- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലീപ് രംഗത്തെത്തിയത് വിചാരണയിൽ പ്രതിരോധം തീർക്കാൻ; ശാസ്ത്രീയ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് നടപടികൾ നീട്ടിക്കൊണ്ടു പോകാനും ശ്രമം; നടിയോട് കടുത്ത വൈരാഗ്യമുള്ള നടന്റെ കൈയിൽ ദൃശ്യങ്ങൾ എത്തിപ്പെടരുതെന്ന വാദമുയർത്താൻ പൊലീസും; സുപ്രധാന മൊഴികളുടെ വിവരം നൽകാതെ പൊലീസ് ഒളിച്ചു കളിക്കുന്നതായി പ്രതിഭാഗം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടെങ്കിലും വിചാരണാ നടപടികൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. വിചാരണ വൈകുംതോറും സിനിമാ രംഗത്തെ പ്രമുഖർ സാക്ഷികളായ കേസ് ദുർബലമാകുമോ എന്ന ആശങ്കയും ശക്തമാണ്. പുറത്തിറങ്ങിയ ദിലിപ് സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക പൊലീസിനുണ്ടായിരിക്കേ തന്നെ അപ്രതീക്ഷിത നീക്കമാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. ഈ നീക്കത്തിന് പിന്നിൽ ലഭിച്ച ദൃശ്യങ്ങളിൽ ശാസ്ത്രീയ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് നടപടികൾ നീട്ടിക്കൊണ്ടു പോകാനും വിചാരണാ വേളയിൽ പ്രതിരോധം തീർക്കാനുമാണ് എന്നാണ് അറിയുന്നത്. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പ് നൽകണമെന്നാണ് എട്ടാം പ്രതിയായ ദിലീപിന്റെ ആവശ്യം. ഇതടക്കമുള്ള സുപ്രധാന രേഖകൾ നൽകാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന പരാതിയും ദിലീപ് കോടതിയിൽ ഉന്നയിക്കും. രേഖകൾക്കൊപ്പം സുപ്രധാനമാ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടെങ്കിലും വിചാരണാ നടപടികൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. വിചാരണ വൈകുംതോറും സിനിമാ രംഗത്തെ പ്രമുഖർ സാക്ഷികളായ കേസ് ദുർബലമാകുമോ എന്ന ആശങ്കയും ശക്തമാണ്. പുറത്തിറങ്ങിയ ദിലിപ് സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക പൊലീസിനുണ്ടായിരിക്കേ തന്നെ അപ്രതീക്ഷിത നീക്കമാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. ഈ നീക്കത്തിന് പിന്നിൽ ലഭിച്ച ദൃശ്യങ്ങളിൽ ശാസ്ത്രീയ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് നടപടികൾ നീട്ടിക്കൊണ്ടു പോകാനും വിചാരണാ വേളയിൽ പ്രതിരോധം തീർക്കാനുമാണ് എന്നാണ് അറിയുന്നത്.
ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പ് നൽകണമെന്നാണ് എട്ടാം പ്രതിയായ ദിലീപിന്റെ ആവശ്യം. ഇതടക്കമുള്ള സുപ്രധാന രേഖകൾ നൽകാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന പരാതിയും ദിലീപ് കോടതിയിൽ ഉന്നയിക്കും. രേഖകൾക്കൊപ്പം സുപ്രധാനമായ പല മൊഴികളും പൊലീസ് നൽകിയിട്ടില്ലെന്നും ഇത് ബോധപൂർവമാണെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിക്കുന്നു. ദിലീപിന് കുറ്റപത്രവും അനുബന്ധരേഖകളും നേരത്തേ കോടതി നൽകിയിരുന്നു. എന്നാൽ, മെമ്മറി കാർഡിന്റെ പകർപ്പ് നൽകിയിരുന്നില്ല. ഇതേത്തുടർന്ന് ദൃശ്യങ്ങൾ കാണണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചു. ദിലീപിന്റെ സാന്നിധ്യത്തിൽ രേഖകൾ പരിശോധിക്കാൻ അഭിഭാഷകർക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി അവസരം നൽകി.
വിചാരണ തുടങ്ങുന്നതിനു മുൻപായി ഈ രേഖകൾ ലഭിക്കാൻ എല്ലാ പ്രതികൾക്കും അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. പ്രധാന പ്രതി പൾസർ സുനി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പാണ് അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടുള്ളത്. ഇതിന്റെ ഒറിജിനൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങൾ നൽകരുതെന്നാണ് പൊലീസിന്റെ നിലപാട്. നടിയോടെ കടുത്ത വൈരാഗ്യമുള്ള ദിലീപിന് ഈ ദൃശ്യങ്ങൾ നൽകിയിൽ അത് പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
കേസിൽ ഡിസംബർ 15 ന് ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. മറ്റ് പ്രതികളും കുറ്റപത്രം കൈപ്പറ്റിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് നൽകിയിരുന്നില്ല. തുടർന്ന് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ സാന്നിധ്യത്തിൽ അവ പരിശോധിക്കാൻ അഭിഭാഷകർക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. അതിനിടെ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിനെതിരെ ദിലീപ് സമർപ്പിച്ച ഹർജിയിൽ ജനുവരി ഒൻപതിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും.
കുറ്റപത്രത്തിൽ ചേർത്തിരിക്കുന്ന സാക്ഷിമൊഴികൾ അടുത്തിടെ പുറത്തായിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് സാക്ഷിമൊഴികൾ. ദിലീപും കാവ്യാമാധവനും തമ്മിൽ അവിഹതബന്ധം ഉണ്ടായിരുന്നെന്നും അത് താൻ അറിഞ്ഞതോടെയാണ് തങ്ങളുടെ വിവാഹബന്ധം തകർന്നതെന്നും നടി മഞ്ജു വാര്യരുടെ മൊഴിയിൽ പറയുന്നുണ്ട്. ദിലീപും കാവ്യാമാവനും തമ്മിലുണ്ടായിരുന്ന അവിഹിതബന്ധം വ്യക്തമാക്കുന്ന മൊഴികൾ മറ്റ് പല നടിമാരും നൽകിയിട്ടുണ്ട്.
ഇതിനിടെ കഴിഞ്ഞ ദിവസം കെ.ബി.ഗണേശ്‌കുമാർ എംഎൽഎയെ നടൻ സന്ദർശിച്ചതും സംശയത്തോടെ നിരീക്ഷിക്കുന്നവരുണ്ട്. ഗണേശും ദിലീപും തന്നിൽ വളരെ അടുപ്പമുണ്ട്. കേസിൽപെട്ട ദിലീപിനെ പിന്തുണച്ച് നേരത്തെ തന്നെ ഗണേശ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇടതുപക്ഷ എംഎൽഎയുടെ സന്ദർശനം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെ സ്വാധീനിക്കുമോ എന്നാണ് ആശങ്ക.