നയാഗ്ര: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിന് മലയാളി വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.സെന്റ് കാതിറീനിൽ താമസിക്കുന്ന 20 കാരനായ ജിതിൻ ജോർജ്ജ് ആണ് അറസ്റ്റിലായത്.മൂന്നു ക്രിമിനൽ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി നയാഗ്ര റീജിയണൽ പൊലീസ് അറിയിച്ചു.

പ്രതി ഇന്റർനെറ്റിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വസ്തുക്കൾ ആക്‌സസ് ചെയ്യുകയും പിന്നീട് ഒരു ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിടുകയും ചെയ്തു.എൻആർപിഎസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.വ്യാഴാഴ്‌ച്ചയാണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്.കാനഡയിലെ ക്രിമിനൽ കോഡിന്റെ 163.1(3),സെക്ഷൻ 163.1(4),സെക്ഷൻ 163.(4.1) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു.ഇന്റർനെറ്റിലെ ലൈംഗിക ദുരുപയോഗത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രൊവിൻഷ്യൽ സ്ട്രാറ്റജിയാണ് എൻആർപിഎസ്.കൂടാതെ നിരവധി പൊലീസ് സേവനങ്ങളുമായി സഹകരിച്ച് കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നു. സോളിസിറ്റർ ജനറൽ മന്ത്രാലയത്തിന്റെ ഗ്രാന്റ് വഴിയാണ് ഈ അന്വേഷണത്തിന്റെ സംരഭത്തിന് ധനസഹായം ലഭിക്കുന്നത്.