- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൺപതുകാരിയായ അമ്മയെ ഒറ്റയ്ക്കാക്കി സകുടുംബം ബംഗളൂരുവിലേക്ക് യാത്ര; അമ്മയെ വീട്ടിൽ പൂട്ടിയിട്ട് യാത്രപോയ റിട്ട. റവന്യൂ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്ത് പൊലീസ്; നടക്കാൻപോലും ആകാത്ത അമ്മയെ തനിച്ചാക്കി പോയത് കിടക്കയ്ക്ക് സമീപം അല്പം ഭക്ഷണവും വെള്ളവും വച്ചുകൊടുത്ത്
ചെന്നൈ: എൺപതുകാരിയായ അമ്മയെ തനിച്ചാക്കി ബംഗളൂരുവിലേക്ക് യാത്രയ്ക്ക് പോയ മകനെതിരെ പൊലീസ് കേസെടുത്തു. നടക്കാൻ പോലും ആകാത്ത അമ്മയെ വീട്ടിൽ പൂട്ടിയിട്ട് ആയിരുന്നു യാത്ര. കിടക്കയ്ക്ക് സമീപം അൽപം ഭക്ഷണവും വെള്ളവും വച്ചശേഷം കുടുംബ സമേതം ബംഗളൂരുവിലേക്ക് പോയ റിട്ട. റവന്യൂ ഇൻസ്‌പെക്ടർക്ക് എതിരെയാണ് കേസ്. അമ്മ സദ്ഗുരുവിനെ പൂട്ടിയിട്ട റിട്ട. റവന്യൂ ഇൻസ്പെക്ടറായ രാജേന്ദ്രന്റെ പേരിലാണ് കേസ്. ഏതാനും വർഷംമുമ്പ് ഭർത്താവ് കതിരേശൻ മരിച്ചതിനെത്തുടർന്ന് രാജേന്ദ്രനൊപ്പമാണ് സദ്ഗുരു താമസിച്ചിരുന്നത്. നടക്കാൻപോലുമാവാത്ത ഇവരെ പത്തുദിവസംമുമ്പാണ് രാജേന്ദ്രൻ വീട്ടിൽ പൂട്ടിയിട്ട് കുടുംബത്തോടൊപ്പം ബംഗളൂരുവിലേക്ക് പോയത്. വീടിനുമുന്നിലെ മുറിയിൽ പൂട്ടിയിട്ട് കിടക്കയ്ക്കുസമീപം കുറച്ച് ഭക്ഷണവും കുടിക്കാനുള്ള വെള്ളവും വച്ചായിരുന്നു രാജേന്ദ്രൻ യാത്രതിരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സദ്ഗുരുവിന്റെ കരച്ചിൽകേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് ഈ കൊടുംക്രൂരതയെക്കുറിച്ച് അറിയുന്നത്. അടുത്തിടെ കൊൽക്കത്തയിലും ഇത്തരമൊരു സംഭവം റ
ചെന്നൈ: എൺപതുകാരിയായ അമ്മയെ തനിച്ചാക്കി ബംഗളൂരുവിലേക്ക് യാത്രയ്ക്ക് പോയ മകനെതിരെ പൊലീസ് കേസെടുത്തു. നടക്കാൻ പോലും ആകാത്ത അമ്മയെ വീട്ടിൽ പൂട്ടിയിട്ട് ആയിരുന്നു യാത്ര. കിടക്കയ്ക്ക് സമീപം അൽപം ഭക്ഷണവും വെള്ളവും വച്ചശേഷം കുടുംബ സമേതം ബംഗളൂരുവിലേക്ക് പോയ റിട്ട. റവന്യൂ ഇൻസ്‌പെക്ടർക്ക് എതിരെയാണ് കേസ്.
അമ്മ സദ്ഗുരുവിനെ പൂട്ടിയിട്ട റിട്ട. റവന്യൂ ഇൻസ്പെക്ടറായ രാജേന്ദ്രന്റെ പേരിലാണ് കേസ്. ഏതാനും വർഷംമുമ്പ് ഭർത്താവ് കതിരേശൻ മരിച്ചതിനെത്തുടർന്ന് രാജേന്ദ്രനൊപ്പമാണ് സദ്ഗുരു താമസിച്ചിരുന്നത്. നടക്കാൻപോലുമാവാത്ത ഇവരെ പത്തുദിവസംമുമ്പാണ് രാജേന്ദ്രൻ വീട്ടിൽ പൂട്ടിയിട്ട് കുടുംബത്തോടൊപ്പം ബംഗളൂരുവിലേക്ക് പോയത്. വീടിനുമുന്നിലെ മുറിയിൽ പൂട്ടിയിട്ട് കിടക്കയ്ക്കുസമീപം കുറച്ച് ഭക്ഷണവും കുടിക്കാനുള്ള വെള്ളവും വച്ചായിരുന്നു രാജേന്ദ്രൻ യാത്രതിരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സദ്ഗുരുവിന്റെ കരച്ചിൽകേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് ഈ കൊടുംക്രൂരതയെക്കുറിച്ച് അറിയുന്നത്. അടുത്തിടെ കൊൽക്കത്തയിലും ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മകൻ അമ്മയെ വീട്ടിൽ പൂട്ടിയിട്ട് ആൻഡമാനിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു.
ചെന്നയിൽ പൂട്ടിയിട്ട വീട്ടിൽ തനിച്ചാക്കപ്പെട്ട അമ്മയുടെ മുറിയും പുറത്തുനിന്ന് പൂട്ടിയിരുന്നു. വിവരമറിഞ്ഞ് കാരൈക്കുടി നോർത്ത് പൊലീസ് എത്തി പൂട്ടുതുറന്നപ്പോൾ ആഹാരംപോലും കഴിക്കാനാവാതെ സദ്ഗുരു തറയിൽ ഇരിക്കുകയായിരുന്നു. ഉടൻ ഇവരുടെ മകൾ മുത്തുലക്ഷ്മിയെ വിവരമറിയിച്ചു.
അവർ സദ്ഗുരുവിനെ വീട്ടിലേക്ക് കൊണ്ടുപോയി. സദ്ഗുരുവിന്റെ സ്വത്ത് കൈക്കലാക്കാൻവേണ്ടി രാജേന്ദ്രൻ അമ്മയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നതായി മുത്തുലക്ഷ്മി പൊലീസിന് മൊഴി നൽകി. ഇതേത്തുടർന്നാണ് വയോജന സംരക്ഷണ നിയമപ്രകാരം കേസെടുത്തത്.