- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലം കുഞ്ഞ് പിറന്നത് വികലാംഗയായി; യുകെയിലെ മലയാളിയായ എട്ടുവയസുകാരിക്ക് 130 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
വിദേശരാജ്യങ്ങളിൽ മികച്ച ചികിത്സ ലഭിക്കുമെന്നാണ് പൊതുവേ മലയാളികൾ കരുതുന്നത്. എന്നാൽ വിദേശരാജ്യങ്ങളിൽ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രത്യേകിച്ചും യുകെ പോലൊരു രാജ്യത്ത്. കുടിയേറ്റക്കാരെ രണ്ടാം കിടക്കാരായി കരുതുന്നവരാണ് അവിടെയുള്ള എൻഎച്എസ് ആശുപത്രികൾ. പ്രസവ സമയത്തെ എൻഎച്ച്എസ് അധികൃതരുടെ അശ്രദ്ധമൂലം അനേകം
വിദേശരാജ്യങ്ങളിൽ മികച്ച ചികിത്സ ലഭിക്കുമെന്നാണ് പൊതുവേ മലയാളികൾ കരുതുന്നത്. എന്നാൽ വിദേശരാജ്യങ്ങളിൽ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രത്യേകിച്ചും യുകെ പോലൊരു രാജ്യത്ത്. കുടിയേറ്റക്കാരെ രണ്ടാം കിടക്കാരായി കരുതുന്നവരാണ് അവിടെയുള്ള എൻഎച്എസ് ആശുപത്രികൾ. പ്രസവ സമയത്തെ എൻഎച്ച്എസ് അധികൃതരുടെ അശ്രദ്ധമൂലം അനേകം മലയാളികൾ ദുരിതം അനുഭവിക്കുന്നുണ്ടെങ്കിലും നീതി തേടി കോടതിയിൽ എത്തിയവർ കുറവായിരിക്കും. എന്നാൽ പ്രസവസമയത്തെ ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലം കുഞ്ഞ് വികലാംഗയായി പിറന്നതിനെതുടർന്ന് കേസ് നല്കി ആശുപത്രി അധികൃതർക്കെതിരെ വിജയിച്ചിരിക്കുകയാണ് യുകെയിലെ പ്രസ്റ്റണിൽ താമസിക്കുന്ന മലയാളി ദമ്പതികൾ. 130 കോടിയാണ് എട്ടുവയസുള്ള കുട്ടിക്ക് കോടതി നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.
എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഷ്ടപരിഹാരമാണ് ഇത്. പ്രസവ ശുശ്രൂഷ സമയത്ത് പൊതുവെ എൻഎച്ച്എസ് അധികൃതർ കാണിക്കുന്ന അലംഭാവത്തിന്റെ ഇരയായി വീൽചെയറിൽ ജീവിക്കാൻ വിധിക്കപ്പെട്ട എട്ടുവയസുകാരി മകളുടെ ശിഷ്ടകാലത്തെ ജീവിതം സുരക്ഷിതമാക്കാൻ ആണ് ഇത്രയും വലിയ നഷ്ടപരിഹാരം കോടതി വിധിച്ചത്. കുഞ്ഞിന്റെ പേരോ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന കോടതി വിധി മൂലം ആ വിവരങ്ങൾ ലഭ്യമാണെങ്കിലും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ഡെയ്‌ലിമെയിൽ, മിറർ, ബിബിസി തുടങ്ങിയ വിദേശ മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മലയാളി ദമ്പതികളുടെ പോരാട്ടത്തിന്റെ കഥ അനീതിക്കെതിരെ പോരാടുന്നവർക്ക് ഒരു മികച്ച പാഠമാണ്.
ലങ്കാഷെയർ ടീച്ചിങ്ങ് ഹോസ്പിറ്റൽസ് എൻഎച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കുട്ടിയുടെ ഇപ്പോഴത്തെ സ്ഥിതിയുടെ പൂർണ ഉത്തരവാദിത്തം തങ്ങൾക്ക് തന്നെയാണെന്ന് അറിയിച്ചതോടെയാണ് മാതാപിതാക്കളുടെ എട്ടുവർഷങ്ങൾ നീണ്ട പോരാട്ടത്തിന് അന്ത്യമായത്. കോടതി വിധി പ്രകാരം 13 മില്യനാണ് (130 കോടി) കുട്ടിയുടെ ആജീവനാന്ത ചെലവിനായി ലഭിക്കുക. കുട്ടിക്കാവശ്യമായി വരുന്ന ഉപകരങ്ങൾ വാങ്ങാനോ തെറാപ്പി ചെയ്യാനോ ഒക്കെ ആവശ്യമായ പണം എൻഎച്എസ് നൽകണമെന്നും വിധിയിൽ പറയുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 49 വർഷം ജീവിക്കുമെന്നാണ് ഡോകടർമാർ കണക്കാക്കിയത്. ഇതനുസരിച്ചാണ് കോടതി നഷ്ടപരിഹാരം വിധിച്ചതെന്ന് ഡെയിലിമെയിൽ റിപ്പോർട്ടിൽ പറയുന്നു.
മിടുക്കിയായി ഓടിച്ചാടി നടക്കേണ്ട പ്രസ്റ്റണിലെ മലയാളിയായ എട്ടുവയസുകാരിയാണ് പ്രസവസമയത്തെ ഡോക്ടറുടെയും ആശുപത്രിജീവനക്കാരുടെയും അലംഭാവവും അനാസ്ഥയുംമൂലം ഇപ്പോൾ വീൽചെയറിൽ ജീവിതം തളച്ചിട്ടിരിക്കുന്നത്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിക്ക് ഭാഗികമായി മാത്രമേ കാഴ്ചശക്തിയുള്ളൂ. സംസാരിക്കാനും സാധിക്കില്ല. 2006ലാണ് റോയൽ പ്രസ്റ്റൺ ആശുപത്രിയിൽ കുട്ടി ജനിച്ചത്. കുട്ടിക്ക് ജനന സമയത്ത് സംഭവിച്ച മുറിവിലൂടെ സ്റ്റട്രപ്‌റ്റോകോക്കൽ ഇൻഫെക്ഷൻ ബാധിച്ചത് ഡോക്ടർമാർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇതിലൂടെ മെനിജെറ്റിസും സെറിബൽ പാൾസിയും പിടികൂടിയ കുട്ടിക്ക് വൈകല്യമുണ്ടാവുകയായിരുന്നു. ഇപ്പോൾ പരസഹായമില്ലാതെ യാതൊന്നും കുട്ടിക്ക് ചെയ്യാനാകില്ല.
2002ലാണ് കുട്ടിയുടെ മാതാപിതാക്കൾ കേരളത്തിൽനിന്നും യുകെയിലെത്തുന്നത്. നഴ്‌സായി പ്രസ്റ്റൺ ആശുപത്രിയിലാണ് കുട്ടിയുടെ അമ്മ സേവനം അനുഷ്ടിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ആറുവർഷങ്ങൾക്ക് ശേഷമാണ് കുട്ടിയാണ് അമ്മ ഗർഭം ധരിച്ചത്. സാധാരണ പ്രസവം ആയിരുന്നെങ്കിലും പ്രസവസമയത്തെ ഡോക്ടറുടെ അനാസ്ഥ മൂലം കുഞ്ഞിന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു. ഇതിനെതുടർന്നാണ് കുട്ടിക്ക് സ്റ്റട്രപ്‌റ്റോകോക്കൽ ഇൻഫെക്ഷൻ ബാധിച്ചത്. ഈ സമയത്ത് മരുന്നു കൊടുത്ത് സാധാരണസ്ഥിതിയിലേക്ക് കുഞ്ഞിനെ എത്തിക്കാമായിരുന്നെങ്കിലും അവിടെയും ഡോക്ടർമാർ അലംഭാവം കാട്ടി. തുടർന്നാണ് മെനിഞ്ചറ്റിസ് ബാധിച്ച് കുഞ്ഞിന് സെറിബൽ പാൾസി ഉൾപെടെയുള്ള വൈകല്യം പിടിപെട്ടത്. ആറുവർഷങ്ങൾക്ക് ശേഷം ആറ്റുനോറ്റിരുന്ന് ലഭിച്ച മകളെ ആജീവനാന്തം വീൽച്ചെയറിലാക്കിയ എൻഎച്എസ് ട്രസ്റ്റിനെതിരെയുള്ള പോരാട്ടത്തിൽ ആദ്യം ആശുപത്രി അധികൃതർ കൈമലർത്തിയെങ്കിലും പിന്നെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ദമ്പതികൾക്ക് കുട്ടിയെ കൂടാതെ രണ്ടു ഇളയ കുട്ടികൾ കൂടിയുണ്ട്.