- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ആദ്യമായിട്ടാണ് വിദേശ വനിതകളെ നേരിട്ടു കാണുന്നത്, അതുകൊണ്ട് അബദ്ധത്തിൽ ചെയ്ത് പോയതാണ്.. മാപ്പാക്കണം..! കോവളം ബീച്ചിൽ വെച്ച് ഓസ്ട്രേലിയൻ സ്വദേശിനിയെ കടന്നു പിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി സജു പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; ബീച്ചിലെത്തിയത് മുതൽ യുവാവ് സ്വഭാവ വൈകൃതം പ്രകടിപ്പിരുന്നതായി നാട്ടുകാർ
തിരുവനന്തപുരം: ബീച്ചിൽ നിന്നും മടങ്ങുകയായിരുന്ന വിദേശ വനിതയെ കടന്ന് പിടിച്ച് ബലമായി കീഴ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇന്നലെ വൈകുന്നേരം കോവളം ഹവ്വാ ബീച്ചിൽ നിന്നും താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഓസ്ട്രേലിയൻ സ്വദേശിനിയായ യുവതിയെ ആണ് തമിഴ്‌നാട് സ്വദേശിയായ സജു യുവാവ് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബീച്ചിലുണ്ടായിരുന്ന വിദേശ വനിതകളെക്കുറിച്ച് ഇയാൾ കമന്റുകൾ പറയുന്നത് പ്രദേശത്തെ ചിലർ വളരെ നേരം ശ്രദ്ധിച്ചിരുന്നുവെന്നും കോവളം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കോവളം ആവാട്പുര ടെമ്പിൾ റോഡിനും ബീച്ചിനും സമീപമുള്ള റോഡിലായിരുന്നു സംഭവം നടന്നത്. തമിഴ്‌നാടിലെ കന്യാകുമാരി ജില്ലയിലെ ഊരമ്പ് സ്വദേശിയാണ് പ്രതിയായ സജു. കൂലിപ്പണിക്കാരനായ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം കോവളം ബീച്ച് കാണാൻ എത്തിയതായിരുന്നു. വിദേശ വനിതകളെ കണ്ടപ്പോൾ മുതൽ ഇയാൾ സ്വഭാവ വൈകൃതം പ്രകടിപ്പിച്ചിരുന്നുവെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ബീച്ചിൽ വെച്ച് തന്നെ ഇയാൾ വിദേശ വനിതകളോട് അനാവശ്യമ
തിരുവനന്തപുരം: ബീച്ചിൽ നിന്നും മടങ്ങുകയായിരുന്ന വിദേശ വനിതയെ കടന്ന് പിടിച്ച് ബലമായി കീഴ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇന്നലെ വൈകുന്നേരം കോവളം ഹവ്വാ ബീച്ചിൽ നിന്നും താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഓസ്ട്രേലിയൻ സ്വദേശിനിയായ യുവതിയെ ആണ് തമിഴ്‌നാട് സ്വദേശിയായ സജു യുവാവ് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബീച്ചിലുണ്ടായിരുന്ന വിദേശ വനിതകളെക്കുറിച്ച് ഇയാൾ കമന്റുകൾ പറയുന്നത് പ്രദേശത്തെ ചിലർ വളരെ നേരം ശ്രദ്ധിച്ചിരുന്നുവെന്നും കോവളം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കോവളം ആവാട്പുര ടെമ്പിൾ റോഡിനും ബീച്ചിനും സമീപമുള്ള റോഡിലായിരുന്നു സംഭവം നടന്നത്. തമിഴ്‌നാടിലെ കന്യാകുമാരി ജില്ലയിലെ ഊരമ്പ് സ്വദേശിയാണ് പ്രതിയായ സജു. കൂലിപ്പണിക്കാരനായ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം കോവളം ബീച്ച് കാണാൻ എത്തിയതായിരുന്നു. വിദേശ വനിതകളെ കണ്ടപ്പോൾ മുതൽ ഇയാൾ സ്വഭാവ വൈകൃതം പ്രകടിപ്പിച്ചിരുന്നുവെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ബീച്ചിൽ വെച്ച് തന്നെ ഇയാൾ വിദേശ വനിതകളോട് അനാവശ്യമായ കമന്റുകൾ പറഞ്ഞതോടെയാണ് ബീച്ചിലുണ്ടായിരുന്ന നാട്ടുകാർ ഇയാളെ ശ്രദ്ധിച്ചത്.
പിന്നീട് ഇയാൾ തിരിച്ച് പോകുന്ന വഴിയിൽ ആണ് ഓസ്ട്രേലിയൻ വനിതയെ കണ്ടത്. ഇവർ ഒറ്റയ്ക്കാണ് താമസ സ്ഥലത്തേക്ക് പോകുന്നത് എന്ന് മനസ്സിലാക്കിയ സജു യുവതിയുടെ പിന്നാലെ കൂടുകയും ഒഴിഞ്ഞ ഒരു ഇടവഴിയെത്തിയപ്പോൾ പെട്ടെന്ന് അക്രമിക്കുക്കയും യുവതിയുടെ വസ്ത്രങ്ങൾ വലിച്ച് കീറാൻ ശ്രമിക്കുകയും ചെയ്തത്. എന്നാൽ യുവതി ഒച്ചവെച്ചതിനെ തുടർന്ന് സജുവിന്റെ പിന്നാലെയുണ്ടായിരുന്ന നാട്ടുകാർ ഇയാളെ വളയുകയും പിന്നീട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാനായി തടഞ്ഞ് വെക്കുകയുമായിരുന്നു.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം പൊലീസ് സ്ഥലതെത്തി സജുവിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. 'താൻ ആദ്യമായിട്ടാണ് വിദേശ വനിതകളെ നേരിട്ടുകാണുന്നത്. അതുകൊണ്ട് അബദ്ധത്തിൽ ചെയ്ത് പോയതാണ്, മാപ്പാക്കണം. -പ്രതി പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. ഇയാൾക്കെതിരെ ഐപിസി 354 പ്രകാരം കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. സമ്മതമില്ലാതെ ഒരു സ്ത്രീയെ അക്രമിച്ചോ ബലം പ്രയോഗിച്ചോ കീഴ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയാണ് ഈ വകുപ്പ് ചുമത്തുന്നത്. ഒറ്റയ്ക്കായിരുന്ന വനിതയെ പിന്നിൽ നിന്നുമാണ് സജു കീഴ്പെടുത്താൻ ശ്രമിച്ചത്.