- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനകളുടെയും രാജവെമ്പാലകളുടെ താവളമായ വനവീഥികളിലൂടെ പകൽ മുഴുവൻ കറങ്ങി നടക്കും; രാത്രി പുഴകടന്നെത്തി തീരത്തെ വീട്ടിലെത്തി സുഖവാസം; ഡ്യൂട്ടിയിലായിരുന്ന കോൺസ്റ്റബിളിനെ അടിച്ച് വീഴ്‌ത്തിയ കേസിലെ പ്രതി ബോണി നാല് മാസം പൊലീസിനെ വെട്ടിച്ചു കടന്നത് ഇങ്ങനെ
കോതമംഗലം: പകൽ മുഴുവൻ വനവാസം. രാത്രി പുഴകടന്നെത്തി തീരത്തെ വീട്ടിൽ സുഖവാസം. നാല് മാസത്തോളം വട്ടംചുറ്റിച്ച പൊലീസ് ആക്രമണക്കേസിലെ മുഖ്യപ്രതിയൂടെ ഒളിവ് ജീവിതത്തിന്റെ പൊരുളറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്തംവിട്ടു. സദാസമയവും കാട്ടാനകൾ തമ്പടിച്ചിട്ടുള്ള പ്രദേശത്ത് രാജവെമ്പാലകളുടെ താവളമായ വനവീഥികൾ താണ്ടി രാത്രിയുടെ മറവിൽ പെരിയാർ നീന്തിക്കടന്ന് തീരത്തെ വീട്ടിൽ കഴിഞ്ഞിരുന്ന തന്റെ വീരകൃത്യത്തെക്കുറിച്ച് പ്രതി നടത്തിയ വെളിപ്പെടുത്തൽ സിനിമാക്കഥ കേൾക്കുന്നതിനേക്കാൾ ആസ്വാദ്യമായിരുന്നെന്നാണ് പൊലീസ് സംഘത്തിന്റെ സ്ഥിരീകരണം. ഡ്യൂട്ടിയിലായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ അടിച്ച് വീഴ്‌ത്തിയ കേസിലെ ഒന്നാം പ്രതി കുട്ടമ്പുഴ കൂവപ്പാറ മോളേക്കുടി ബോണി(32)യെ ഇന്നലെ രാത്രിയാണ് കുട്ടമ്പുഴ പൊലീസ് സാഹസീകമായി പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ വടക്കേമണികണ്ഠംചാലിൽ പെരിയാർ തീരത്ത് പ്രദേശവാസിയായ രമണന്റെ വീട്ടിൽ നിന്നാണ് ഏറെ സാഹസപ്പെട്ട് കുട്ടമ്പുഴ എസ് ഐ ബ്രജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ക
കോതമംഗലം: പകൽ മുഴുവൻ വനവാസം. രാത്രി പുഴകടന്നെത്തി തീരത്തെ വീട്ടിൽ സുഖവാസം. നാല് മാസത്തോളം വട്ടംചുറ്റിച്ച പൊലീസ് ആക്രമണക്കേസിലെ മുഖ്യപ്രതിയൂടെ ഒളിവ് ജീവിതത്തിന്റെ പൊരുളറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്തംവിട്ടു. സദാസമയവും കാട്ടാനകൾ തമ്പടിച്ചിട്ടുള്ള പ്രദേശത്ത് രാജവെമ്പാലകളുടെ താവളമായ വനവീഥികൾ താണ്ടി രാത്രിയുടെ മറവിൽ പെരിയാർ നീന്തിക്കടന്ന് തീരത്തെ വീട്ടിൽ കഴിഞ്ഞിരുന്ന തന്റെ വീരകൃത്യത്തെക്കുറിച്ച് പ്രതി നടത്തിയ വെളിപ്പെടുത്തൽ സിനിമാക്കഥ കേൾക്കുന്നതിനേക്കാൾ ആസ്വാദ്യമായിരുന്നെന്നാണ് പൊലീസ് സംഘത്തിന്റെ സ്ഥിരീകരണം.
ഡ്യൂട്ടിയിലായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ അടിച്ച് വീഴ്‌ത്തിയ കേസിലെ ഒന്നാം പ്രതി കുട്ടമ്പുഴ കൂവപ്പാറ മോളേക്കുടി ബോണി(32)യെ ഇന്നലെ രാത്രിയാണ് കുട്ടമ്പുഴ പൊലീസ് സാഹസീകമായി പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ വടക്കേമണികണ്ഠംചാലിൽ പെരിയാർ തീരത്ത് പ്രദേശവാസിയായ രമണന്റെ വീട്ടിൽ നിന്നാണ് ഏറെ സാഹസപ്പെട്ട് കുട്ടമ്പുഴ എസ് ഐ ബ്രജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
പുലർച്ചെ നാലുമണിയോടടുത്ത് പൊലീസ് വീടുവളയുമ്പോൾ ബോണി അകത്ത് ടീ വി കാണുകയായിരുന്നു.അടുത്ത് ആനക്കൂട്ടമുണ്ടായിരുന്നെന്ന് വ്യക്തമായിട്ടും ബോണിയെ പിടികൂടുക എന്ന ലക്ഷ്യവുമായി തങ്ങൾ മുന്നോട്ട് നീങ്ങുകയായിരുന്നെന്നും വീടിന്റെ മുൻവശത്തെത്തിയതോടെ തങ്ങളെക്കണ്ട് പുറത്ത് ചാടി ഓടിയ ഇയാളെ പിൻതുടർന്ന് മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നെന്നും എസ് ഐ വ്യക്തമാക്കി.സഹപ്രവർത്തകരായ ടിറ്റോ പീറ്റർ,എൽദോസ്,ഷിഹാബ്,ഷക്കീർ എന്നിവരുടെ സഹായത്തോടെയാണ് എസ് ഐ ബോണിയെ വലയിലാക്കിയത്.
നേരത്തെ ചീട്ടുകളിക്കേസിൽ ബോണി ഉൾപ്പെടുന്ന സംഘത്തെ ഈ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഷിഹാബുദ്ദീന്റെ നേതൃത്വത്തിലുള്ള പേലീസ് സംഘം പിടികൂടിയിരുന്നു.ഈ വൈരാഗ്യത്താൽ കഴിഞ്ഞ മാർച്ച് 26-ന് കൂവപ്പാറയിൽ പരസ്യമായി പുകവലിച്ചതിന് പാതയോരത്ത്് നിന്നിരുന്ന യുവാക്കളെ പൊലീസ് ചോദ്യം ചെയ്യവേ കൂട്ടത്തിലുണ്ടായിരുന്ന ഷിഹാബിനെ സമീപം നിന്നിരുന്ന ബോണി കൈകാര്യം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.
കരണത്തടിക്കുകയും ഫോണും മറ്റും തകർക്കുകയും ചെയ്ത ശേഷം ഓടിയൊളിച്ച ഇയാളെ പിടീകൂടാൻ പൊലീസ് പഠിച്ച പണിപതിനെട്ടും നോക്കിയിട്ടും സാദ്ധ്യമായിരുന്നില്ല.സംഭവത്തിന് ശേഷം ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകൾ എല്ലാം ഇയാൾ ഉപേക്ഷിച്ചിരുന്നു. പ്രദേശമാകെ അനുദിനം അരിച്ച് പെറുക്കിയിട്ടും തുമ്പൊന്നും ലഭിച്ചില്ല.പൊലീസിനെ ആക്രമിച്ച കേസിൽ പോലൂം പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കഴിയാത്ത പൊലീസ് നേതൃത്വത്തിനെതിരെ പരക്കെ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ബോണിയുടെ അടുത്ത ബന്ധുക്കളിൽ ഒരാളെ പൊലീസ് തന്ത്രത്തിൽ വരുതിയിലാക്കി ബോണിയുടെ പുതിയ മൊബൈൽ നമ്പർ തരപ്പെടുത്തി.സൈബർ സെല്ലിന്റെ സഹായത്തോടെ വനത്തിലെ ബോണിയുടെ ഒളിത്താവളം പൊലീസ് തിരിച്ചറിഞ്ഞു.ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ സഹായത്തോടെ ഇയാളുടെ വനത്തിലൂടെയുള്ള വരവും മടങ്ങിപ്പോക്കുമൊക്കെ പൊലീസ് മനസ്സിലാക്കി. തുടർന്നാണ് ഇന്നലെ രാത്രി ബോണി പുഴയോരത്തെ ഒറ്റപ്പെട്ട വീട്ടിലുണ്ടെന്ന് മനസ്സിലാക്കി പൊലീസ് 'വേട്ട'ക്കിറങ്ങിയത്.
പൊലീസ് എത്തുമ്പോൾ തലയിൽ ഹെഡ്‌ലൈറ്റ് ഉറപ്പിച്ച് വനത്തിലേക്ക് പോകാൻ തയ്യാറായ നിലയിലായിരുന്നു ബോണി.വീട്ടിൽ നിന്നും ഇറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലൂടെ ഓട്ി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷിഹാബ് അടക്കമുള്ള പൊലീസ് സംഘം ബോണിയെ കീഴ്‌പെടുത്തിയത്. ഇന്ന് തെളിവെടുപ്പിന് ശേഷം കോതമംഗലം കോടതിയിൽ ഹാജരാക്കും.വധശ്രമമുൾപ്പെ നിരവധി കേസുകളിലും ബോബി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.