- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ മന്ത്രിയുടെ മകളെ ഡൽഹിയിൽ തട്ടിക്കൊണ്ട് പോയി തടവിൽ വച്ചു; മന്ത്രിയും അടുപ്പക്കാരനായ ഐപിഎസ് ഉദ്യോഗസ്ഥനും ഡൽഹിയിൽ എത്തി മോചനദ്രവ്യം നൽകി മോചിപ്പിച്ചു; എല്ലാം രഹസ്യമാക്കി വയ്ക്കുന്നതിന്റെ കാരണം അവ്യക്തം
തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡൽഹിയിലെത്തി മോചിപ്പിച്ചു. ഡൽഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മംഗളം പത്രമാണ് ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ നടന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം അതീവരഹസ്യമായി സൂക്ഷിച്ച മന്ത്രി അനുയായികൾക്കൊപ്പമെത്തി മോചിപ്പിക്കുകയായിരുന്നുവെന്നും വാർത്തയിൽ പറയുന്നു. മംഗളം റിപ്പോർട്ടിലെ മറ്റ് വിശദാംശങ്ങൾ ഇങ്ങനെ- പെൺകുട്ടി ഇപ്പോൾ നാട്ടിലുണ്ട്. ക്രൈം ത്രില്ലർ സിനിമയ്ക്ക് തുല്യമായ സംഭവങ്ങളാണ് ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ട മോചനദ്രവ്യം മന്ത്രി നൽകിയതായാണ് സൂചന. എന്നാൽ, എത്ര തുക നൽകിയെന്നതിനെക്കുറിച്ചു കൃത്യമായ വിവരമില്ല. പൊലീസിനെ വിവരമറിയിക്കാതെ സംഭവം ഒത്തുതീർക്കുകയും ചെയ്തു. ഡൽഹിയിലുള്ള മകളെ കാണാനില്ലെന്നാണ് ആദ്യം തിരുവനന്തപുരത്ത് വിവരം ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ തട്ടിക്കൊണ്ടുപോയതാണോ എന്ന് വ്യക്തമല്ലാതിരുന്നതുകൊണ്ട
തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡൽഹിയിലെത്തി മോചിപ്പിച്ചു. ഡൽഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മംഗളം പത്രമാണ് ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ നടന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം അതീവരഹസ്യമായി സൂക്ഷിച്ച മന്ത്രി അനുയായികൾക്കൊപ്പമെത്തി മോചിപ്പിക്കുകയായിരുന്നുവെന്നും വാർത്തയിൽ പറയുന്നു.
മംഗളം റിപ്പോർട്ടിലെ മറ്റ് വിശദാംശങ്ങൾ ഇങ്ങനെ- പെൺകുട്ടി ഇപ്പോൾ നാട്ടിലുണ്ട്. ക്രൈം ത്രില്ലർ സിനിമയ്ക്ക് തുല്യമായ സംഭവങ്ങളാണ് ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ട മോചനദ്രവ്യം മന്ത്രി നൽകിയതായാണ് സൂചന. എന്നാൽ, എത്ര തുക നൽകിയെന്നതിനെക്കുറിച്ചു കൃത്യമായ വിവരമില്ല. പൊലീസിനെ വിവരമറിയിക്കാതെ സംഭവം ഒത്തുതീർക്കുകയും ചെയ്തു.
ഡൽഹിയിലുള്ള മകളെ കാണാനില്ലെന്നാണ് ആദ്യം തിരുവനന്തപുരത്ത് വിവരം ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ തട്ടിക്കൊണ്ടുപോയതാണോ എന്ന് വ്യക്തമല്ലാതിരുന്നതുകൊണ്ടു രഹസ്യമായാണു വിവരങ്ങൾ തിരുവനന്തപുരത്തെത്തിച്ചത്. തുടർന്ന് മന്ത്രിയുടെ വിശ്വസ്തനായ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സംഭവത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് പിന്നീട് കാര്യങ്ങൾ മുന്നോട്ടുനീങ്ങിയത്.
ഒരു കാരണവശാലും പൊലീസിൽ പരാതിപ്പെടരുതെന്നു നിർദ്ദേശിച്ച ഈ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തും മന്ത്രിയെ ധരിപ്പിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇക്കാര്യം പുറത്തായാൽ തന്റെ രാഷ്ട്രീയഭാവിക്കും അത് അപകടം സൃഷ്ടിക്കുമെന്ന് മനസിലാക്കിയ മന്ത്രി, തന്റെ അടുത്ത അനുയായികളുമായി ഡൽഹിയിലെത്തുകയായിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ സഹായത്തോടെ തന്നെ കുട്ടിയെ കണ്ടെത്തി.
ഡൽഹിയിൽ കുട്ടിയുമായി ബന്ധമുള്ളവർ വഴിയാണ് അന്വേഷണം പുരോഗമിച്ചത്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് കുട്ടിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരാതി വാങ്ങാതെയും പുറത്ത് അധികം പേരറിയാതെയും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.
തിരുവനന്തപുരം ഡേറ്റ് ലൈനിലുള്ള ഈ വാർത്തയ്ക്ക് ആരുടേയും ബൈലൈൻ പത്രം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രിയുടെ പേര് മനസ്സിലാകുന്ന സൂചനകളുമില്ല.