ന്യൂഡൽഹി: 2019 ലോക്‌സഭ ഇലക്ഷനെയാണ് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും കാത്തിരിക്കുന്നത്. ബിജെപി അധികാരത്തിൽ വീണ്ടും എത്തണം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോൾ ഇപ്പുറത്ത് ഒരു വിശാല ഐക്യത്തിനായാണ് എല്ലാ പാർട്ടിക്കാരും ശ്രമിക്കുന്നത്. കോൺഗ്രസിനെ തള്ളാതെയും കൊള്ളാതെയും മമത അതിന് പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.

കോൺഗ്രസ് ഇതര ഒരു ബദൽ ഫ്രണ്ട് രൂപീകരിച്ച് പുതിയൊരു സഖ്യമാണ് ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിയുടെ ആഗ്രഹം. അതിനോടു കൂടെ ഒരു പ്രധാനമന്ത്രി മോഹവും മമതയുടെ ആഗ്രഹത്തിൽ ഉണ്ടെന്ന് പ്രത്യക്ഷത്തിൽ തെളിയിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടിക്കാരുമായുള്ള ത്രിദിന സന്ദർശനം നടത്തുന്നതിൽ തെളിയുന്നത്.

എൻസിപി, ശിവസേന, ടിഡിപി, എസ്‌പി, ആർജെഡി, ബിജെഡി നേതാക്കളുമായാണു ത്രിദിന സന്ദർശനത്തിന്റെ ആദ്യ ദിനം മമത കൂടിക്കാഴ്ച നടത്തിയത്. ഓരോ സംസ്ഥാനത്തും ശക്തരായ പ്രാദേശിക കക്ഷികൾ കൂട്ടുചേർന്നു ബിജെപിയെ തോൽപ്പിക്കണമെന്നാണു മമതയുടെ നിർദ്ദേശം. ഇത്തരമൊരു കൂട്ടായ്മയ്ക്കു നേതൃത്വം നൽകാൻ താനും തൃണമൂൽ കോൺഗ്രസും തയാറാണെന്നും അവർ പരോക്ഷമായി സൂചിപ്പിക്കുന്നു. ഇതിലൂടെ താനായിരിക്കും 2019 ലെ ബദൽ സഖ്യത്തിന്റെ പ്രധാനമന്ത്രി എന്ന മമത വെളിപ്പെടുത്തുന്നു.

തലസ്ഥാനത്ത് എത്തി എല്ലാവരേയും കണ്ട് കോൺഗ്രസ് ഇതര പ്രതിപക്ഷ ഫെഡറൽ ഫ്രണ്ട് എന്ന ആശയമാണ് മമത മുന്നോട്ട് വെക്കുന്നത്. പ്രാദേശിക കൂട്ടായ്മയിലൂടെ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ആഹ്വാനമാണ് മമത പ്രധാനമായും ഉന്നയിക്കുന്നത്. കോൺഗ്‌സും ബിജെപിയും മറ്റ് കൂട്ടു കക്ഷികളും ചേർന്ന് 300 ൽ ഒതുങ്ങുമ്പോൾ വിശല ബദൽ സഖ്യം മുന്നിലെത്തുമെന്നും കോൺഗ്രസ് അവരെ സപ്പോർട്ട് ചെയ്യും എന്നും അവര് പ്രതീക്ഷിക്കുന്നു. ഇതിലൂടെ താൻ നയിച്ച് താൻ തന്നെ പ്രധാന മന്ത്രി സ്ഥാനത്ത് എത്തുമെന്നും മമത സ്വപ്‌നം കാണുന്നു.

എൻഡിഎയിലെ ഭിന്നതയും യുപിയിൽ ബിജെപി നേരിട്ട തിരിച്ചടിയും പ്രതിപക്ഷ കക്ഷികൾക്കു പ്രതീക്ഷ നൽകുന്നതാണ്. പ്രതിപക്ഷ നിരയെ ആരു നയിക്കും എന്ന തർക്കം ഇപ്പോഴില്ല. പ്രതിപക്ഷ നിരയിൽ ഭിന്നതയുണ്ടെന്നു വരുത്തിതീർക്കാനാണു ബിജെപി ശ്രമിക്കുന്നത്. ബിജെപിയെ തകർക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് പോരാട്ടം വ്യത്യസ്തമാകുമെന്നും തൃണമൂലിന്റെ നേതാവ് സുഗത റോയ് പറയുന്നു.

അത് പോലെ പ്രാദേശിക ശക്തികൾ കൂട്ടുചേരുമ്പോൾ കരുത്ത് വർധിക്കും എന്ന് മമത പറയുന്നു, ഭിന്നത മറന്നു എസ്‌പിയും ബിഎസ്‌പിയും യോജിച്ചപ്പോഴുണ്ടായ ഫലം കണ്ടില്ലേ? മമത ചോദിക്കുന്നു. ഇതിനായി ശിവസേനയേയും മമത സന്ദർശിച്ചു. ശിവസേനയെ ആദരിക്കുന്നുവെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കണ്ടശേഷം മമതയുടെ പ്രതികരണം. ബിജെപിക്ക് ഒപ്പം ഉണ്ടെങ്കിലും ബിജെപിക്ക് എതിരായാണ് ശിവസേനയുടെ എല്ലാ പ്രതികരണങ്ങളും പ്രഖ്യാപനങ്ങളും നടക്കുന്നത്.

ഏറ്റവും വലിയ വർഗീയകക്ഷി ബിജെപിയാണ്. മറ്റു കക്ഷി നേതാക്കൾക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും മമത പറഞ്ഞു.എന്നാൽ, മമതയ്‌ക്കൊപ്പം പ്രതിപക്ഷ കക്ഷികളുടെ അത്താഴവിരുന്നു നിശ്ചയിച്ചിട്ടില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രി ഈ സമയം കോൺഗ്രസ് വേണ്ട എന്ന നിലപാടിലാണ്. 'യഥാർഥ ഫെഡറൽ സ്വഭാവമുള്ള മുന്നണിയാണു ഞങ്ങളുടെ ലക്ഷ്യം. സമാനചിന്താഗതിയുള്ള എല്ലാ പാർട്ടികളുമായും സംസാരിക്കും. രാജ്യത്തിന് അദ്ഭുതങ്ങളാണു വേണ്ടത്. ബിജെപി പോയി കോൺഗ്രസ് വരുന്നതു കൊണ്ട് ആ അദ്ഭുതം സംഭവിക്കില്ല. അതിനു ജനങ്ങളുടെ മുന്നണി വേണം' എന്നാണ് റാവു പറയുന്നത്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാലസഖ്യം രൂപീകരിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിനിടെയാണ് മമത ബാനർജി മുൻകൈയെടുത്ത് മൂന്നാം മുന്നണി ചർച്ചകൾ സജീവമാക്കിയത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായി വിശാല പ്രതിപക്ഷ മഹാസഖ്യം രൂപവത്കരിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം.

എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് കോൺഗ്രസ് താത്പര്യപ്പെടുന്നത്. എന്നാൽ കോൺഗ്രസ് നീക്കങ്ങൾക്കു ബദലായാണ് കെ.ചന്ദ്രശേഖര റാവുവിന്റെ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപനം