- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനേകം ലോക നേതാക്കൾ എത്തിയിട്ടും മലേഷ്യയിൽ താരമയാത് മോദി തന്നെ; തെരുവിലെങ്ങും മോദിക്ക് സ്വാഗതം ഓതുന്ന ഇലക്ട്രോണിക്ക് ബോർഡുകൾ മാത്രം; യൂറോപ്യൻ യൂണിയനെ പോലെ ഒറ്റ സാമ്പത്തിക ശക്തിയാകാൻ ഉറച്ച് ആസിയാൻ
കൊലാലംപൂർ: മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിലും താരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള ലോകനേതാക്കൾ ആസിയാനിൽ പങ്കെടുക്കാനെത്തി. ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു. എന്നാൽ മലേഷ്യയിൽ മോദിക്ക് കിട്ടിയ സ്വീകരണം മറ്റൊരു ലോക നേതാക്കൾക്കും കിട്ടിയില്ല. ഏഷ്യൻ ഉച്ചകോടിക്കായി എത്തിയ മോദിയെ സ്വീകരിക
കൊലാലംപൂർ: മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിലും താരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള ലോകനേതാക്കൾ ആസിയാനിൽ പങ്കെടുക്കാനെത്തി. ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു. എന്നാൽ മലേഷ്യയിൽ മോദിക്ക് കിട്ടിയ സ്വീകരണം മറ്റൊരു ലോക നേതാക്കൾക്കും കിട്ടിയില്ല.
ഏഷ്യൻ ഉച്ചകോടിക്കായി എത്തിയ മോദിയെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് കൊലാലംപൂരിൽ സജ്ജീകരിച്ചിരുന്നത്. മോദിക്ക് സ്വാഗതമോതുന്ന ഇലക്ട്രോണിക് ബോർഡുകളാണ് നഗരത്തിൽ മുഴുവൻ. ഉച്ചകോടി നടക്കുന്ന റിനൈസൻസ് ഹോട്ടലിന്റെ കൺവെൻഷൻ സെന്ററിന്റെ മുമ്പിൽ കൂറ്റൻ ബോർഡിലാണ് മോദി നിറഞ്ഞു നില്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യയിലേക്ക് സ്വാഗതം എന്നാണ് ബോർഡിൽ ആലേഖനംചെയ്തിരിക്കുന്നത്. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തും മോദി താരമായി. സാധാരണ വിദേശങ്ങളിൽ ഇന്ത്യൻ സമൂഹത്തോട് ഹിന്ദിയിലാണ് മോദി സംസാരിച്ചിരുന്നത്. ഈ പതിവ് മലേഷ്യയിൽ മാറി. ഇംഗ്ലീഷിൽ അണമുറിയാതെയായിരുന്നു ഒന്നരമണിക്കൂർ നീണ്ട മോദിയുടെ പ്രസംഗം.
വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും വികസനവും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ എല്ലാ ജനങ്ങൾക്കുമെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് വേഗത കൂടിയിരിക്കുകയാണ് ഇപ്പോൾ. ലോകത്തിലെ വൻ സാമ്പത്തികശക്തിയായി മാറാനുള്ള കുതിപ്പിലാണ് ഇന്ത്യ. വളർച്ചയുടെ തോത് 7.5% ആണെങ്കിലും വരും വർഷങ്ങളിൽ കൂടുതൽ വേഗത കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. സർക്കാരും ജനങ്ങളും തമ്മിലുള്ള ഇടപെടലിൽ മാറ്റം വരികയാണ്. സർക്കാരിനെ കൂടുതൽ സുതാര്യമാക്കാനാണ് ശ്രമിക്കുന്നത്. അഴിമതിയെ എല്ലാ തലത്തിലും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു യുവരാഷ്ട്രമാണെന്നും എല്ലാവർക്കും ഒരേ അവകാശങ്ങളാണ് ഉള്ളതെന്നും മോദി പറഞ്ഞു. സർക്കാരും ജനങ്ങളും തമ്മിലുള്ള ഇടപെടലിൽ മാറ്റം വരികയാണ്. സർക്കാരിനെ കൂടുതൽ സുതാര്യമാക്കാനാണ് ശ്രമിക്കുന്നത്. അഴിമതിയെ എല്ലാ തലത്തിലും ഇല്ലാതാക്കും. ഇന്ത്യ ഒറ്റക്കെട്ടാണെന്നു മാത്രമല്ല, നാനാത്വത്തിൽനിന്ന് അത് ശക്തി നേടുകയും ചെയ്യുന്നു. ലോകത്തിലെ വൻ സാമ്പത്തികശക്തിയായി മാറാനുള്ള കുതിപ്പിലാണ് ഇന്ത്യ. ലോകത്തെ ഏറ്റവും മികച്ച ഐ.ടി. വിദഗ്ധരെ സൃഷ്ടിക്കുന്നത് ഇന്ത്യയാണ്. ലോകത്തെങ്ങും ഇന്ത്യയിൽനിന്നുള്ള ഡോക്ടർമാരും എഞ്ചിനീയർമാരും വ്യാപിച്ചു കിടക്കുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ എത്തിത്തുടങ്ങി. എല്ലാവർക്കും അഭിമാനം പകരുന്ന നിമിഷങ്ങൾ.
വളർച്ചയുടെ തോത് 7.5% ആണെങ്കിലും വരും വർഷങ്ങളിൽ കൂടുതൽ വേഗത കൈവരിക്കാനാവും. ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പട്ടിണി ഇല്ലാതായി കൊണ്ടിരിക്കുന്നു. ബഹിരാകാശത്ത് വിജയിക്കാനും സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താനും നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞിട്ടുണ്ട്. നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. ഗാന്ധിജി മലേഷ്യയിൽ വന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം തൊടാൻ മലേഷ്യയ്ക്കു സാധിച്ചിട്ടുണ്ട്. ക്വലാലമ്പൂരിലെ ഗാന്ധി സെന്ററിൽ ഇന്ത്യൻ സർക്കാർ ഗാന്ധിപ്രതിമ സ്ഥാപിക്കും. മലേഷ്യയിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന് സുഭാഷ് ചന്ദ്ര ബോസിന്റെ പേരിടും. മലേഷ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഉന്നമനത്തിന് 6.5 കോടി രൂപ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു.
യൂറോപ്യൻ യൂണിയന്റെ മാതൃകയിൽ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങൾക്കും സാമ്പത്തിക കൂട്ടായ്മ എന്ന ആഹ്വാനമാണ് ആസിയാൻ കൂട്ടായ്മയിൽ ഉയർന്നത്. ആസിയാൻ സാമ്പത്തിക സമൂഹം (എഇസി) എന്നു പേരിട്ട പുതിയ സാമ്പത്തികശക്തിക്കു രൂപംനൽകിക്കൊണ്ടുള്ള ധാരണയിൽ പത്തു രാഷ്ട്രത്തലവന്മാർ ഒപ്പുവച്ചു. യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു എഇസി പ്രഖ്യാപനം. ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള സമഗ്രമായ കർമപദ്ധതി യുഎൻ അടുത്തവർഷം ആദ്യം പുറത്തിറക്കുമെന്ന് പൂർവേഷ്യ ഉച്ചകോടിയിൽ ബാൻ കി മൂൺ അറിയിച്ചു.
ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിച്ചുനീങ്ങണമെന്ന ആവശ്യം ആസിയാൻ ഉച്ചകോടി എടുത്തുകാട്ടി. ഭീകരതയ്‌ക്കെതിരെ കൈകോർക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്ഷണിച്ചു. അംഗരാജ്യങ്ങൾക്കിടയിൽ ഉൽപ്പന്നങ്ങളുടെയും മൂലധനത്തിന്റെയും തൊഴിൽ വൈദഗ്ധ്യത്തിന്റെയും തുറന്ന വിപണി സാധ്യമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് എഇസിക്കു രൂപംനൽകിയത്. ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ്, ലാവോസ്, ബ്രൂണയ്, കംബോഡിയ, മ്യാന്മർ എന്നിവയാണ് അംഗരാജ്യങ്ങൾ. 62 കോടി ജനങ്ങളും രണ്ടര ട്രില്യൻ ഡോളറിന്റെ (162.5 ലക്ഷം കോടി രൂപ) വ്യാപാരം നടക്കുന്ന വിപണിയുമുള്ള ഈ മേഖലയെ ഒന്നിച്ചെടുത്താൽ ലോകത്തിലെ ഏഴാമത്തെ വലിയ സാമ്പത്തികസമൂഹമായി മാറും.
പരസ്പരം മൽസരിക്കുന്ന ഇന്ത്യ, ചൈന വിപണികളുടെ സാമീപ്യവും ഈ സാമ്പത്തികസമൂഹത്തെ പ്രമുഖശക്തിയാക്കി മാറ്റുമെന്നാണു പ്രതീക്ഷ. കമ്യൂണിസ്റ്റ് വിയറ്റ്‌നാം, പട്ടാളഭരണത്തിൽനിന്നു ജനാധിപത്യത്തിലേക്കു നീങ്ങുന്ന മ്യാന്മർ, രാജഭരണം നിലനിൽക്കുന്ന ബ്രൂണയ് തുടങ്ങി രാഷ്ട്രങ്ങളുടെ വൈവിധ്യമാണ് ഒരേസമയം ഈ സഖ്യത്തിന്റെ ശക്തിയും ദൗർബല്യവും ആകാൻ പോകുന്നത്. ഇന്ത്യയും ചൈനയും അടക്കമുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളുടെയും യുഎസ് അടക്കമുള്ള വൻശക്തികളുടെയും സഹകരണവും സാമ്പത്തികസഖ്യം ഉറപ്പാക്കും. ഉച്ചകോടിയിൽ എഇസി പ്രഖ്യാപനത്തിനൊപ്പം ആസിയാൻ 2025 സംയുക്ത പ്രഖ്യാപനം നടന്നു. അടുത്ത 10 വർഷത്തേക്കുള്ള വികസന, സഹകരണ പദ്ധതികളാണു പ്രഖ്യാപനത്തിലുള്ളത്. ഭീകരവാദം, ലഹരി-മനുഷ്യക്കടത്ത്, സമുദ്രാതിർത്തി തർക്കങ്ങൾ തുടങ്ങിയവയുടെ പരിഹാരവും നയരേഖ ലക്ഷ്യമിടുന്നു.