- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഡ്വുഡ് കോസ്റ്റ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ കരകവിഞ്ഞൊഴുകുന്ന ഈൽ നദിയിലേക്ക് കാർ വീണത് അപകടത്തിന് കാരണം; കാലിഫോർണിയയിൽ അപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചത് കാർ ഒഴുക്കിൽപ്പെട്ട് തന്നെ; കാണാതായ കുടുംബത്തിന്റെ വിവരം ലഭിക്കാതായതോടെ അഭ്യൂഹങ്ങളും പടർന്നിരുന്നു; നദിയിൽ കിടന്ന് മോശമായ മൃതദേഹങ്ങൾ നാട്ടിലെത്തിക്കില്ല; സംസ്‌കാരം അമേരിക്കയിൽ തന്നെ
വാഷിങ്ടൻ: കലിഫോർണിയയിൽ കാർ നദിയിൽ വീണു മുങ്ങിമരിച്ച കുടുംബാംഗങ്ങളിൽ നാലാമത്തെയാളുടെയും മൃതദേഹം കണ്ടുകിട്ടി. കുടുംബത്തിന്റെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോഴും തുമ്പ് ലഭിക്കാതിരുന്നത് പല അഭ്യാഹങ്ങൾക്കും കാരണമായിരുന്നു. പിന്നീട് ഈൽ നദിയിൽ നിന്ന് അവശിഷ്ടങ്ങൾ ലഭിച്ച് തുടങ്ങിയതോടെയാണ് മരണകാരണത്തിലും ധാരണ വന്നത്. ദിവസങ്ങളോളം നദിയിൽ കിടന്ന് മോശമായ മൃതദേഹങ്ങൾ ഇനി നാട്ടിലെത്തിക്കില്ല സംസ്‌കാരം അമേരിക്കയിൽ തന്നെ നടക്കും. സന്ദീപ് തോട്ടപ്പള്ളിയുടെ മകൻ സിദ്ധാന്തിന്റെ (12) മൃതദേഹമാണ് ഏറ്റവും ഒടുവിൽ കിട്ടിയത്. സന്ദീപ് (42), ഭാര്യ സൗമ്യ (38), മകൾ സാച്ചി (9) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കിട്ടിയിരുന്നു. ഈ മാസം ആറിനാണ് റെഡ്വുഡ് കോസ്റ്റ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ കരകവിഞ്ഞൊഴുകുന്ന ഈൽ നദിയിലേക്ക് ഇവരുടെ കാർ വീണത്. സൗമ്യയുടെ മൃതദേഹം നദിയിൽ ഏഴു കിലോമീറ്റർ താഴെ നിന്ന് 13നു കിട്ടിയിരുന്നു. സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങൾ നദിയിൽ ചെളിയിലാണ്ടു കിടന്ന കാറിനുള്ളിൽനിന്നു തിങ്കളാഴ്ചയാണ് കിട്ടിയത്. സിദ്ധാന്തിന്
വാഷിങ്ടൻ: കലിഫോർണിയയിൽ കാർ നദിയിൽ വീണു മുങ്ങിമരിച്ച കുടുംബാംഗങ്ങളിൽ നാലാമത്തെയാളുടെയും മൃതദേഹം കണ്ടുകിട്ടി. കുടുംബത്തിന്റെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോഴും തുമ്പ് ലഭിക്കാതിരുന്നത് പല അഭ്യാഹങ്ങൾക്കും കാരണമായിരുന്നു. പിന്നീട് ഈൽ നദിയിൽ നിന്ന് അവശിഷ്ടങ്ങൾ ലഭിച്ച് തുടങ്ങിയതോടെയാണ് മരണകാരണത്തിലും ധാരണ വന്നത്. ദിവസങ്ങളോളം നദിയിൽ കിടന്ന് മോശമായ മൃതദേഹങ്ങൾ ഇനി നാട്ടിലെത്തിക്കില്ല സംസ്‌കാരം അമേരിക്കയിൽ തന്നെ നടക്കും.
സന്ദീപ് തോട്ടപ്പള്ളിയുടെ മകൻ സിദ്ധാന്തിന്റെ (12) മൃതദേഹമാണ് ഏറ്റവും ഒടുവിൽ കിട്ടിയത്. സന്ദീപ് (42), ഭാര്യ സൗമ്യ (38), മകൾ സാച്ചി (9) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കിട്ടിയിരുന്നു. ഈ മാസം ആറിനാണ് റെഡ്വുഡ് കോസ്റ്റ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ കരകവിഞ്ഞൊഴുകുന്ന ഈൽ നദിയിലേക്ക് ഇവരുടെ കാർ വീണത്. സൗമ്യയുടെ മൃതദേഹം നദിയിൽ ഏഴു കിലോമീറ്റർ താഴെ നിന്ന് 13നു കിട്ടിയിരുന്നു. സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങൾ നദിയിൽ ചെളിയിലാണ്ടു കിടന്ന കാറിനുള്ളിൽനിന്നു തിങ്കളാഴ്ചയാണ് കിട്ടിയത്. സിദ്ധാന്തിന്റേത് നദിയിൽ ആറു കിലോമീറ്റർ താഴെനിന്ന് ഇന്നലെ കണ്ടെടുത്തു.
70 പേരടങ്ങുന്ന രക്ഷാ സംഘം ദിവസങ്ങൾ രാപകലില്ലാതെ രക്ഷാപ്രവർത്തനം നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയിലും വിശ്രമമില്ലാത്ത രക്ഷാപ്രവർത്തനം നടന്നു. ആറടി താഴ്ന്ന നിലയിലായിരുന്നു കാർ കണ്ടെത്തിയത്. നദിയിലെ വെള്ളം താഴ്ന്നപ്പോൾ സൗമ്യയുടെ മൃതദേഹം ആദ്യം കണ്ടെത്തുകയായിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസമാണ് കാറ് കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നാണ് പെൺകുട്ടി സാച്ചിയുടെയും പിതാവ് സന്ദീപിന്റെയും മൃതദേഹം ലഭിച്ചത്. മകളെ രക്ഷിക്കാനായി ഡോർ തുറക്കാൻ ശ്രമിക്കുന്ന രീതിയിലാണ് ഇരിക്കുന്ന സന്ദീപിന്റെ മൃതദേഹം. കാറിന്റെ ചില്ലുകൾ തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. പിന്നീട് മകന്റെ മൃതദേഹവും കിട്ടി.
കാർ ഒഴുക്കിൽപ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരിൽ കണ്ടിരുന്നു. സംഭവം കണ്ടയുടൻ അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ പൊലീസും ഹെലികോപ്ടറും എത്തി ഈൽ നദിയിൽ ഒരുപാട് നേരം നിരീക്ഷണ പറക്കൽ നടത്തിയെങ്കിലും കൂടുതൽ വിവരം ലഭിക്കാനോ കാർ കിടന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കുടുംബം അപകടത്തിൽപ്പെട്ടതിന്റെ ലക്ഷണമൊന്നും ആദ്യം അവർക്ക് ലഭിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ സൗമ്യയുടെ ഹാൻഡ് ബാഗാണ് ആദ്യം ലഭിച്ചത്. അതിൽ പേര് കുത്തിയ വിവാഹമോതിരം മറ്റും ഉണ്ടായിരുന്നു. ഇതോടെയാണ് തെരച്ചിൽ തുടങ്ങിയത്. കാർ കണ്ടെടുക്കുമ്പോൾ നദിയിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു.
കണ്ടെത്തിയ മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാൽ ഇന്ത്യയിലെത്തിക്കാൻ കഴിയില്ലെന്ന് ബന്ധുക്കൾ മുഖേന നാട്ടിൽ അറിയിച്ചു. മൃതദേഹങ്ങൾ 15 ദിവസത്തിൽ കൂടുതൽ മോർച്ചറിയിലും സൂക്ഷിക്കാൻ കഴിയില്ല. അതിനാൽ അവിടെ തന്നെ സംസ്‌കാരിക്കും. ഈ മാസം ആറാം തീയതി മുതലാണ് സന്ദീപിനേയും കുടുംബത്തേയും കാണാതായത്. പോർട്ലാൻഡിൽ നിന്ന് സാൻജോസിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച വാഹനം റോഡിനോടു ചേർന്നു കരകവിഞ്ഞൊഴുകിയ ഈൽ നദിയിലേക്ക് മറിയുകയായിരുന്നു. ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ കാണാൻ പോകുന്നതിനിടെയായിരുന്നു ദുരന്തം.
അപകടം നടന്ന സ്ഥലത്ത് നിന്ന് ഏഴു മൈൽ അകലെ നിന്ന് സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. ഗുജറാത്തിലെ സൂററ്റിൽ അമേരിക്കയിലെത്തിയ സന്ദീപ് 15 വർഷം മുൻപാണ് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. കൊച്ചി പടമുകൾ സ്വദേശിയാണ് സൗമ്യ.