- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായിട്ട് ഇന്ന് അഞ്ചാം ദിവസം; കൊച്ചിക്കാരി സൗമ്യയേയും കുടുംബത്തെയും കാണാതായത് സാൻജോസിലുള്ള കസിന്റെ വീട്ടിലേക്ക് സ്വന്തം വാഹനത്തിൽ പോകവെ: സൗമ്യയേയും കുടുംബത്തേയും കണ്ടെത്തണമെന്ന് ആവശ്യം ശക്തമാക്കി ഇന്ത്യക്കാർ സോഷ്യൽ മീഡിയയിലും: മകനെയും കുടുംബത്തെയും കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി സുഷമാ സ്വരാജിന് കത്തയച്ച് ഇന്ത്യയിലുള്ള കുടുംബവും
കലിഫോർണിയ: അമേരിക്കയിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. കൊച്ചിക്കാരിയായ സൗമ്യയേയും കുടുംബത്തേയുമാണ് അഞ്ച് ദിവസം മുമ്പ് കാണാതായത്. സൂറത്തിൽ താമസമാക്കിയ സന്ദീപ് തോട്ടപ്പള്ളിയാണ് സൗമ്യയുടെ ഭർത്താവ്. കഴിഞ്ഞ ബുധനാഴ്ച പോർട്ട്‌ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും (12), സാച്ചിയും (9) ഇവർക്കൊപ്പമുണ്ടായിരുന്നു. പോർട്‌ലാൻഡ് ഒറിഗോൺ വഴി കാലിഫോർണിയയിലെ സാൻജോസിലേക്ക് സ്വന്തം വാഹനത്തിൽ പോകവെയാണ് സന്ദീപ് തോട്ടപ്പള്ളിയേയും കുടുംബത്തെയും കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്താൻ കാലിഫോർണിയൻ ഉദ്യോഗസ്ഥർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഇവരെ കണ്ടെത്താനുള്ള നീക്കങ്ങൾ ഒന്നും തുടങ്ങിയിട്ടില്ല. ഏപ്രിൽ അഞ്ചു മുതലാണ് 42കാരനായ സീപ് തോട്ടപ്പള്ളിയേയും 38കാരിയായ ഭാര്യ സൗമ്യയേയും മക്കളേയും കാണാതായിരിക്കുന്നത്. വടക്കൻ കാലിഫോർണിയയിലെ ക്ലാമത്തിലാണ് ഇവരെ അ
കലിഫോർണിയ: അമേരിക്കയിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. കൊച്ചിക്കാരിയായ സൗമ്യയേയും കുടുംബത്തേയുമാണ് അഞ്ച് ദിവസം മുമ്പ് കാണാതായത്. സൂറത്തിൽ താമസമാക്കിയ സന്ദീപ് തോട്ടപ്പള്ളിയാണ് സൗമ്യയുടെ ഭർത്താവ്. കഴിഞ്ഞ ബുധനാഴ്ച പോർട്ട്‌ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും (12), സാച്ചിയും (9) ഇവർക്കൊപ്പമുണ്ടായിരുന്നു.
പോർട്‌ലാൻഡ് ഒറിഗോൺ വഴി കാലിഫോർണിയയിലെ സാൻജോസിലേക്ക് സ്വന്തം വാഹനത്തിൽ പോകവെയാണ് സന്ദീപ് തോട്ടപ്പള്ളിയേയും കുടുംബത്തെയും കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്താൻ കാലിഫോർണിയൻ ഉദ്യോഗസ്ഥർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഇവരെ കണ്ടെത്താനുള്ള നീക്കങ്ങൾ ഒന്നും തുടങ്ങിയിട്ടില്ല.
ഏപ്രിൽ അഞ്ചു മുതലാണ് 42കാരനായ സീപ് തോട്ടപ്പള്ളിയേയും 38കാരിയായ ഭാര്യ സൗമ്യയേയും മക്കളേയും കാണാതായിരിക്കുന്നത്. വടക്കൻ കാലിഫോർണിയയിലെ ക്ലാമത്തിലാണ് ഇവരെ അവസാനമായി കണ്ടത്. പോർട്‌ലാൻഡിൽ നിന്നും തിരികെയുള്ള യാത്രയിൽ ക്ലാമത്തിലുള്ള ഹോളിഡേ ഇൻ എക്സ്‌പ്രസിൽ താമസിച്ച് ശേഷം ഏപ്രിൽ അഞ്ചിന് ചെക്ക് ഔട്ട് ചെയ്തു. സാൻ ജോസിലുള്ള കസിന്റെ വീട്ടിൽ ഡിന്നറിനാണ് പങ്കെടുക്കാനാണ് അന്ന് രാത്രി ഈ കുടുംബം പ്ലാൻ ചയ്തിരുന്നത് എന്നാണ് അറിയുന്നത്. എന്നാൽ ഇവരെ പിന്നെ ആരും കണ്ടില്ല.
ഇതോടെ അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒന്നടങ്കം സന്ദീപിനെയും കുടുംബത്തേയും കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്ത് എത്തി. സോഷ്യൽ മീഡിയയിലൂടെ ഇവർ ഈ കുടുംബത്തെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാക്കി. നിരവധി പേരാണ് ഇവരെ കാണാതായ വാർത്ത ഫേസ്‌ബുക്ക് പേജിലൂടെയും ട്വിറ്ററിലൂടേയും ഷെയർ ചെയ്തിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരുടെ രക്ഷിതാക്കളും പ്രാർത്ഥനകളുമായി വാർത്തകൾ ഷെയർ ചെയ്യുന്നുണ്ട്. ഉടൻ തന്നെ ഈ കുടുംബത്തെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യക്കാർ കമന്റുകളിൽ പങ്കുവെയ്ക്കുന്നത്.
കാണാതായ കുട്ടികളുടെ സുഹൃത്തായ സ്പർശ് ഷാ എ്‌ന കുട്ടിയാണ് ഇവരൈ കാണാനില്ലാത്ത വിവരം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ആദ്യം പോസ്റ്റ് ഇട്ടത്. തന്റെ പിതാവിന് ചെറുതിലേ മുതൽ അറിയാവുന്ന കുടുംബമാണെന്നും കാണാതായ കുട്ടികൾ തന്റെ സുഹൃത്തുക്കളാണെന്നും ഇവരെ കണ്ടെത്താൻ സഹായിക്കണം എന്നുമാണ് സ്പർശ് ഷാ ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെടുന്നത്. അതേസമയം സംഭവത്തിൽ ഇതേവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. കാലിഫോർണിയാ ലോ എൻഫോഴ്‌സ്‌മെന്റിൽ കാണാതായതായി ഒരു മിസിങ് കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ ഈ സംഭവം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഗുജറാത്ത് സ്വദേശിയായ സന്ദീപിന്റെ പിതാവ് ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചു. ലോസ്ആഞ്ചലസിന് സമീപമുള്ള സാന്റ് ക്ലാരിറ്റയിലുള്ള യൂണിയൻ ബാങ്കിന്റെ വൈസ് പ്രസിഡന്റാണ് സന്ദീപ്.
ലോസ് ആഞ്ചലസിലായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ദിവസവും നാട്ടിലുള്ള കുടുംബവുമായയി കോണ്ടാക്ട് ചെയ്തിരുന്ന ഇവരുടെ കുടുംബം വ്യാഴാഴ്ചയ്ക്ക ശേഷും ആരേയും വിളിച്ചിട്ടില്ല എന്നും സ്പർശ് ഷാ ഫേസ്‌ബുക്കിലും ട്വിറ്ററിലും കുറിക്കുന്നു. സമയം പോയിക്കൊണ്ടിരിക്കുകയാണ് അതിനാൽ ഹെലികോപ്ടർ ഉപയോഗിച്ച് ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കണമെന്നും ഫേസ്‌ബുക്കിൽ കുറിച്ചു.
12 വർഷം മുമ്പാണ് സന്ദീപും കുടുംബവും അമേരിക്കയിൽ എത്തുന്നത്. ന്യൂജേഴ്‌സിയിലും സാൻജോസിലും ജോലി നോക്കിയ ശേഷമാണ് ലോസ് ആഞ്ചലസിൽ എത്തുന്നത്. കാനഡയിലുള്ള സന്ദീപിന്റെ സഹോദരൻ സച്ചിൻ സംഭവം അറിഞ്ഞ് അമേരിക്കയിൽ എത്തിയിട്ടുണ്ട്. കാറിലെ ജിപിഎസ് സംവിധാനവും സെൽഫോണിന്റെ ലൊക്കേഷനിലടെയും ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഒരുങ്ങുന്നത്.