- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിഫോം ഇടാൻ മറന്നു; ജീൻസ് മുറിച്ച് അനുസരണ പഠിപ്പിച്ച് സ്‌കൂൾ മാനേജർ; ജീൻസ് മാത്രമല്ല കുട്ടിയുടെ കാലും മാനേജർ മുറിച്ചെന്ന് കുട്ടിയുടെ അച്ഛൻ; പ്രാകൃത ശിക്ഷയിൽ പരുക്കേറ്റത് കാൺപൂരിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക്
കാൺപൂർ: സ്‌കൂൾ യൂണിഫോം ധരിക്കാത്തതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമായ ശിക്ഷ. കുട്ടി ധരിച്ചിരുന്ന ജീൻസ് കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് സിക്കന്ദർ സ്‌കൂളിലെ മാനേജർ കുട്ടിയെ ശിക്ഷിച്ചത്. രണ്ടുകാലുകളിലെയും ജീൻസ് ഇങ്ങനെ മുറിച്ചുമാറ്റുവന്നതിനിടെ കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. സ്‌കൂൾ യൂണിഫോം ധരിച്ചില്ലെങ്കിൽ കുട്ടിയെ മാനേജർ വീട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നുവേണ്ടതെന്ന് ഇരയായ കുട്ടിയുടെ പിതാവ് വിനോദ് പാൽ എൻഐഎയോട് പറഞ്ഞു. സ്‌കൂൾ മാനേജർ തന്റെ മകൻ പറയുന്നത് കേൾക്കാൻ തയ്യാറായില്ലെന്നും, അയാൾ കത്രികയെടുത്ത് ജീൻസ് മുറിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആദ്യം ജീൻസ് മുറിച്ച ശേഷം കുട്ടിയുടെ കാലിലും കത്രിക പ്രയോഗിക്കുകയായിരുന്നു. മാനജേറുടെ നടപടി പൊറുക്കാനാവാത്തതാണെന്നും നടപടി വേണമെന്നുമാണ് പിതാവിന്റെ ആവശ്യം. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കാൺപൂർ: സ്‌കൂൾ യൂണിഫോം ധരിക്കാത്തതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമായ ശിക്ഷ. കുട്ടി ധരിച്ചിരുന്ന ജീൻസ് കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് സിക്കന്ദർ സ്‌കൂളിലെ മാനേജർ കുട്ടിയെ ശിക്ഷിച്ചത്. രണ്ടുകാലുകളിലെയും ജീൻസ് ഇങ്ങനെ മുറിച്ചുമാറ്റുവന്നതിനിടെ കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു.
സ്‌കൂൾ യൂണിഫോം ധരിച്ചില്ലെങ്കിൽ കുട്ടിയെ മാനേജർ വീട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നുവേണ്ടതെന്ന് ഇരയായ കുട്ടിയുടെ പിതാവ് വിനോദ് പാൽ എൻഐഎയോട് പറഞ്ഞു. സ്‌കൂൾ മാനേജർ തന്റെ മകൻ പറയുന്നത് കേൾക്കാൻ തയ്യാറായില്ലെന്നും, അയാൾ കത്രികയെടുത്ത് ജീൻസ് മുറിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആദ്യം ജീൻസ് മുറിച്ച ശേഷം കുട്ടിയുടെ കാലിലും കത്രിക പ്രയോഗിക്കുകയായിരുന്നു. മാനജേറുടെ നടപടി പൊറുക്കാനാവാത്തതാണെന്നും നടപടി വേണമെന്നുമാണ് പിതാവിന്റെ ആവശ്യം.
സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.