- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെയും തന്നെയും ഉപേക്ഷിച്ചു ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതോടെ നസറൂദ്ദീന്റെ കണ്ണുകൾ പതിനാറുകാരിയിൽ പതിഞ്ഞു; ബംഗാളിൽ നിന്നും ഒളിച്ചോടി വാഴക്കാട് താമസമാക്കിയപ്പോൾ വിവാഹം ഒരു മുസ്ല്യാർ നടത്തി; പതിനാറുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ ബംഗാൾ പൊലീസ് ജയിലിൽ എത്തി ചോദ്യം ചെയ്തു
മലപ്പുറം: പതിനാറുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ കോടതിയുടെ അനുമതിയോടെ ബംഗാൾ പൊലീസ് ചോദ്യം ചെയ്തു. വെസ്റ്റ് ബംഗാൾ പർഗനാസ് ജില്ല മഹേസ്തല ബോഗനോവപാറ നസീറുദ്ദീൻ ലാസ്‌കർ (36) നെയാണ് വെസ്റ്റ് ബംഗാൾ ദോലാഹട്ട് പൊലീസ് ചോദ്യം ചെയ്തത്.
ഭാര്യ മകനെയും തന്നെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയതോടെയാണ് നസീറുദ്ദീൻ ലാസ്‌കർ പതിനാറുകാരിയുമായി പ്രണയത്തിലാകുന്നത്. പ്രതിയുടെ നവംബർ മൂന്നിന് ബംഗാളിൽ നിന്നും ഒളിച്ചോടിയ ഇവർ നവംബർ ഏഴിന് കേരളത്തിലെത്തി. വാഴക്കാട് നൂഞ്ഞിക്കര റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ താമസമാക്കിയ ഇവരുടെ വിവാഹം ഒരു മുസ്ല്യാർ നടത്തിക്കൊടുത്തതായും പറയുന്നു.
കെട്ടിട നിർമ്മാണ ജോലി ചെയ്തുവരികയായിരുന്നു പ്രതി. ഇതിനിടെ പെൺക്കുട്ടി ഗർഭിണിയായി. ഗർഭഛിദ്രത്തിനായി ആശുപത്രിയെ സമീപിച്ചതോടെയാണ് വിവരം പുറത്താവുന്നത്. മലപ്പുറം ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2022 ജനുവരി 22ന് വാഴക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതി മഞ്ചേരി സബ് ജയിലിൽ റിമാന്റിലാണ്.
വാഴക്കാട് പൊലീസ് വിവരമറിയിച്ചതിനെ തുടർന്നാണ് പെൺകുട്ടിയുടെ തിരോധാനം സംബന്ധിച്ച് കേസ് നിലനിൽക്കുന്ന ദോലാഹട്ട് പൊലീസ് മഞ്ചേരിയിലെത്തി പ്രതിയെ ചോദ്യം ചെയ്യാനുള്ള അനുമതിയുമായി പോക്‌സോ സ്‌പെഷ്യൽ കോടതിയെ സമീപിച്ചത്. ഡിഎൻഎ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സി എം ഒ ഡോ. മുഹമ്മദലിയുടെ സഹായത്തോടെ പ്രതിയുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചതായി വാഴക്കാട് എസ് ഐ കെ നൗഫൽ കോടതിയെ അറിയിച്ചു.