- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിയെ തപ്പി പൊലീസ് മൂന്ന് സംസ്ഥാനങ്ങൾ അരിച്ചു പെറുക്കിയിട്ടും ബൈക്കിൽ യാത്ര ചെയ്തു കടത്തിണ്ണയിൽ കിടന്ന് പൾസർ സുനിയും വിജേഷും ഒളിവ് പൂർത്തിയാക്കി; എല്ലാം തുറന്നു പറയുമ്പോഴും ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങളെ കുറിച്ച് മൗനം; ദൃശ്യങ്ങൾ ഇല്ലാതെ കേസ് നിലനിൽക്കില്ലെന്ന് വിദഗ്ദ്ധർ; നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ എല്ലാം ഒതുക്കുകയാണെന്ന ആരോപണം തുടരുന്നു
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങൾ എവിടെയെന്നത് കണ്ടെത്താനാവാതെ പൊലീസ്. ഇതോടെ കേസിൽ പൊലീസിന് മേൽ സമ്മർദ്ദം ശക്തമാവുകയാണ്. കേസ് ഒതുക്കി തീർക്കാനും സൂപ്പർതാരത്തെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപവും സജീവമാകുന്നു. സോഷ്യൽ മീഡിയാ ചർച്ചകൾക്കെതിരെ നടൻ പരാതി നൽകിയെങ്കിലും ഈ വിഷയം ഇപ്പോൾ മുഖ്യധാരാ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും വരെ ചർച്ചയാക്കുകയാണ്. ഇതോടെ നടിയെ ആക്രമിച്ച കേസ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലെന്ന വാദം സജീവമാകുന്നു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി) കൊച്ചിയിലെ അഭിഭാഷകനു കൈമാറിയെന്നാണു പൊലീസിനു ലഭിച്ച വിവരം. എന്നാൽ ഇതു സംബന്ധിച്ചു സുനിലിന്റെ വ്യക്തമായ മൊഴി ലഭിച്ചിട്ടില്ല. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കുക, നടിയുടെ ദൃശ്യങ്ങളെ കുറിച്ചുള്ള മൊഴികൾ മാറ്റി പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണു സുനിൽ പയറ്റുന്ന തന്ത്രം. ഇതിനെ പൊള
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങൾ എവിടെയെന്നത് കണ്ടെത്താനാവാതെ പൊലീസ്. ഇതോടെ കേസിൽ പൊലീസിന് മേൽ സമ്മർദ്ദം ശക്തമാവുകയാണ്. കേസ് ഒതുക്കി തീർക്കാനും സൂപ്പർതാരത്തെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപവും സജീവമാകുന്നു. സോഷ്യൽ മീഡിയാ ചർച്ചകൾക്കെതിരെ നടൻ പരാതി നൽകിയെങ്കിലും ഈ വിഷയം ഇപ്പോൾ മുഖ്യധാരാ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും വരെ ചർച്ചയാക്കുകയാണ്. ഇതോടെ നടിയെ ആക്രമിച്ച കേസ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലെന്ന വാദം സജീവമാകുന്നു.
നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി) കൊച്ചിയിലെ അഭിഭാഷകനു കൈമാറിയെന്നാണു പൊലീസിനു ലഭിച്ച വിവരം. എന്നാൽ ഇതു സംബന്ധിച്ചു സുനിലിന്റെ വ്യക്തമായ മൊഴി ലഭിച്ചിട്ടില്ല. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കുക, നടിയുടെ ദൃശ്യങ്ങളെ കുറിച്ചുള്ള മൊഴികൾ മാറ്റി പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണു സുനിൽ പയറ്റുന്ന തന്ത്രം. ഇതിനെ പൊളിക്കാൻ പൊലീസിന് കഴിയുന്നതുമില്ല. ആരോപണ വിധേയരായവരെ മുഴുവൻ ചോദ്യം ചെയ്തിരുന്നുവെങ്കിൽ സുനിയെ പൊളിക്കാമായിരുന്നു. എന്നാൽ നടിയുമായി പ്രശ്‌നങ്ങളുള്ള ഉന്നതരെ ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാൻ അന്വേഷണ സംഘം തയ്യാറല്ല. അതുകൊണ്ട് തന്നെ പൾസറിന് ഒളിച്ചു കളി തുടരാനുമാകുന്നു. സുനി പറയുന്നതെല്ലാം വിശ്വസിച്ചാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്.
കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്ി പിണറായി വിജയൻ തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. പിടിയിലായ പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ചാണ് എല്ലാം നടന്നതെന്നും നിയമസഭയിൽ വിശദീകരിച്ചത്. അതുകൊണ്ട് തന്നെ കോടതിയിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ പല ഘട്ടത്തിലും ഉയർന്നുവരും. ഇനി ഗൂഢാലോചനക്കാരെ പിടിച്ചാൽ പോലും നിയമ നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ഇത് സഹായകമാകും. എല്ലാം പ്രതിയുടെ ഭാവനയും പണം തട്ടാനുമുള്ള മോഹവുമെന്ന മുഖ്യമന്ത്രിയുടെ വാദമനുസരിച്ച് കേസിൽ ദൃശ്യങ്ങൾ അതിനിർണ്ണായകമാണ്. ഇത് കണ്ടെടുത്തില്ലെങ്കിൽ ദൃശ്യങ്ങൾ പകർത്താനായിരുന്നു തട്ടിക്കൊണ്ട് പോകലെന്ന വാദവും കോടതിക്ക് മുമ്പിൽ അംഗീകരിക്കപ്പെടില്ല. അങ്ങനെ പൾസർ സുനിയെ അതിവേഗം രക്ഷിക്കാനാണ് പൊലീസ് അന്വേഷണം സഹായിക്കുകയെന്ന വാദം സജീവമാണ്.
പ്രതി എപ്പോഴും കളവാകും പറയുക. അതിനെ ശാസ്ത്രീയമായി പൊളിക്കുകയെന്ന അന്വേഷണ രീതി ഇവിടെ പാലിക്കപ്പെടുന്നില്ല. സംഭവത്തിനു ശേഷം സന്ദർശിച്ച സ്ഥലങ്ങളെപ്പറ്റി ഏതാണ്ടു വസ്തുനിഷ്ഠമായ മൊഴികളാണു സുനിൽ നൽകിയിട്ടുള്ളതെന്ന് പൊലീസുമാ പറയുന്നു. എന്നാൽ ദൃശ്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങളെ നേരിടാനുള്ള പരിശീലനം അറസ്റ്റിലാകുംമുൻപു ലഭിച്ചിട്ടുണ്ടെന്നാണു പൊലീസ് കരുതുന്നത്. കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം നടി അഭിനയിച്ച സിനിമയുടെ നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ടവരെ പൊലീസ് ചോദ്യം ചെയ്യും.ഈ സിനിമയിൽ അഭിനയിച്ച നടന്റെ സുഹൃത്താണു പൊലീസിന്റെ കണ്ണുവെട്ടിച്ചു സുനിലിനെയും വിജീഷിനെയും കോടതിയിൽ കീഴടങ്ങാനുള്ള പദ്ധതിക്കു ചരടുവലിച്ച അഭിഭാഷകൻ. ഇവരുടെ സഹപാഠിയായിരുന്ന കൊച്ചിയിലെ ഗുണ്ടയും സംഭവദിവസം എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ പരിസരത്തുണ്ടായിരുന്നു. അതിക്രമത്തിനു ശേഷം പ്രതികൾ നടിയെ മോചിപ്പിച്ച രീതി സംബന്ധിച്ച ചോദ്യം ചെയ്യലിൽ വിജീഷും സുനിലും പരസ്പരവിരുദ്ധമായ മൊഴികളാണു നൽകിയത്.
ഇതു സംബന്ധിച്ചു നടിയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. സംഭവത്തിനു പിന്നിൽ വ്യക്തിവിരോധത്തേക്കാൾ സാമ്പത്തിക താൽപര്യങ്ങൾക്കാണു പൊലീസ് ഇപ്പോൾ മുൻതൂക്കം നൽകുന്നത്. നടി സഞ്ചരിച്ച കാറിനുള്ളിൽ അതിക്രമം നടക്കുമ്പോൾ പ്രതികൾ പകർത്തിയ ദൃശ്യങ്ങൾക്കൊപ്പം റെക്കോർഡു ചെയ്യപ്പെട്ട സംഭാഷണ ശകലങ്ങൾക്കു കേസന്വേഷണത്തിൽ പ്രധാന പങ്കു വഹിക്കാനുണ്ട്. അതുകൊണ്ട് കൂടിയാണ് ദൃശ്യങ്ങൾ പ്രധാനപ്പെട്ടതാകുന്നത്. സംഭവത്തിന്റെ ആസൂത്രണം, ഗൂഢാലോചന എന്നിവ സംബന്ധിച്ച സൂചനകൾ പ്രതികളുടെ സംഭാഷണത്തിലുണ്ടാവുമെന്ന നിഗമനത്തിലാണു പൊലീസ്. ഒളിപ്പിച്ച ദൃശ്യങ്ങളെ കുറിച്ച് അറിവുള്ള ഏക പ്രതി സുനിൽകുമാറാണ്.
പൾസർ സുനിയും കൂട്ടാളി വിജീഷും ഒരു രാത്രി ഒളിവിൽ കഴിഞ്ഞതു തൊടുപുഴയ്ക്കു സമീപം കാഞ്ഞാറിലെ സ്വകാര്യ തോട്ടത്തിലെ പാറപ്പുറത്ത്. വാഗമണിലും ഇരുവരും എത്തിയിരുന്നു. സുനിലിനെ ഇന്നലെ രണ്ടു സ്ഥലങ്ങളിലും എത്തിച്ചു പൊലീസ് തെളിവെടുത്തു ഇന്നലെ രാവിലെ പത്തോടെയാണു കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം സുനിലിനെ ആദ്യം തൊടുപുഴ ഒളമറ്റത്തെ പെട്രോൾ പമ്പിലും തുടർന്നു കാഞ്ഞാറിലും ഇതിനു ശേഷം വാഗമണിലും എത്തിച്ചു തെളിവെടുത്തത്. കോയമ്പത്തൂർ പീളമേടിലെ ഒളിവു സങ്കേതത്തിൽ നിന്നു ബൈക്കിൽ മടങ്ങുന്നതിനിടെയാണു സുനിലും വിജീഷും പാലക്കാട്തൃശൂർഎറണാകുളം വഴി 21നു വൈകിട്ട് ആറരയോടെ വാഗമണിലെത്തിയത്. ഒളമറ്റത്തെ പെട്രോൾ പമ്പിൽ നിന്നു പെട്രോൾ നിറച്ച ശേഷം വാഗമൺ ജംക്ഷനിലെ ഹോട്ടലിൽ എത്തി.
ഇവിടെ നിന്നു ബിരിയാണിയും ബീഫും പാഴ്‌സലായി വാങ്ങി. വിജീഷാണു പാഴ്‌സൽ വാങ്ങിയത്. 240 രൂപയും നൽകി. ഈ സമയം സുനിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു. വിജീഷിന്റെ ചിത്രങ്ങൾ മൊബൈലിൽ കാട്ടിയാണു പൊലീസ് വിവരങ്ങൾ തിരക്കിയത്. വിജീഷിനെ ഹോട്ടലിലെ ജീവനക്കാരൻ ഭുവനേഷ് തിരിച്ചറിഞ്ഞു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു സുനിൽ ഇതിനു മുൻപും ഇതേ ഹോട്ടലിൽ എത്തിയിരുന്നതായി ജീവനക്കാർ പറഞ്ഞു. പാഴ്‌സൽ വാങ്ങിയ ശേഷം സുനിലും വിജീഷും കാഞ്ഞാറിലെ തേയിലത്തോട്ടത്തിനു നടുവിലെ പാറക്കെട്ടിൽ എത്തി. ഭക്ഷണം കഴിച്ച ശേഷം ഇവിടെ ഉറങ്ങി. പിറ്റേ ദിവസം പുലർച്ചെ കോലഞ്ചേരിയിലേക്കു പുറപ്പെട്ടെന്നാണു സുനിലിന്റെ മൊഴി. പ്രതികൾ ഉപേക്ഷിച്ച ഫോണിനായി വാഗമണിലും കാഞ്ഞാറിലും പൊലീസ് തിരച്ചിൽ നടത്തി. ഒളിവിൽ കഴിഞ്ഞതിനെ കുറിച്ച് സുനി പറഞ്ഞതെല്ലാം പൊലീസ് അംഗീകരിച്ചിട്ടുണ്ട്. അതായത് പ്രതിക്കായി വലവിരിച്ച് പൊലീസ് നടക്കുമ്പോൾ ബൈക്കിൽ കറങ്ങി രസിക്കുകയായിരുന്നും പൾസർ സുനിയും കൂട്ടാളിയും.
അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള സന്ദശമാണെന്നു കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ആരോപിച്ചു. അന്വേഷണം എവിടം വരെ പോകണമെന്നുള്ള നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. കേസ് ഒതുക്കാൻ ഉന്നത തലത്തിൽ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ ഗൂഢാലോചനയാണ്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഏതോ കേന്ദ്രങ്ങൾ ആഗ്രഹിക്കുന്നു. ആ കേന്ദ്രങ്ങൾക്കൊപ്പമാണ് മുഖ്യമന്ത്രി. ഇനി മുഖ്യമന്ത്രി തിരുത്തി പറഞ്ഞാലും പൊലീസ് കൂടുതൽ അന്വേഷിക്കില്ലെന്നും സുധീരൻ പറഞ്ഞു.
സത്യസന്ധമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് ഈ സർക്കാരിൽ നിന്നുള്ള അനുഭവം ഡിജിപി ടി.പി.സെൻകുമാർ തന്നെ പരസ്യമാക്കിക്കഴിഞ്ഞു. ഡിജിപിയുടെ അനുഭവം ഇതാണെങ്കിൽ മറ്റുദ്യോഗസ്ഥരുടെ അനുഭവം എന്താകും. ആരെയോ സഹായിക്കാൻ ആഴങ്ങളിലേക്ക് അന്വേഷണം നീങ്ങാതെ നോക്കുകയാണ് പിണറായി. പറഞ്ഞ വാക്കു മാറ്റിപ്പറഞ്ഞു ജനങ്ങളെ കബളിപ്പിക്കാൻ പിണറായി ശ്രമിക്കരുതെന്നും സുധീരൻ ആവശ്യപ്പെട്ടു.