- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ വശീകരിച്ച് കിടപ്പറയിലെത്തിച്ചത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ അശ്ലീല സൈറ്റുകളിൽ വിറ്റ് നേടിയത് ലക്ഷങ്ങളും; 32കാരനായ ബസ് കണ്ടക്ടർ കുടുങ്ങിയത് രണ്ട് യുവതികൾ പരാതിയുമായി എത്തിയതോടെ
മുംബൈ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതികളുടെ ലൈംഗിക വീഡിയോകൾ ചിത്രീകരിച്ച്പണത്തിനായി അശ്ലീല സൈറ്റിൽ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. താനെ മുനിസിപ്പൽ ട്രാൻസ്പോർട്ട് (ടിഎംടി)ലെ ബസ് കണ്ടക്ടറായ മിലിന്ദ് സാദെ എന്നയാളാണ് അറസ്റ്റിലായത്. രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 32കാരനായ മിലിന്ദ് സാദെയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇയാൾ രണ്ട് സ്ത്രീകളുമായും ചങ്ങാത്തത്തിലായിരുന്നു. ഇരുവരുമായും ഇയാൾ നിരന്തരം ലൈംഗിക ബന്ധച്ചിൽ ഏർപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു. സർക്കാർ ജോലി വാഗ്ദാനം ചെയ്തതിന് ശേഷമാണ് ഇയാൾ യുവതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
പതിനെട്ടും മുപ്പതും വയസ്സുള്ള രണ്ട് സ്ത്രീകൾ പരാതിയുമായി എത്തിയതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റുചെയ്തത്. സ്ത്രീകളുമായുള്ള കിടപ്പറ രംഗങ്ങൾ അവരറിയാതെയാണ് സാദെ ക്യാമറയിൽ പകർത്തിയിരുന്നത്. കഴിഞ്ഞ വർഷം ജൂൺ- നവംബർ മാസങ്ങൾക്കിടയിലാണ് ഇയാൾ വീഡിയോകൾ അശ്ലീല സൈറ്റുകൾക്ക് വിറ്റത്. ഇതുവഴി അഞ്ചുലക്ഷം രൂപ സമ്പാദിച്ചുവെന്ന് സാദെ പൊലീസിനോട് സമ്മതിച്ചു. തന്റെ മുഖം ക്യാമറയിൽ വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന സാദെ സ്ത്രീകളെ വ്യക്തമായി കാണുന്ന തരത്തിലാണ് വിഡിയോ ചിത്രീകരിച്ചിരുന്നത്. പരാതി നൽകിയ സ്ത്രീകളിൽ ഒരാളുടെ ബന്ധു വിഡിയോ പോൺ സൈറ്റിൽ കണ്ടുവെന്ന് അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.
എം എ, ബിഎഡ് ബിരുദധാരിയാണ് സാദെ. ഇയാളുടെ ഭാര്യ ഗർഭിണിയാണ്. ആദ്യ സ്ത്രീ പരാതിയുമായി എത്തിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സ്ത്രീകൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഒളിവിൽ പോയ ഇയാളെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ സ്ത്രീകൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതിയിൽ നിന്ന് 62 അശ്ലീല വീഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെടുത്തു. എല്ലാ ക്ലിപ്പുകളും ഒരു അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു.മറ്റ് ഇരകളെ കണ്ടെത്താൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു. 30 കാരിയായ .യുവതിയുടെ ഒരു ബന്ധു അവരുടെ വീഡിയോ അശ്ലീല സൈറ്റിൽ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അയാൾ വിവരം യുവതിയെ അറിയിച്ചു. യുവതി പൊലീസിനെ സമീപിച്ചതോടെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി.
ഒളിവിലായിരുന്ന പ്രതി ഭാര്യയെ കാണാൻ വീട്ടിലേക്ക് വരുന്നതായി വ്യാഴാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. അതോടെ പ്രതിക്കായി പൊലീസ് വലയൊരുക്കി കാത്തിരുന്നു. ഐപിസി സെക്ഷൻ 376 (എൻ) (2), 452 (അതിക്രമം), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67 എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മറുനാടന് ഡെസ്ക്