- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബശ്രീയുടെ ഫണ്ടിൽ കയ്യിട്ടു വാരി മലയാള മനോരമയുടെ ഗൾഫ് കേരള ഫെസ്റ്റ്; ഖജനാവിൽ നിന്ന് മനോരമ പിടുങ്ങിയത് 40 ലക്ഷം! കുടുംബശ്രീക്ക് ഫെസ്റ്റിലൂടെ ലഭിച്ച വരുമാനമാകട്ടെ 17.5 ലക്ഷം രൂപ മാത്രം; ദേശീയ ഗെയിംസ് കൂട്ടയോട്ടത്തിനു ശേഷം മനോരമയുടെ പേരിൽ ഒരു വിവാദം കൂടി
കോഴിക്കോട്/തിരുവനന്തപുരം: സച്ചിൻ ടെണ്ടുൽക്കർ വരെ സൗജന്യമായി പങ്കെടുത്ത ദേശീയ ഗെയിംസ് കൂട്ടയോട്ടത്തിന്റെ പ്രചാരണത്തിനായി മനോരമക്ക് പത്തുകോടി കൊടുത്ത സർക്കാറിൽ നിന്ന് ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം. അന്ന് സർക്കാർ തന്നെ മുൻകൈയെടുത്ത് പ്രചരണം നടത്തിയ ദേശീയ ഗെയിംസിൽ കോടികൾ പോക്കറ്റിലാക്കിയ മനോരമ ഇത്തവണ പറ്റിച്ചത് കുടുംബശ്രീ
കോഴിക്കോട്/തിരുവനന്തപുരം: സച്ചിൻ ടെണ്ടുൽക്കർ വരെ സൗജന്യമായി പങ്കെടുത്ത ദേശീയ ഗെയിംസ് കൂട്ടയോട്ടത്തിന്റെ പ്രചാരണത്തിനായി മനോരമക്ക് പത്തുകോടി കൊടുത്ത സർക്കാറിൽ നിന്ന് ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം. അന്ന് സർക്കാർ തന്നെ മുൻകൈയെടുത്ത് പ്രചരണം നടത്തിയ ദേശീയ ഗെയിംസിൽ കോടികൾ പോക്കറ്റിലാക്കിയ മനോരമ ഇത്തവണ പറ്റിച്ചത് കുടുംബശ്രീയെന്ന പ്രസ്താനത്തെയാണ്. കുടുംബശ്രീയുടെ ഭക്ഷ്യമേളയ്ക്ക് പ്രചരണം നൽകാനെന്ന 40 ലക്ഷം രൂപ പിടുങ്ങിയ മനോരമ അത് തങ്ങളുടെ പരിപാടിയാക്കി മാറ്റുകയും ചെയ്തു.
കുടംബശ്രീക്ക് ഗൾഫിൽ മേള സംഘടിപ്പിക്കാനായി മനോരമക്ക് കൊടുത്ത 40 ലക്ഷം രൂപയാണ് വെള്ളത്തിൽ വരച്ച വരപോലെ ആയത്. കോടിക്കണക്കിനു രൂപ പൊടിച്ച് കുടുംബശ്രീ ഗൾഫ് നാടുകളിൽ സംഘടിപ്പിച്ച ഭക്ഷ്യമേള വമ്പൻ പരാജയമായിരുന്നു. മേളക്ക് മതിയായ പ്രചാരം നൽകാതെ മനോരമയും അനുബന്ധ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും പാലം വലിച്ചുവെന്നാണ് ഇപ്പോൾ ഉരുന്ന ആരോപണം.
പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലാണ് ഏപ്രിൽ മാസത്തിൽ കുടുംബശ്രീ ' കഫേ കുടുംബശ്രീ' എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. ദുബായ്, അബുദാബി നഗരങ്ങളിൽ കുടുംബശ്രീക്ക് മികച്ച പബ്ലിസിറ്റി നൽകാനും മേള സംഘടിപ്പിക്കാനും മലയാള മനോരമ കുടുംബശ്രീക്ക് വാഗ്ദാനം നൽകി. ഇതിനായി 40 ലക്ഷം രൂപയാണ് വാങ്ങിയത്. എന്നാൽ കഫേ കുടുംബശ്രീക്ക് വേണ്ടത്ര പ്രചാരണം മനോരമ കൊടുക്കാത്തതിനാൽ കോടിക്കണക്കിന് രൂപ ചെലവിട്ട് സംഘടിപ്പിച്ച ഭക്ഷ്യമേള ചീറ്റിപോയി. പത്തു ദിവസം നീണ്ട മേളയിലൂടെ കുടുംബശ്രീക്ക് ലഭിച്ചത് 17 ലക്ഷം രൂപ മാത്രം.
ഈ നാടുകളിലുള്ള കാൽഭാഗം മലയാളികൾപോലും ഭക്ഷ്യമേളയിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതോടെ മനോരമയുടെ പ്രചരണ തന്ത്രം പൂർണ്ണമായും പൊളിയുകുയും ചെയ്തു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ 10 ദിവസംവീതം നടത്തിയ മേളയുടെ ആകെ ചെലവ് ഏകദേശം രണ്ടു കോടിയോളം രൂപയാണ്. വിവിധയിനം നാടൻഭക്ഷണം വിറ്റുകിട്ടിയതാകട്ടെ 17 ലക്ഷം രൂപയും. ചെലവാകാത്തതിനാൽ ലക്ഷക്കണക്കിനു രൂപയുടെ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചുകളയേണ്ടി വന്നതായും പറയുന്നന്നു.
ആഗോളതലത്തിൽ കുടുംബശ്രീക്ക് പ്രചാരണം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശരാജ്യങ്ങളിൽ ഭക്ഷ്യമേള സംഘടിപ്പിക്കാൻ കുടുംബശ്രീ തീരുമാനിച്ചത്. 'കഫേ കുടുംബശ്രീ' എന്ന പേരിലാണ് പത്ത് ദിവസം ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ ഏറെ പ്രതീക്ഷയോടെ പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടിവ് അംഗവും കോൺഗ്രസ് നേതാവുമായ ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലായിരുന്ന കുടുംബശ്രീ ഗൾഫിലേക്ക് വിമാനം കയറിയത്. പത്ത് ജില്ലയിൽ നിന്നുള്ള 28 കുടുംബശ്രീ പ്രവർത്തകും രണ്ട് പാചകക്കാരും ആറ് ഉദ്യോഗസ്ഥരുമടക്കം 36 പേരാണ് പോകുന്നതായി അറിയിച്ചത്. എന്നാൽ 40പേർക്കുള്ള ഗ്രൂപ്പ് വിസ, താമസം, വിമാനടിക്കറ്റ് എന്ന ഒരുക്കാൻ കമ്പനികളെ ടെൻഡറിൽ പങ്കെടുക്കാൻ വിളിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. കോടികൾ ചെലവാക്കിയ കഫേ കുടുംബശ്രീ ഭക്ഷ്യമേളയിൽ നിന്ന് ലഭിച്ച 17 ലക്ഷം രൂപയിൽ നിന്ന് തന്നെയാണ് ഇതിനുള്ള പണം കണ്ടെത്തിയതും.
കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പരിപാടിക്ക് വേണ്ടി ഗൾഫ് യാത്ര നടത്തിയത്. ഇതിന്റെ പേരിൽ നല്ലൊരു തുക ഇവരും പൊടിച്ചെന്നാണ് ആരോപണം. 10 ജില്ലയിൽനിന്ന് തെരഞ്ഞെടുത്ത 28 കുടുംബശ്രീ അംഗങ്ങളും രണ്ട് പാചകക്കാരും ആറ് ഔദ്യോഗിക പ്രതിനിധികളും പോകുന്നുവെന്നാണ് മാദ്ധ്യമങ്ങളിൽ വാർത്ത നൽകിയത്. എന്നാൽ, യുഎഇയിൽ 40 പേർക്ക് ഗ്രൂപ്പ് വിസ, വിമാന ടിക്കറ്റ് എന്നിവ ഒരുക്കാൻ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിരുന്നു. ഒരു കമ്പനിയും ടെൻഡറിൽ പങ്കടെുത്തില്ലന്നെും ഭക്ഷ്യമേളയിൽനിന്ന് കിട്ടിയ 17 ലക്ഷം രൂപയിൽനിന്നാണ് യാത്രച്ചലെവ് ഉൾപ്പെടെ വഹിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
മേള നടത്തിയതിന്റെ കണക്കുവിവരം ഇതുവരെ പ്രസിദ്ധപ്പെടുത്താത്തതും ദുരൂഹതയുണർത്തുന്നു. കുടുംബശ്രീയുടെ നേട്ടങ്ങൾ ഉൾപ്പെടുത്തിക്കോണ്ട് മാസംതോറും പ്രസിദ്ധീകരിക്കുന്ന 'കുടുംബശ്രീ വാർത്താ പത്രിക'യിലും ആഗസ്തിൽ ഇറക്കിയ പ്രത്യകേ പതിപ്പിലും കഫേ കുടുംബശ്രീയെക്കുറിച്ച് പറഞ്ഞിട്ടില്ല.
അതേസമയം മലയാള മനോരമയ്ക്ക് 40 ലക്ഷം രൂപ നൽകിയത് പരസ്യപ്രചരണത്തിന് വേണ്ടിയല്ലെന്നും ഇവൻ് മാനേജ്‌മെന്റിനു വേണ്ടിയാണ് നൽകിയതെന്നും കുടുംബശ്രീ ഡയറക്ടർ കെ.ബി.വൽസല കുമാരി മറുനാടൻ മലയാളിയോട് പറഞ്ഞു. അബുദാബിയിലും ദുബായിലും ഭക്ഷ്യമേള സംഘടിപ്പിച്ചത് ലാഭം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല. മറിച്ച് ആഗോളതലത്തിൽ കുടുംബശ്രീ സംരംഭങ്ങൾക്ക് പ്രചാരം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാള മനോരമയ്ക്ക് 40 ലക്ഷം രൂപ നൽകി ഇവന്റ് മാനേജ്‌മെന്റ് ഇവരെ ഏൽപിച്ചതെന്നും കെ.ബി.വൽസല കുമാരി പറയുന്നു.
കുടുംബശ്രീയിൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയ മനോരമ പത്രത്തിൽ നൽകിയ വാർത്ത ഇങ്ങനെയായിരുന്നു. ' മലയാള മനോരമ ഗൾഫ് കേരള ഫെസ്റ്റിന് ദുബായിൽ ഗംഭീര തുടക്കം ' റിയൽ എസ്‌റ്റേറ്റ് സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് മനോരമ സംഘടിപ്പിച്ച പരിപാടിയിലാണ് കുടുംബശ്രീയേയും ഉൾപ്പെടുത്തിയത്. ' കേരളത്തിന്റെ വിവിധ ഭാഗങ്ങലിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ്, ടെക്‌സ്റ്റൈൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖസ്ഥാപനങ്ങൾ മനോരമ ഫെസ്റ്റിനെ ശ്രദ്ധേയമാക്കുന്നു ' എന്ന രീതിയിൽ വാർത്ത വന്നപ്പോൾ കുടുംബശ്രീയെ തഴഞ്ഞു. നാൽപത് ലക്ഷം രൂപ മനോരമയ്ക്ക് മാത്രം നൽകിയിട്ടും വേണ്ടത്ര പ്രചാരം നൽകിയില്ലെന്ന ആരോപണം മേള കഴിഞ്ഞപ്പോൾ തന്നെ ഉയർന്നിരുന്നു. വൻലാഭം പ്രതീക്ഷിച്ച് ഉണ്ടാക്കിയ ഭക്ഷ്യവസ്തുക്കളും വിൽക്കാൻ കഴിയാതെ നശിപ്പിച്ച് കളയേണ്ടി വന്നതായും ആരോപണവുമുണ്ട്.
കഫേ-കുടുംബമേളയുടെ കണക്കും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കുടുംബശ്രീ മാസം തോറും പ്രസിദ്ധീകരിക്കുന്ന കുടുംബശ്രീ വാർത്താ പത്രികയിലും ഇതേ കുറിച്ച് പറഞ്ഞിട്ടില്ല. അടുത്ത ജനുവരിയിൽ ദുബായിൽ നടക്കുന്ന ഗ്‌ളോബൽ ഫസ്റ്റിവലിലും 'കഫേകുടുംബശ്രീ' സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതിന്റെ പ്രചാരണവും മലയാള മനോരമയ്ക്ക് നൽകാനാണ് നീക്കം. അടുത്തകാലത്തായി സർക്കാറിന്റെ എന്ത് വലിയ പ്രെജക്റ്റുകളും ലഭിക്കാറ് മനോരമയുടെ കമ്പനിക്കാണ്. എന്നാൽ വിവാദങ്ങളില്ലായെ ചിട്ടയായി സംഘടിപ്പിക്കാനും ആളുകളെ പരിപാടിക്ക് എത്തിക്കാനും അവർക്ക് ആവുന്നില്ല.എന്നിരുന്നാലും 'കാട്ടിലെ തടി തേവരുടെ ആന' എന്ന മട്ടിൽ സർക്കാർ പുതിയ പുതിയ പ്രൊജക്റ്റുകൾ മനോരമാ ഗ്രൂപ്പിന് തന്നെ നൽകുകയും ചെയ്യും.