അതിന്റെ തുടർച്ചയായി സിനിമ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മാലാപാർവ്വതി.കൗമൂദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

ഒരുപാട് പേരല്ല, ഒന്നോ രണ്ടോ പേരാണ് അങ്ങനെയൊക്കെ ചെയ്തിട്ടുള്ളത്. പരാതിപ്പെട്ടിട്ടില്ലെന്നും പാവം അപ്പാവികളെന്നും പരിഹാസരൂപേണ നടി പറഞ്ഞു.'തമിഴ് നിന്നാണ് ഇത്തരത്തിൽ ആദ്യമായി ഇത്തരം അനുഭവം ഉണ്ടാകുന്നത്. ഡയലോഗിനിടെ ഒരു നടൻ മോശമായി സ്പർശിച്ചു. ഹാൻഡ് മൂമെന്റ്‌സ് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് അയാൾ പറഞ്ഞു. ഹാൻഡ് മൂമെന്റ്‌സ് എന്ന് പറഞ്ഞാൽ അയാൾ എന്നെ കേറി പിടിച്ചതാണ്. അന്ന് ഞാൻ ഭയങ്കര അപ്സറ്റായി. അന്ന് മുഴുവൻ കരഞ്ഞുവെന്ന് നടി പറയുന്നു.

എന്നാൽ ഇപ്പോൾ തനിക്ക് അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും മാലാപാർവ്വതി പറയുന്നു.നടന്മാരുടെ സ്പർശനമൊക്കെ താൻ കോമഡിയാക്കുമെന്ന് മാല പാർവതി പറഞ്ഞു. ഇത്തരക്കാർക്ക് തലയ്ക്ക് സുഖമില്ലാത്തതിന് നമ്മൾ എന്ത് ചെയ്യാനാണ്. ഇപ്പോ ഇതെനിക്ക് കോമഡിയാണ്. ഒരാൾ എത്ര ബോറനായതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നും മാല പാർവതി കൂട്ടിച്ചേർത്തു.

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്ന് ഈ അടുത്തിടെയാണ് മാല പാർവതി രാജിവെച്ചത്.വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് പുറത്താക്കണമെന്ന ഐസിസിയുടെ ശുപാർശ അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു രാജി. വിജയ് ബാബു സ്വമേധയാ മാറിനിൽക്കുക എന്നത് അച്ചടക്ക നടപടിയല്ലെന്നും ഐസിസിയെ നോക്കുകുത്തിയാക്കുന്നതാണ് ഇതെന്നും മാലാ പാർവതി ആരോപിച്ചിരുന്നു.