- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ കഴുത്ത് അറുത്താലും താൻ എന്ത് ചെയ്യണമെന്ന് ആരും പറയേണ്ടെന്ന് മമത;മുഹ്റം ദിനത്തിൽ വിഗ്രഹ നിമഞ്ജനം നിരോധിച്ചത് ന്യുനപക്ഷ പ്രീണനമാണെങ്കിൽ തന്റെ തലയിലേക്ക് ഒരു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാൽ പോലും ജീവനുള്ള കാലത്തോളം താൻ അത് തുടരും: ഹൈക്കോടതി വിധിയോട് ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം
കൊൽക്കത്ത: മുഹ്റം ദിനത്തിൽ ദുർഗാ വിഗ്രഹ നിമഞ്ജനം അനുവദിച്ച കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. തന്റെ കഴുത്ത് അറുത്താലും താൻ എന്ത് ചെയ്യണമെന്ന് ആരും പറയേണ്ടന്ന് മമത പറഞ്ഞു. മുഹ്റം ദിനത്തിൽ വിഗ്രഹ നിമഞ്ജനം നിരോധിച്ചത് ന്യുനപക്ഷ പ്രീണനമാണെങ്കിൽ തന്റെ തലയിലേക്ക് ഒരു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാൽ പോലും ജീവനുള്ള കാലത്തോളം താൻ അത് തുടരുമെന്നും മമത പറഞ്ഞു. താൻ വിവേചനപരമായി പെരുമാറില്ല. അതാണ് തന്റേയും ബംഗാളിന്റേയും സംസ്‌കാരമെന്നും മമത പറഞ്ഞു. മുഹ്റം ചടങ്ങുകളുമായി ബന്ധപ്പെട്ട് ദുർഗാ വിഗ്രഹ നിമഞ്ജനം ഒരു ദിവസത്തേക്ക് നിർത്തിവയ്ക്കണമെന്ന് മമത ബാനർജി സർക്കാർ ഉത്തരവിട്ടിരുന്നു. സംഘർഷം ഒഴിവാക്കുന്നതിനായിരുന്നു ഈ തീരുമാനം. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടി ഉത്തരവ് വന്നത്. മുഹ്റം ദിനം ഉൾപ്പെടെയുള്ള എല്ലാ ദിനങ്ങളിലും ദുർഗാ വിഗ്രഹ നിമഞ്ജനം നടത്താമെന്നും ഇതിന് പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് കൊൽക്കത്ത ഹൈക്കോടതിയുട
കൊൽക്കത്ത: മുഹ്റം ദിനത്തിൽ ദുർഗാ വിഗ്രഹ നിമഞ്ജനം അനുവദിച്ച കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. തന്റെ കഴുത്ത് അറുത്താലും താൻ എന്ത് ചെയ്യണമെന്ന് ആരും പറയേണ്ടന്ന് മമത പറഞ്ഞു. മുഹ്റം ദിനത്തിൽ വിഗ്രഹ നിമഞ്ജനം നിരോധിച്ചത് ന്യുനപക്ഷ പ്രീണനമാണെങ്കിൽ തന്റെ തലയിലേക്ക് ഒരു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാൽ പോലും ജീവനുള്ള കാലത്തോളം താൻ അത് തുടരുമെന്നും മമത പറഞ്ഞു.
താൻ വിവേചനപരമായി പെരുമാറില്ല. അതാണ് തന്റേയും ബംഗാളിന്റേയും സംസ്‌കാരമെന്നും മമത പറഞ്ഞു. മുഹ്റം ചടങ്ങുകളുമായി ബന്ധപ്പെട്ട് ദുർഗാ വിഗ്രഹ നിമഞ്ജനം ഒരു ദിവസത്തേക്ക് നിർത്തിവയ്ക്കണമെന്ന് മമത ബാനർജി സർക്കാർ ഉത്തരവിട്ടിരുന്നു. സംഘർഷം ഒഴിവാക്കുന്നതിനായിരുന്നു ഈ തീരുമാനം. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടി ഉത്തരവ് വന്നത്.
മുഹ്റം ദിനം ഉൾപ്പെടെയുള്ള എല്ലാ ദിനങ്ങളിലും ദുർഗാ വിഗ്രഹ നിമഞ്ജനം നടത്താമെന്നും ഇതിന് പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. മമതയുടെ വിഭജന രാഷ്ട്രീയത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഏറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് ബിജെപിയുടെ രാജ്യസഭാംഗം രൂപ ഗാംഗുലി പറഞ്ഞു.