- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണ പെണ്ണിന്റെ കൂടെ സെൽഫി എടുത്തപ്പോഴെ ചിലർ ശ്രദ്ധിച്ചിരുന്നു; ഒപ്പമുണ്ടായിരുന്ന ആൺകുട്ടികൾ ബൈക്കിൽ തിരികെ പോയി, ഞങ്ങൾ ബസ് കാത്തു നിന്നപ്പോൾ വന്നില്ല; നടന്നു തുടങ്ങിയപ്പോൾ ഒരാൾ വീഡിയോ എടുത്തു ഭീഷണിപ്പെടുത്തി; കല്യാണത്തിന് വരാത്ത കൂട്ടുകാർക്ക് വേണ്ടി തമാശയായാണ് വീഡിയോ എടുത്തത്; സ്വകാര്യ ഗ്രൂപ്പിലിട്ട വീഡിയോ ആരോ പ്രചരിപ്പിച്ചതാണ്; ഒരിക്കലും ഒരു നാടിനെ കുറ്റപ്പെടുത്താൻ ഉദ്ദേശിരുന്നില്ല: കിളിനക്കോട്ട് സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി പെൺകുട്ടികളിൽ ഒരാൾ
മലപ്പുറം: മലപ്പുറം കിളിനക്കോട്ട് സംഭവവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യുന്നത്. പെൺകുട്ടികൾ തമാശക്കെടുത്ത നിർദോഷകരമായ വീഡിയോയുടെ പേരിൽ അവരെ വളഞ്ഞിട്ട് സൈബർ ലോകത്തും അല്ലാതെയും ആക്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. പ്രദേശത്തെ ചില സദാചാരകമ്മിറ്റിമാരാണ് തട്ടമിട്ട പെൺകുട്ടികൾ എടുത്ത വീഡിയോയുടെ പേരിൽ ചന്ദ്രഹാസം ഇളക്കി കൊണ്ട് രംഗത്തിറങ്ങിയത്. ഈ സംഭവം പൊലീസ് കേസിലേക്ക് എത്തിയതോടെ പെൺകുട്ടികൾക്ക് പൊലീസ് സ്‌റ്റേഷനിൽ വെച്ചും ആൾക്കൂട്ട വിചാരണ നേരിടേണ്ടി വന്നു. ഈ കേസുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അന്നേദിവസം സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തികൊണ്ട് പെൺകുട്ടികളിൽ ഒരാൾ രംഗത്തെത്തി. പെൺകുട്ടിയുടെ ശബ്ദസന്ദേശം സൈബർ ലോകത്താണ് എത്തിയത്. അന്നേ ദിവസം കിളിനക്കോട് നടന്നത് എന്താണെന്ന് വിശദീകരിച്ചു കൊണ്ടാണ് പെൺകുട്ടികളിൽ ഒരാൾ രംഗത്തെത്തിയത്. തങ്ങൾ ആ നാടിനെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് തങ്ങൾക്ക് അവിടെ പോയപ്പോൾ ഉണ്ടായ ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടുമാണ് പെ
മലപ്പുറം: മലപ്പുറം കിളിനക്കോട്ട് സംഭവവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യുന്നത്. പെൺകുട്ടികൾ തമാശക്കെടുത്ത നിർദോഷകരമായ വീഡിയോയുടെ പേരിൽ അവരെ വളഞ്ഞിട്ട് സൈബർ ലോകത്തും അല്ലാതെയും ആക്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. പ്രദേശത്തെ ചില സദാചാരകമ്മിറ്റിമാരാണ് തട്ടമിട്ട പെൺകുട്ടികൾ എടുത്ത വീഡിയോയുടെ പേരിൽ ചന്ദ്രഹാസം ഇളക്കി കൊണ്ട് രംഗത്തിറങ്ങിയത്. ഈ സംഭവം പൊലീസ് കേസിലേക്ക് എത്തിയതോടെ പെൺകുട്ടികൾക്ക് പൊലീസ് സ്‌റ്റേഷനിൽ വെച്ചും ആൾക്കൂട്ട വിചാരണ നേരിടേണ്ടി വന്നു. ഈ കേസുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അന്നേദിവസം സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തികൊണ്ട് പെൺകുട്ടികളിൽ ഒരാൾ രംഗത്തെത്തി. പെൺകുട്ടിയുടെ ശബ്ദസന്ദേശം സൈബർ ലോകത്താണ് എത്തിയത്.
അന്നേ ദിവസം കിളിനക്കോട് നടന്നത് എന്താണെന്ന് വിശദീകരിച്ചു കൊണ്ടാണ് പെൺകുട്ടികളിൽ ഒരാൾ രംഗത്തെത്തിയത്. തങ്ങൾ ആ നാടിനെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് തങ്ങൾക്ക് അവിടെ പോയപ്പോൾ ഉണ്ടായ ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടുമാണ് പെൺകുട്ടി രംഗത്തുവന്നത്. തങ്ങളെ അപമാനിച്ചു ഓഡിയോ സന്ദേശമിട്ട ഒരാൾ വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി പറയുന്നത്. ഇങ്ങനെ വീഡിയോ എടുത്ത പ്രദേശവാസിയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നുമാണ് പെൺകുട്ടി പറയുന്നത്.
ഈ സംഭവത്തോടെ ഉണ്ടായ ആശങ്കകൾ പങ്കുവെച്ചു കൊണ്ടാണ് പെൺകുട്ടി വെളിപ്പെടുത്തൽ നടത്തുന്നത്. താൻ സ്വകാര്യ ഗ്രൂപ്പിൽ ഇട്ട വീഡിയോ ആരോ പ്രചരിപ്പിച്ചതാണ്. ഒരിക്കലും ഒരു നാടിനെ കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും അവർ പറയുന്നു. വിതുമ്പിക്കൊണ്ടാണ് പെൺകുട്ടി കാര്യങ്ങൾ വിശദീകരിക്കുന്നത്. സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ മുതലുള്ള കാര്യങ്ങളെ കുറിച്ച് പെൺകുട്ടികൾ പറയുന്നു. സുഹൃത്തിന്റെ വിവാഹത്തിനാണ് ഞങ്ങൾ 12 പെൺകുട്ടികളും നാല് ആൺകുട്ടികളും കിളിനക്കോടെത്തിയത്. ആൺകുട്ടികൾ ബൈക്കിലായിരുന്നു എത്തിയത്. ഉച്ചക്ക് ഒന്നരക്ക് വീട്ടിലെത്തിയ ഞങ്ങൾ പുതിയ പെണ്ണിന്റെ കൂടെ സെൽഫി എടുത്തപ്പോഴേ ചിലർ ശ്രദ്ധിച്ചിരുന്നുവെന്നും ഇതേച്ചൊല്ലി അടക്കം പറച്ചിൽ ഉണ്ടായെന്നം പെൺകുട്ടി പറയുന്നു.
വിവാഹം കഴിഞ്ഞ് ആൺകുട്ടികൾ ബൈക്കിലായിരുന്നതുകൊണ്ട് അവർ പെട്ടെന്ന് തിരിച്ചു പോയി. 2.45 ന് മാത്രമേ ബസുണ്ടായിരുന്നുള്ളൂ. അതുവരെ ഞങ്ങൾ ബസ് കാത്തിരുന്നു. എന്നാൽ ഞങ്ങൾ നേരത്തേ ഇറങ്ങി അവിടെ കറങ്ങി നടക്കുകയാണെന്ന് വളരെ മോശമായാണ് പിന്നാലെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിൽ ഞങ്ങളെപ്പറ്റി പറയുന്നത്. അത് തെറ്റാണെന്നാണഅ പെൺകുട്ടി ചൂണ്ടിക്കാട്ടുന്നത്. ആദ്യത്തെ ഓഡിയോ സന്ദേശമിട്ടയാൾ വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. കല്ല്യാണത്തിന് വന്നാൽ കല്യാണം കൂടിപ്പോകുകയാണ് വേണ്ടത്. വീട്ടിൽ നിന്ന് കല്ല്യാണം, സ്പെഷ്യൽ ക്ലാസ് എന്നൊക്കെ പറഞ്ഞ് പുറത്തിറങ്ങും, നിങ്ങളുടെ ഉദ്ദേശ്യം അതല്ല, വീട്ടിൽ എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാമല്ലോ എന്ന് പറഞ്ഞ് അധിക്ഷേപിച്ചു.
തിരിച്ചു പോകാൻ കാത്തു നിന്ന് 2.45 ആയിട്ടും ബസ് വന്നില്ല, ഇനി ബസ് ഉണ്ടാകില്ലെന്ന് അവിടെ കണ്ട ഇത്താത്തമാർ പറഞ്ഞതുപ്രകാരം ഞങ്ങൾ നടക്കുകയായിരുന്നു. മൂന്നു കിലോമീറ്റർ നടന്നാലേ ബസ് കിട്ടുകയുള്ളൂ. ഓട്ടോ കിട്ടുമോ എന്നു നോക്കി നടക്കുന്നതിനിടെ അയാൾ വീണ്ടും വന്നു. ഇനിയും നിങ്ങൾ പോയില്ലേ, ഇവിടെ കറങ്ങി നടക്കുകയാണോ എന്നു ചോദിച്ചു. അയാൾ ഞങ്ങളുടെ വീഡിയോ എടുത്തു. നിങ്ങളുടെ നാട്ടിലൊക്കെ ഇക്കാര്യം ഞങ്ങൾ അറിയിച്ചു തരാം, നാട്ടിലെ ഗ്രൂപ്പിലൊക്കെ എത്തിച്ചു തരാം എന്നു പറഞ്ഞു. അയാൾ എന്ത് ഉദ്ദേശ്യത്തിലാണ് അത് ചെയ്തതെന്ന് അറിയില്ല. ഞങ്ങൾ അവിടുന്ന് രക്ഷപ്പെട്ടു.
നടക്കുന്നതിനിടെ വിവാഹത്തിനു വരാത്ത കൂട്ടുകാർ വിവരങ്ങൾ അന്വേഷിച്ചപ്പോൾ അവർക്കുവേണ്ടി ഞങ്ങളുടെ ഗ്രൂപ്പിൽ ഇട്ട വീഡിയോ ആണ് അത്. അതാണ് പിന്നീട് വൈറലായത്. ഒരിക്കലും ഒരു നാടിനെ അപമാനിക്കാൻ വേണ്ടി ചെയ്തതല്ല. പത്തിരുപത് പേരുള്ള ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതാണ് അത്. നിങ്ങളുടെ ഫോണിലുള്ള ഫോട്ടോകളും, വീഡിയോയും ഓഡിയോയുമൊക്കെ ഇങ്ങനെ വൈറലാകുമ്പോളുണ്ടാകുന്ന അവസ്ഥ നിങ്ങൾ മനസിലാക്കണം. ഞങ്ങൾ മനസുകൊണ്ട് വിചാരിക്കാത്ത കാര്യമാണ് പ്രചരിക്കുന്നത്. ആ വീഡിയോ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വാട്സാപ്പു വഴിയുമൊക്കെ ഷെയർ ചെയ്ത് ഞങ്ങളെ മാക്സിമം ഇല്ലാതാക്കുകയാണ് ചെയ്തത്.
വേങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയപ്പോഴും ഞങ്ങളുടെ ഫോട്ടോ എടുത്ത് മാപ്പു പറയാൻ വന്നതാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. അവിടെ കുറേ ആളുകൾ വന്നിരുന്നു. ചിലർ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി വീഡിയോകൾ പ്രചരിപ്പിച്ചത് ഞങ്ങളുടെ ഭാവി നഷ്ടപ്പെടുത്താൻ കാരണമായെന്ന് നിങ്ങൾ മനസിലാക്കണമെന്നും പെൺകുട്ടി പറഞ്ഞു. ഓഡിയോ സന്ദേശമിട്ടയാൾ ഇതൊന്നും ഇവരെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് ക്ഷമ ചോദിച്ച് ഓഡിയോ സന്ദേശമിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈയിലുള്ള വീഡിയോകൾ എല്ലാവരും ഡിലീറ്റ് ചെയ്യണം. ഷെയർ ചെയ്യാതിരിക്കണം- പെൺകുട്ടി അഭ്യർത്ഥിച്ചു.
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികളാണ് കിളിനക്കോട്ട് വെച്ച് ആൾക്കൂട്ട വിചാരണക്ക് വിധേയരായത്. സംഭവത്തിൽ നാല് പേരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ലീഗ് നേതാക്കൾ അടക്കം സംഭവത്തിൽ പ്രതിസ്ഥാനത്താണ്. പ്രതികളെ കുറിച്ച് വിവരങ്ങൾ പറയുന്ന വേങ്ങര പൊലീസ് പക്ഷെ സദാചാര വിചാരണ പെൺകുട്ടികൾക്ക് സ്റ്റേഷനിൽ നേരിടേണ്ടി വന്നുവെന്നും വാർത്തകൾ വന്നിരുന്നു.
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുമ്പോൾ സദാചാരവാദികളുടെ ആക്രമണം കൂടി നേരിടേണ്ടി വന്ന കേരളത്തിലെ തന്നെ ആദ്യ സംഭവങ്ങളിലൊന്നുകൂടിയാണ് കിളിനക്കോട് പ്രശ്നങ്ങൾ. സദാചാര ഗുണ്ടായിസത്തിന് പൊലീസ് സ്റ്റേഷനുകൾ കൂടി താവളമാകുന്നതിന്റെ കൂടി സൂചനകളാണ് ഇപ്പോൾ കിളിനക്കോട് സംഭവത്തിലൂടെ വെളിയിൽ വരുന്നത്. മുസ്ലിം ലീഗ് നേതാവ് ഉൾപ്പെടെ ഏഴുപേരെയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരമുണ്ടെങ്കിലും അറസ്റ്റ് പൊലീസ് വൈകിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. അതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്നാണ് ആക്ഷേപമുയരുന്നത്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ഇപ്പോൾ കേരളത്തിന്റെ തന്നെ സവിശേഷ ശ്രദ്ധയാകർഷിച്ചു നടന്ന കിളിനക്കോട് സംഭവങ്ങളുടെ ആരംഭം.