- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് അന്വേഷണത്തിന്റെ പേരിൽ എഎസ്ഐ ഫോണിൽ വിളിച്ചു അശ്ലീലം പറയുന്നു; വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു; മകളുടെ മരണത്തിന്റെ കുറ്റപത്രം വൈകുന്നത് മുന്മന്ത്രിയുടെ സമ്മർദ്ദഫലമായി; ദുരൂഹസാഹചര്യത്തിൽ മരിച്ച നടി പ്രിയങ്കയുടെ അമ്മയും വേട്ടയാടപ്പെടുന്നു
കോഴിക്കോട്: ഭർത്താവിന്റെ മരണശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ചലച്ചിത്രതാരം പ്രിയങ്കയുടെ അമ്മ പി കെ ജയലക്ഷ്മി. തന്റെ ഭർത്താവിന്റെ മരണശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷണത്തിനെന്ന വ്യാജേന തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയാണ്. അശ്ലീലവും ഭീഷണുയുമെല്ലാം കലർന്ന സ്വരത്തിലാണ് ബന്ധപ്പെട്ട എ എസ് ഐ പെരുമാറുന്നത്. ഭർത്താവ് ജീവിച്ചിരിക്കെ, അദ്ദേഹത്തിന്റെ ബന്ധുക്കൾക്കെതിരെയുള്ള സ്വത്ത് പ്രശ്‌നത്തിൽ താൻ നൽകിയ പരാതിയുടെ മറവിലാണ് പൊലീസ് നടപടിയെന്നും അവർ വ്യക്തമാക്കി. താൻ എ എസ് ഐയുടെ ഭാര്യയായി കൂടെ ജീവിക്കണമെന്നാണ് ഇയാളുടെ ആവശ്യം. അതല്ലെങ്കിൽ കാമുകിയെങ്കിലും ആവണം. അതിനും പറ്റില്ലെങ്കിൽ പൊലീസുകാരന്റെ ഇളയ മകനെ ദത്തെടുത്ത് സ്വത്തുക്കൾ മുഴുവൻ അവന്റെ പേരിൽ വിൽപത്രം എഴുതണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് ജയലക്ഷ്മി പറയുന്നു. തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനാണിത്. തന്നെ ഇയാൾ ദിവസത്തിൽ പല തവണ ഫോണിൽ വിളിക്കുകയും കൂടെ എറണാകുളത്തും മറ്റും വരണമെന്നും ആവശ്യപ്പെടുകയുമുണ്ടായി. ഒരിക
കോഴിക്കോട്: ഭർത്താവിന്റെ മരണശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ചലച്ചിത്രതാരം പ്രിയങ്കയുടെ അമ്മ പി കെ ജയലക്ഷ്മി. തന്റെ ഭർത്താവിന്റെ മരണശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷണത്തിനെന്ന വ്യാജേന തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയാണ്. അശ്ലീലവും ഭീഷണുയുമെല്ലാം കലർന്ന സ്വരത്തിലാണ് ബന്ധപ്പെട്ട എ എസ് ഐ പെരുമാറുന്നത്. ഭർത്താവ് ജീവിച്ചിരിക്കെ, അദ്ദേഹത്തിന്റെ ബന്ധുക്കൾക്കെതിരെയുള്ള സ്വത്ത് പ്രശ്‌നത്തിൽ താൻ നൽകിയ പരാതിയുടെ മറവിലാണ് പൊലീസ് നടപടിയെന്നും അവർ വ്യക്തമാക്കി.
താൻ എ എസ് ഐയുടെ ഭാര്യയായി കൂടെ ജീവിക്കണമെന്നാണ് ഇയാളുടെ ആവശ്യം. അതല്ലെങ്കിൽ കാമുകിയെങ്കിലും ആവണം. അതിനും പറ്റില്ലെങ്കിൽ പൊലീസുകാരന്റെ ഇളയ മകനെ ദത്തെടുത്ത് സ്വത്തുക്കൾ മുഴുവൻ അവന്റെ പേരിൽ വിൽപത്രം എഴുതണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് ജയലക്ഷ്മി പറയുന്നു.
തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനാണിത്. തന്നെ ഇയാൾ ദിവസത്തിൽ പല തവണ ഫോണിൽ വിളിക്കുകയും കൂടെ എറണാകുളത്തും മറ്റും വരണമെന്നും ആവശ്യപ്പെടുകയുമുണ്ടായി. ഒരിക്കൽ കേസ് ആവശ്യത്തിനെന്നു പറഞ്ഞ് കോഴിക്കോട് ബീച്ചിലേക്കു ക്ഷണിച്ചു. ബീച്ചിലെത്തിയപ്പോൾ തന്നെയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ കടയിലേക്കു ചെന്നു. കടയിലെത്തിയപ്പോൾ ഇരുവരും ചേർന്ന് അശ്ലീലം പറഞ്ഞ് വിലപേശി തന്നെ അപമാനിച്ചു. ഇദ്ദേഹത്തിന്റെ പീഡനംമൂലം താൻ ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിക്കേണ്ടി വന്നു. തന്റെ ഭർതൃവീട്ടുകാരുമായി ബന്ധപ്പെട്ട് പൊലീസുകാരൻ ഇല്ലാത്ത കഥകൾ പറഞ്ഞുപരത്തിയതായും ഇവർ കുറ്റപ്പെടുത്തുന്നു.
ഒരു വിധവയായ തനിക്കു സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ട ഒരു ഉത്തരവാദപ്പെട്ട പൊലീസ് ഓഫീസറുടെ അടുത്തുനിന്നുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും ഇവർ കുറ്റപ്പെടുത്തി. അഞ്ചു ദിവസം മുമ്പാണ് കമ്മിഷണർക്കു പരാതി നൽകാനായി താൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. എന്നാൽ കമ്മിഷണറെ കാണാൻ അനുവദിക്കാതെ തന്റെ പരാതി അവിടെയുള്ള അസിസ്റ്റന്റ് കമ്മിഷണർ വാങ്ങിവെക്കുകയായിരുന്നു. കമ്മിഷണർ
ബന്ധപ്പെടുമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ ജില്ലാ കലക്ടറെയും മുഖ്യമന്ത്രി പിണറായി വിജയനെയും നീതിക്കായി സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
നാലര വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ട തന്റെ മകൾ നടി പ്രിയങ്കയുടെ കേസിലെ കുറ്റപത്രം കമ്മിഷണർ ഓഫീസിൽ ഉരുട്ടിക്കളിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഒരു യു ഡി എഫ് മുൻ മന്ത്രി ഇടപെട്ടതിനാൽ നടപടിക്രമങ്ങളുടെ വേഗത കുറഞ്ഞതായും അവർ വെളിപ്പെടുത്തി. മകൾ പ്രിയങ്കയെ വഞ്ചിച്ച താമരശ്ശേരി സ്വദേശിയായ ഒരു കാമുകനു വേണ്ടിയാണ് മന്ത്രിയുടെ ദുസ്സ്വാധീനമുണ്ടായത്. കാമുകന്റെ ആഗ്രഹം നിവർത്തിക്കാനുള്ള സമ്മർദ്ദങ്ങളുടെ ഭാഗമായി മകളുടെ വിവാഹം മുടക്കാനും ഇടപെടലുകളുണ്ടായി. മുൻ മന്ത്രിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു ചാനലിലെ പ്രവർത്തകർ തന്നെ
സമീപിച്ചിരുന്നുവെന്നും താമരശ്ശേരി സ്വദേശിയായ പ്രതിക്കെതിരെ താൻ നൽകിയ മുൻ മൊഴികളെ തള്ളിപ്പറഞ്ഞ് ഇന്റർവ്യൂ നൽകിയാൽ ഒരു കോടി രൂപയും ഫ്ളാറ്റും ബി എം ഡബ്ല്യു കാർ അടക്കമുള്ള വൻ ഓഫറുകൾ നല്കിയതായും അവർ ആരോപിച്ചു. കുറ്റപത്രം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കോടതിയിൽ സമർപ്പിച്ചെങ്കിലും അത് തിരിച്ചയച്ചതായാണ് വിവരമെന്നും ജയലക്ഷ്മി പറഞ്ഞു.
എന്നാൽ കോഴിക്കോട് ജില്ലയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ജയലക്ഷ്മിയുടെ ആരോപണങ്ങൾ പ്രസ്തുത എ എസ് ഐ നിഷേധിച്ചു. അവർ തന്ന പരാതിയുടെ അടിസ്ഥാനത്തിൽ, കേസ് നടപടിക്രമങ്ങളുടെ ഭാഗമായി താൻ സ്ത്രീയെ ലാൻഡ് ഫോണിൽ നിന്ന് വിളിച്ചിട്ടുണ്ട്. എന്നാൽ ഭർത്താവിന്റെ മരണശേഷമുള്ള ചടങ്ങുകൾ കാരണം 16ന് ശേഷമാകാം എന്നു കരുതി പിന്നീട് ഫോളോഅപ്പുണ്ടായില്ല. അശ്ലീലമോ ഭീഷണിയോ ഒന്നുമുണ്ടായിട്ടില്ല. ഭർത്താവിന്റെ മരണശേഷം കഴിഞ്ഞമാസം നടക്കാവിൽ വച്ച് നടന്ന പൊലീസ് ക്യാമ്പിൽ വച്ചാണ് ഇവരുമായി സംസാരിച്ചത്. കേസ് സംബന്ധമായ ആവശ്യങ്ങളിൽ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്നു സന്ദേശം അയച്ചതായും തനിക്കെതിരെയുള്ള ദുരാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എ എസ് ഐ വ്യക്തമാക്കി.
ആദ്യ വൈവാഹികബന്ധത്തിൽ വിവാഹമോചനം നേടിയ ജയലക്ഷ്മിയുടെ രണ്ടാമത്തെ ഭർത്താവാണ് ഈയിടെ മരിച്ചത്. അദ്ദേഹത്തിന്റെയും രണ്ടാമത്തെ വിവാഹമായിരുന്നു. ജയലക്ഷ്മിയുടെ ആദ്യ വിവാഹത്തിലെ മകളാണ് മരിച്ച നടി പ്രിയങ്ക. താമരശ്ശേരി സ്വദേശിയായ കാമുകൻ വഞ്ചിച്ചതിൽ മനംനൊന്ത് നടി പ്രിയങ്ക ആത്മഹത്യ ചെയ്തതായാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. വിവാഹവാഗ്ദാനം നൽകി കൂടെ താമസിച്ച കാമുകൻ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ പുറംലോകമറിഞ്ഞത്. പിന്നീട് കാമുകന് വിദേശത്ത് ഭാര്യയും മക്കളുമെല്ലാം ഉണ്ടെന്നും തെളിഞ്ഞു. തുടർന്ന് ആത്മഹത്യ പ്രേരണാ കുറ്റത്തിന് താമരശ്ശേരി സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയുണ്ടായി.
പ്രിയങ്കയുടെ മരണം കൊലപാതകമാണെന്നായിരുന്നു അമ്മ ജയലക്ഷ്മി വാദിച്ചതെങ്കിലും ആത്മഹത്യയാണെന്നാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും എലി വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് സ്ഥിരീകരണം. മരണസമയത്ത് പ്രിയങ്ക ഗർഭിണിയാണെന്ന മെഡിക്കൽ റിപ്പോർട്ട്, പ്രിയങ്കയുടെ മൊബൈൽ, ലാപ്‌ടോപ്പ് എന്നിവയിൽ നിന്ന് ലഭിച്ച കാമുകനോടൊപ്പമുള്ള ചിത്രങ്ങൾ, ഫ്ളാറ്റിൽ ഒരുമിച്ച് കഴിഞ്ഞതിന്റെ ചിത്രങ്ങൾ, കാമുകൻ അയച്ച എസ് എം എസുകൾ, പ്രിയങ്കയെ അവസാനം വിളിച്ചതിന്റെ രേഖകൾ എന്നിവ പൊലീസ് കേസ് അന്വേഷണത്തിൽ നിർണ്ണായകമാക്കിയതായാണ് വിവരം.
21-ാം വയസ്സിൽ 2011 നവംബർ 26-നാണ് പ്രിയയങ്കയുടെ മരണം. അശോകപുരത്തുള്ള ഒരു ഫ്ളാറ്റിൽ വച്ച് വിഷം കഴിച്ച അവർ പ്രസ്തുത വിവരം ഫോണിലൂടെ വിദേശത്തുള്ള കാമുകനെ അറിയിക്കുകയായിരുന്നു. തുടർന്ന് കാമുകൻ കോഴിക്കോട്ടുള്ള തന്റെ സുഹൃത്തിനെ വിളിച്ചറിയിച്ചതനുസരിച്ച് സുഹൃത്തുക്കൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന ശേഷം പ്രിയങ്കയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാത്രി ഒൻപതോടെ ആശുപത്രിയിൽ എത്തിച്ച പ്രിയങ്ക പുലർച്ചെ അഞ്ചോടെ മറ്റൊരു ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
കാമുകന് ഭാര്യയും നാല് മക്കളുമുള്ള കാര്യം മറച്ചുവച്ചാണ് വ്യാജ വിവാഹമുണ്ടായത്. വയനാട് ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നട അടച്ച സമയത്താണ് കാമുകൻ താലി ചാർത്തിയിരുന്നത്. തുടർന്ന് അശോകപുരത്ത് വാടകയ്‌ക്കെടുത്ത ഫ്ളാറ്റിൽ പ്രിയങ്കയെ പാർപ്പിച്ച ശേഷം ഇയാൾ സൗദിയിലേക്ക് പോകുകയായിരുന്നു. പ്രിയങ്കയുടെ മരണത്തിൽ കാമുകന് പങ്കുണ്ടന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ലൈംഗിക പീഡനം, ആത്മഹത്യാപ്രേരണ, വഞ്ചന തുടങ്ങിയവയാണ് ഇയാൾക്കെതിരെയുള്ള കേസ്.