- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലൂടെ പരിചയപ്പെടും; പിന്നെ വാട്സ് ആപ്പിലൂടെ അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയക്കും; വലയിലാകുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്മെയ്ൽ ചെയ്ത് സ്വർണവും പണവും കൈവശപ്പെടുത്തും; മട്ടാഞ്ചേരിയിൽ അറസ്റ്റിലായ ഷഹബാന്റെ വലയിൽ വീണത് 20തോളം സ്ത്രീകൾ
കൊച്ചി: സോഷ്യൽ മീഡിയകളെ ഉപയോഗിച്ച് തട്ടിപ്പു ശീലമാക്കിയ നിരവധി പേർ കേരളത്തിലുണ്ട്. അനുദിനം ഇത്തരക്കാരെ കുറിച്ചുള്ള വാർത്തകളും പുറത്തുവരാറുണ്ട്. സ്ത്രീകളെ വലവീശിപ്പിടിക്കാൻ വേണ്ടി എല്ലാവിധ തയ്യാറെടുപ്പുകളുമായി നിരവധി ക്രിമിനലുകളാണ് സോഷ്യൽ മീഡിയയിൽ തയ്യാറെടുപ്പുമായിരിക്കുന്നത്. ഇവരുടെ ചതിയിൽ പെട്ട് ജീവിതം ഹോമിക്കപ്പെട്ട പെൺകുട്ടികൾ നിരവധിയാണ്. ഇത്തരം ക്രിമിനലുകളിൽ ഒരാളാണ് കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിൽ അറസ്റ്റിലായ കെ എസ് ഷെഹബാൻ(25). ഫേസ്‌ബുക്കിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സാമ്പത്തികമായും ശാരീരികമായും ചൂഷണംചെയ്യുന്ന വ്യക്തിയാണ് ഷഹബാൻ. ഫോർട്ട് കൊച്ചി എസ്.ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റിലായത്. നിരവധി സ്ത്രീകളെ കബളിപ്പിച്ച് ഇയാൾ പണവും സ്വർണ്ണാവും മാനവും കവർന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. സ്ത്രീകളുമായി ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിക്കുകയും തുടർന്ന് വാട്ട്‌സ്ആപ്പിലൂടെ അശ്‌ളീല വിഡിയോകളും സന്ദേശങ്ങളും അയച്ച് വരുതിയിലാക്കുകയുമാണ് ഇയാളുടെ രീതി. വലയിലാകുന്ന സ്ത
കൊച്ചി: സോഷ്യൽ മീഡിയകളെ ഉപയോഗിച്ച് തട്ടിപ്പു ശീലമാക്കിയ നിരവധി പേർ കേരളത്തിലുണ്ട്. അനുദിനം ഇത്തരക്കാരെ കുറിച്ചുള്ള വാർത്തകളും പുറത്തുവരാറുണ്ട്. സ്ത്രീകളെ വലവീശിപ്പിടിക്കാൻ വേണ്ടി എല്ലാവിധ തയ്യാറെടുപ്പുകളുമായി നിരവധി ക്രിമിനലുകളാണ് സോഷ്യൽ മീഡിയയിൽ തയ്യാറെടുപ്പുമായിരിക്കുന്നത്. ഇവരുടെ ചതിയിൽ പെട്ട് ജീവിതം ഹോമിക്കപ്പെട്ട പെൺകുട്ടികൾ നിരവധിയാണ്. ഇത്തരം ക്രിമിനലുകളിൽ ഒരാളാണ് കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിൽ അറസ്റ്റിലായ കെ എസ് ഷെഹബാൻ(25).
ഫേസ്‌ബുക്കിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സാമ്പത്തികമായും ശാരീരികമായും ചൂഷണംചെയ്യുന്ന വ്യക്തിയാണ് ഷഹബാൻ. ഫോർട്ട് കൊച്ചി എസ്.ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റിലായത്. നിരവധി സ്ത്രീകളെ കബളിപ്പിച്ച് ഇയാൾ പണവും സ്വർണ്ണാവും മാനവും കവർന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്.
സ്ത്രീകളുമായി ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിക്കുകയും തുടർന്ന് വാട്ട്‌സ്ആപ്പിലൂടെ അശ്‌ളീല വിഡിയോകളും സന്ദേശങ്ങളും അയച്ച് വരുതിയിലാക്കുകയുമാണ് ഇയാളുടെ രീതി. വലയിലാകുന്ന സ്ത്രീകളുടെ അശ്‌ളീല ചിത്രങ്ങൾ കൈക്കലാക്കി ബ്‌ളാക്‌മെയിൽ ചെയ്ത് സ്വർണവും പണവും കൈവശപ്പെടുത്തും. ഭീഷണിക്ക് വഴങ്ങാത്തവരുചെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകും ചെയ്യുന്നതാണ് ഇയാളുടെ രീതി.
ആവശ്യപ്പെടുന്ന സ്വർണം നൽകാതിരിക്കുകയോ തിരിച്ചുചോദിക്കുകയോ ചെയ്താൽ നഗ്‌നഫോട്ടോകളും വിഡിയോകളും നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശിനിയായ വീട്ടമ്മ ഡെപ്യൂട്ടി കമീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ഫോർട്ട് കൊച്ചി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനംചെയ്ത് മരട് ന്യൂക്‌ളിയസ് മാളിൽ വിളിച്ചുവരുത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ ഇത്തരത്തിൽ ഇരുപതോളം സ്ത്രീകളെ ചൂഷണം ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും വധശ്രമം അടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർ മനാഫ്, സിവിൽ പൊലീസ് ഓഫിസർമാരായ എം.എ. ജോൺ, ജി. രാജേഷ്, ശ്രീനാഥ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.