കോതമംഗലം: ചിട്ടി സ്ഥാപനത്തിന്റെ മറവിൽ അനധികൃത പണമിടപാട് നടത്തിവന്നയാളെ അറസ്റ്റു ചെയ്തു. കോതമംഗലം കറുകടം മാമൂട്ടിൽ എൽദോസിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്. അടുത്തിടെ കോതമംഗലം ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഡൈമണ്ട് കുറീസിന്റെ മുഖ്യചുമതലക്കാരിലൊരാളായിരുന്ന എൽദോസ് സ്വന്തം നിലയ്ക്ക് വൻതോതിൽ അനധികൃത പണമിടാപാടുകൾ നടത്തിയിരുന്നെന്നും ഇയാളുടെ ഓഫീസിലും വാഹനത്തിലും നടത്തിയ പരിശോധനയിൽ ഇതുസംമ്പന്ധിച്ച രേഖകകൾകണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എൽദോസ് അറസ്റ്റിലായതോടെ ഇയാളുടെ അതിരുവിട്ടുള്ള ഇടപെടലുകൾ മൂലം വസ്തുവകകളും സമ്പത്തും നഷ്ടമായ പലരും തങ്ങൾക്കുണ്ടായ ദുരനുഭങ്ങൾ വെളിപ്പെടുത്തി പൊലീസിനെ സമീപിക്കുന്നുണ്ട്.

നൂറിന് അഞ്ചു രൂപയാണ് ഇയാളുടെ കുറഞ്ഞ പലിശനിരക്ക്. പണം ആവശ്യപ്പെട്ടെത്തുന്നവരിൽ നിന്നും പ്രോമിസറി നോട്ടുകളും ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഒപ്പിട്ട് വാങ്ങും. മുതലിന് മേൽ പലിശ കിട്ടിയാലും ഒരു നയാപൈസ പോലും വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത ഇയാളുടെ പണക്കൊതിമൂലം കണ്ണീർക്കയത്തിലായ കുടുംമ്പങ്ങളേറെയാണ്.

പണം പിരിക്കാൻ ഗുണ്ടകളെ വിട്ട് വിരട്ടുക, കുടിശികക്കാരായ ഇടപാടുകാരുടെ അമ്മയും ഭാര്യയും ഹോദരിമാരുമുൾപ്പെടുന്ന കുടുംമ്പാംഗങ്ങളെ ഫോണിലൂടെയും വീട്ടിലെത്തിയും കേട്ടാലറയ്ക്കുന്ന അസഭ്യം വിളിക്കുക തുടങ്ങിയവയൊക്കെ എൽദോസിന്റെ സ്ഥിരം കലാപരിപാടിയായിരുന്നെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. എൽദോസ് വാദിയായി കോതമംഗലം കോടതിയിൽ മാത്രം പതിനഞ്ചോളം ചെക്കുകേസുണ്ടെന്നാണ് ലഭ്യമായ വിവരം. അനുപാതികമായി സമീപകോടതികളിലും കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. കോടതികളിൽ നിലനിൽക്കുന്ന കേസുകളിലെ വിവരങ്ങൾ പ്രകാരം എൽദോസ് കോടികളുടെ ഇടപാട് നടത്തിയതായി വ്യക്തമായിട്ടുണ്ട്.

മേഖലയിലെ കള്ളപ്പണക്കാരിൽ നിന്നും നിസ്സാരപലിശ്ശക്കുവാങ്ങുന്ന പണമാണ് എൽദോസ് കഴുത്തറപ്പൻ പലിശക്ക് നൽകിയിരുന്നതെന്നാണ് പുറത്തായ വിവരം. എൽദോസിനതിരെയുള്ള കേസ്സൊഴുവാക്കാൻ ഇത്തരക്കാരിൽ ചിലർ രാത്രി വൈകിയും പൊലീസിൽ സമ്മർദ്ധം ചെലത്തിയിരുന്നെന്നാണ് അറിയുന്നത്. പുറത്തുവന്നിട്ടുള്ള വിവരങ്ങൾ നാമമാത്രമാണെന്നും എൽദോസിന്റെ അനധികൃത പണമിടപാടുകൾ സംമ്പന്ധിച്ച് കൂടുതൽ അന്വേഷണം നടന്നാൽ ഒരു പക്ഷേ ശതകോടികളുടെ അനധികൃത ഇടപാടുകൾ പുറത്തുവന്നേക്കാമെന്നുമാണ് പരക്കെയുള്ള വിലയിരുത്തൽ. എൽദോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.