കൊച്ചി: പഴകുന്തോറും വീര്യം കൂടുന്ന രണ്ടേരണ്ടു സാധനങ്ങളേ ലോകത്തുള്ളൂവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു ഒരു വാചകം. ഒന്ന് വീഞ്ഞും മറ്റൊന്ന് നടൻ മമ്മൂട്ടിയും. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന് ഇന്ന് 68ാം പിറന്നാൾ. ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി പൂർണമായും ദുരിതാശ്വാസ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരക്കായാണ് മമ്മൂട്ടി ആരാധകർ.വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പറവൂരിലെ ഒരു നിർധന യുവതിക്ക് വീട് വച്ച് നൽകുന്നത് ഉൾപ്പെടെയുള്ളകാര്യങ്ങളാണ മമ്മൂട്ടി ആരാധകർ നടത്തുന്നത്.വീടിന്റെ കല്ലിടൽ ചടങ്ങ് ഇന്ന് തന്നെ നടക്കും.

ഈ 68ാം വയസ്സസിലും യുവാക്കെളെ തോൽപ്പിക്കുന്ന ചുറുചുറുക്ക് മമ്മൂട്ടി എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്നത് അത്ഭുദമാണ്.ഇന്നും പുരുഷ സൗന്ദര്യത്തിന് പര്യായമായി മാറിയിരിക്കുകയാണ് മമ്മൂട്ടി എന്ന പേര്.മലയാളത്തിന്റ നിത്യഹരിതനായകന് ജന്മദിനാശംസകൾ നേർന്ന് ലോകമെമ്പാടുമുള്ള ആരാധർ അദ്ദേഹത്തിന് ആശംസകൾ അയക്കുന്നുണ്ട്.

പിറന്നാൾ ആശംസകളറിയിക്കാൻ നിരവധി ആരാധകരാണ് ഇന്നലെ രാത്രി തന്നെ താരത്തിന്റെ കൊച്ചിയിലെ വീടിന് മുന്നിൽ തടിച്ച് കൂടിയത്. വീട്ടിലെത്തിയ ആരാധകരെ മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചാണ് സ്വീകരിച്ചത്. ആശംസകളറിയിച്ച ആരാധകരോടുള്ള താരത്തിന്റെ പ്രതികരണം അവരെ അമ്പരപ്പിച്ചു. ആരാധകർക്ക് പിറന്നാൾ കേക്കിന്റെ മധുരം കൂടി നൽകിയാണ് താരം അവരെ യാത്രയാക്കിയത്. പിറന്നാൾ രാത്രിയുടെ വിശേഷം മമ്മൂട്ടിയുടെ ആരാധകർ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

 താരലോകവും ഒന്നടങ്കം മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ചു. മോഹൻലാൽ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അജു വർഗീസ് തുടങ്ങിയവർ മമ്മൂട്ടിക്ക് ആശംസകൾ നേർന്നു. 'താങ്കളെന്നും പ്രചോദനമായിരിക്കും. ഒരിക്കൽ കൂടി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു,' മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് നടൻ പൃഥ്വിരാജ് കുറിച്ചു.

മോളിവുഡിലെ നിത്യയൗവനത്തിന് പിറന്നാളാശംസകൾ നേരുന്നു'വെന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചു. തന്റെയും മമ്മൂട്ടിയുടെയും ഒരേ വസ്ത്രത്തിലുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് കുഞ്ചാക്കോ ബോബൻ ആശംസ നേർന്നിരിക്കുന്നത്. 'ഗുരുവിന് പിറന്നാൾ ആശംസകൾ' എന്നാണ് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തോടെ ജയസൂര്യ പങ്കുവച്ചത്.

അതേസമയം ഇന്നലെ അർദ്ധരാത്രിയും മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് ആരാധകർ സൂപ്പർ താരത്തിന് ആശംസകൾ അറിയിച്ചത്. കേക്ക് വേണോ എന്ന് ചോദിച്ചു കൊണ്ടാണ് മമ്മൂട്ടി ആരാധകരെ വീട്ടിലേക്ക് വരവേറ്റത്. ആരാധകരോട് കേക്ക് വേണമോ എന്ന് ചോദിക്കാനും മമ്മൂട്ടി മറന്നില്ല. വേണമെന്ന ആവശ്യത്തെ തുടർന്ന് അത് നൽകുകയും ചെയ്തു. ദുൽഖറും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. വെള്ളിത്തിരയിലെ പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതോടെ ആവേശത്തിൽ ആർത്തിരമ്പുകയായിരുന്നു ആരാധകർ. കുഞ്ഞിക്ക... എന്ന വിളികളോടെ അവർ ദുൽഖറിനേയും വരവേറ്റു.