- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ മനിതി സംഘത്തിന് നേരെ വൻ പ്രതിഷേധം; ശബരിമല സന്ദർശിക്കാൻ സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിന്റെ ട്രെയിൻ തടഞ്ഞും അസഭ്യ വർഷം ചൊരിഞ്ഞും ബിജെപി പ്രവർത്തകർ; മുഖ്യമന്ത്രിയെ കാണാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മടങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയ മൂവർ സംഘത്തെ നേരിട്ടത് സ്ത്രീകളടക്കം അനേകം പ്രവർത്തകർ; ഒടുവിൽ പൊലീസ് സുരക്ഷയിൽ ട്രെയിനിനുള്ളിൽ അഭയം തേടി മനിതികൾ
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ മനിതി സംഘത്തിന് നെരെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെ കാണാനായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ മനിതി സംഘത്തിലെ മൂന്ന് പേർക്ക് നെരെ പ്രതിഷേധവുമായി റെയിൽ വേ സ്റ്റേഷനിലേക്ക് ബിജെപി പ്രവർത്തകരും യുവമോർച്ചാ പ്രവർത്തകരും എത്തുക ആയിരുന്നു. ശബരിമല സന്ദർശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ടാണ് മൂന്ന് മനിതി പ്രവർത്തകർ മുഖ്യമന്ത്രിയെ സന്ദർശിക്കാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്ത്. എന്നാൽ ഇവർക്ക് നിരാശയോടെ മടങ്ങേണ്ടി വരിക ആയിരുന്നു. മുത്തുലക്ഷ്മി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് കഴിയാത്തതിനെ തുടർന്ന് ഇവർ ഇന്ന് തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവമോർച്ചാ സംഘം എത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പൊലീസിന് അതിന് കഴിയില്ലെന്നും അവരോട് തന്നെ അപേക്ഷിക്കാനുമായിരുന്നു പൊലീസ് നിർദ്ദേശിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ മനിതി സംഘത്തിന് നെരെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെ കാണാനായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ മനിതി സംഘത്തിലെ മൂന്ന് പേർക്ക് നെരെ പ്രതിഷേധവുമായി റെയിൽ വേ സ്റ്റേഷനിലേക്ക് ബിജെപി പ്രവർത്തകരും യുവമോർച്ചാ പ്രവർത്തകരും എത്തുക ആയിരുന്നു. ശബരിമല സന്ദർശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ടാണ് മൂന്ന് മനിതി പ്രവർത്തകർ മുഖ്യമന്ത്രിയെ സന്ദർശിക്കാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്ത്. എന്നാൽ ഇവർക്ക് നിരാശയോടെ മടങ്ങേണ്ടി വരിക ആയിരുന്നു.
മുത്തുലക്ഷ്മി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് കഴിയാത്തതിനെ തുടർന്ന് ഇവർ ഇന്ന് തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവമോർച്ചാ സംഘം എത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പൊലീസിന് അതിന് കഴിയില്ലെന്നും അവരോട് തന്നെ അപേക്ഷിക്കാനുമായിരുന്നു പൊലീസ് നിർദ്ദേശിച്ചത്. എന്നാൽ ഇതിനിടെ മുഖ്യമന്ത്രി തിരക്കിലാണെന്ന് അറിയിപ്പ് ലഭിച്ചു. ഇതേ തുടർന്നാണ് ഇവർ തിരിച്ചുപോകാൻ തയ്യാറായത്. എന്നാൽ ഈസമയത്ത് വനിതകളടക്കമുള്ള യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായി റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചെത്തുകയായിരുന്നു.
ബിജെപി പ്രവർത്തകരും യുവമോർച്ചാ പ്രവർത്തകരും വൻ പ്രതിഷേധവുമായെത്തിയതോടെ പൊലീസ് സുരക്ഷയോടെയാണ് ഇവരെ ട്രെയിനിൽ കയറ്റിയത്. സുരക്ഷ മുൻനിർത്തി ഭിന്നശേഷിക്കാർക്കുള്ള ബോഗിയിലാണ് ഇവരെ കയറ്റിയത്. അതിനെ ചോദ്യം ചെയ്തും അവരെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടും ബിജെപി ജില്ലാ സെക്രട്ടറി എസ്.സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഈ ബോഗിയുടെ കതകുകളും ജനലുകളും പൊലീസ് അടച്ചിട്ടിരുന്നു. റെയിൽവെ-സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരോട് ബിജെപി പ്രവർത്തകർ തട്ടിക്കയറുകയും ട്രെയിനകത്തേക്ക് കയറാനുള്ള ശ്രമവും നടത്തി. ട്രെയിനിന് മുന്നിലേക്ക് ഇറങ്ങി പ്രതിഷേധിക്കാനും ശ്രമിച്ചു. സന്ദർശനത്തിനായി തങ്ങൾ ഇനിയും വരുമെന്ന് മനിതി പ്രവർത്തകർ പറഞ്ഞിരുന്നു.
വാതിലും ജനാലയും അടച്ചാണ് ഇവരെ ട്രെയിനിനുള്ളിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ട്രെയിൻ തടയുന്നതിനും ബിജെപിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. എന്നാൽ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു. റെയിൽ വേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ഇപ്പോഴും കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ഇതോടെ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ട്രെയിനിന് മുന്നിൽ ചാടിയും അസഭ്യ വർഷം ചൊരിഞ്ഞുമെല്ലാം ബിജെപി പ്രവർത്തകർ ട്രെയിൻ തടയാൻ ശ്രമിച്ചു. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ചാണ് റെയിൽ പാളങ്ങളിൽ നിന്നും മറ്റും ഇവരെ മാറ്റിയത്. സ്ത്രീകളടക്കം അനേകം പ്രവർത്തകരാണ് ഇവിടെ മനിതിക്കെതിരെ കുത്തിയിരിപ്പ് പ്രതിഷേധവുമായി എത്തിയത്.
അസഭ്യം നിറഞ്ഞ വാക്കുകളോടെയായിരുന്നു യുവമോർച്ചാ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഇതേ തുടർന്ന് പൊലീസ് മനിതി സംഘാംഗങ്ങളെ ട്രയിനിൽ കയറ്റി ഡോറും ജനലുകളും അടക്കുകയായിരുന്നു. എന്നാൽ ഇവരെ പുറത്തിറക്കാതെ പിരിഞ്ഞു പോകില്ലെന്നും ട്രയിനെടുക്കാൻ അനുവദിക്കില്ലെന്നും യുവമോർച്ച പ്രവർത്തകർ പറഞ്ഞു. എന്നാൽ പൊലീസ് പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചില്ല. ഇതിനിടെ ട്രയിൻ സ്റ്റേഷൻ വിടുകയായിരുന്നു. ഇതിന് ശേഷം പ്രതിഷേധക്കാർ റെയിൽവേസ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.