ദുബായ്: വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ കെട്ടിപ്പിടിച്ചു ചുംബിച്ച യാത്രക്കാരനു മൂന്നുമാസത്തെ ജയിൽശിക്ഷ. ദുബായ് കോടതിയാണ് 42കാരനായ ടാൻസാനിയൻ പൗരനു ശിക്ഷ വിധിച്ചത്.

സെൽഫിയെടുക്കാനായാണ് പ്രതി എയർഹോസ്റ്റസിനെ സമീപിച്ചത്. എന്നാൽ സെൽഫിക്ക് പോസ് ചെയ്യുന്നതിനിടെ ഇയാൾ എയർ ഹോസ്റ്റസിനെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയതു.

ഏപ്രിൽ 22ന് താൻസാനിയയിലെ ദാർ എസ് സലാമിൽ നിന്നും ദുബായിലേയ്ക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. 25 കാരിയായ അമേരിക്കൻ എയർഹോസ്റ്റസിനെയാണ് 42 കാരനായ താൻസാനിയൻ പൗരൻ ചുംബിച്ചത്.

സെൽഫിയെടുക്കണമെന്ന് യുവാവ് പറഞ്ഞപ്പോൾ എയർഹോസ്റ്റസ് സമ്മതിക്കുകയായിരുന്നു. എന്നാൽ സെൽഫിയെടുക്കാൻ അടുത്തെത്തിയപ്പോൾ ഇയാൾ എയർഹോസ്റ്റസിന്റെ കഴുത്തിൽ ബലമായി പിടിച്ച് ചുംബിക്കുകയായിരുന്നു. തുടർന്ന് ബലാത്കാരമായി ഇയാൾ കെട്ടിപ്പിടിക്കാൻ ശ്രമിച്ചുവെന്നും എയർഹോസ്റ്റസിന്റെ പരാതിയിൽ പറയുന്നു.