കുളത്തൂപ്പുഴ: ലൈംഗികാതിക്രമങ്ങൾ മുമ്പെങ്ങും കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ വ്യാപിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് നാലര വയസ്സുകാരൻ സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച വാർത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്.

ഏവരെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു അത്. ലൈംഗികതയുടെ കാര്യത്തിൽ കുട്ടികൾക്ക് ഉൾപ്പെടെ വിദ്യാഭ്യാസം കൊടുക്കേണ്ട ആവശ്യകതയിലേക്ക് വരെ ഈ വിഷയത്തിൽ ചർച്ചകളും സജീവമാണ്. ഇതിനിടെ കേരളത്തിൽ നിന്നുതന്നെ മറ്റൊരു രതിവൈകൃതത്തിന്റെ വിവരമാണ് ചർച്ചയാവുന്നത്.

പശുക്കിടാവിനോട് ലൈംഗിക അതിക്രമം കാണിച്ച യുവാവാണ് പിടിയിലായത്. തൊഴുത്തിൽ നിന്ന പശുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് പിടിയിലായത്. ഇതോടെ നാട്ടിൽ പശുക്കളെ കാണാതായ സംഭവത്തിന് പിന്നിൽ ഇയാളാണെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നു. ലൈംഗിക ആഗ്രഹത്തിൽ പശുക്കളെ കടത്തിയെന്നാണ് നാട്ടുകാരുടെ സംശയം.

മുമ്പ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ അമ്പതേക്കർ തടത്തരികത്ത് വീട്ടിൽ വാലികുറുക്കൻ എന്നറിയപ്പെടുന്ന ലാൽകുമാർ (37) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. അമ്പതേക്കർ സ്വദേശിയായ സലാഹുദീന്റെ വീട്ടിലെ തൊഴുത്തിൽ നിന്ന പശുവിനോടായിരുന്നു ഇയാളുടെ ക്രൂരത. തൊഴുത്തിനുള്ളിൽ സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കണ്ട സലാഹുദ്ദീൻ ഇയാളെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.

എന്നാൽ ഈ വിവരം അറിഞ്ഞതോടെ സമാന സംഭവങ്ങളിൽ ഇയാളുടെ പങ്ക് സംശയിക്കുകയാണ് നാട്ടുകാർ. സംഭവം പുറത്തറിഞ്ഞതോടെ ഇത്തരത്തിലുള്ള പരാതിയുമായി നിരവധിപേരെത്തി. അടുത്തിടെ സമീപ വാസിയായ മറ്റൊരാളുടെ തൊഴുത്തിൽ നിന്ന് പശുക്കളിലൊന്നിനെ രാത്രി കാണാതായിരുന്നു.

പിറ്റേന്ന് പുലർച്ചെ സമീപത്തെ വനത്തിൽ കെട്ടിയിട്ട നിലയിൽ പശുവിനെ കണ്ടെത്തി. എന്നാൽ ഇതിൽ കൂടുതൽ അന്വേഷണത്തിന് ആരും മുതിർന്നില്ല. പശുവിനെ തിരിച്ചുകിട്ടിയെങ്കിലും ലൈംഗിക ആവശ്യത്തിന് തട്ടിക്കൊണ്ടുപോയതാണ് എന്ന സംശയത്തിലാണ് നാട്ടുകാർ.

എന്നാൽ സലാഹുദ്ദീന്റെ വീട്ടിലെ സംഭവം വിവാദമായതോടെ നാട്ടുകാർ ആക്ഷൻ കൗസിൽ രൂപീകരിച്ച് പ്രതിഷേധിച്ചു. സംഭവം നാട്ടിൽ ചർച്ചയായതോടെ് പ്രതി ഒളിവിൽ പോയി. ഒളിസങ്കേതത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കുളത്തൂപ്പുഴ എസ്.ഐ എം.ജി.വിനോദിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. വില്ലുമല ട്രൈബൽ ഹോസ്റ്റലിലെ അന്തേവാസിയായ ഏഴുവയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ലാൽകുമാർ.