- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടൽ കാടിൽ പുകഞ്ഞ് കണ്ണൂർ രാഷ്ട്രീയം; പാപ്പിനശ്ശേരിയിലെ ജയരാജന്റെ മോഹം തകർക്കാനുറച്ച് സുധാകരൻ; നിയമത്തിലെ പഴുതുകൾ അനുകൂലമാക്കാൻ കരുതലോടെ കരുക്കൾ നീക്കി സിപിഎമ്മും
കണ്ണൂർ : കണ്ണുരിൽ കണ്ടൽ വിവാദം കൊഴുക്കുന്നു . പാപ്പിനിശ്ശേരിയിൽ കണ്ടൽ പാർക്ക് വീണ്ടും ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ്സ് നേരിട്ടേറ്റുമുട്ടാൻ തയ്യാറെടുക്കുന്നത് . കണ്ടൽ പാർക്ക് എന്ന വടിയെടുത്ത് മന്ത്രി ജയരാജനെതിരെ രംഗത്തുനിൽക്കുന്നത് കോൺഗ്രസ്സ് നേതാവ് കെ. സുധാകരൻ തന്നെയാകുന്നതോടെ വരാനിരിക്കുന്ന ദിവസങ്ങളിൽ രാഷ്ട്രീയ ചൂടേറും. അധികാരത്തിന്റെ ഹുങ്കിൽ കണ്ടൽ പാർക്ക് വീണ്ടും തുറക്കാമെന്ന സിപിഐ.(എം) ന്റെയും മോഹം നടപ്പില്ലെന്ന് കെ.സുധാകരൻ മുന്നറിയിപ്പ് നൽകുന്നു. കണ്ടൽ സംരക്ഷണത്തെ കോൺഗ്രസ്സ് അനുകൂലിക്കും. എന്നാൽ സംരക്ഷണത്തിന്റെ പേരിൽ കണ്ടൽ നശിപ്പിച്ച് പാർക്കും റിസോർട്ടുകളും തുടങ്ങാനാണ് നീക്കമെങ്കിൽ അതിനെ ശക്തമായി പ്രതിരോധിക്കും . ഭരണത്തിന്റെ തണലിൽ പാർക്ക് തുറക്കാമെന്ന മോഹമുണ്ടെങ്കിൽ അതിനു കേന്ദ്രാനുമതി വേണമെന്ന കാര്യം മന്ത്രിക്കറിയണം . ലോകമറിയുന്ന കായികതാരമായ മുഹമ്മദ് അലിയെ കേരളീയനാക്കിയ മന്ത്രി ജയരാജന്റെ രണ്ടാമത്തെ വിഡ്ഢിത്തമാണ് കണ്ടൽ പാർക്ക് സ്ഥാപിക്കുമെ
കണ്ണൂർ : കണ്ണുരിൽ കണ്ടൽ വിവാദം കൊഴുക്കുന്നു . പാപ്പിനിശ്ശേരിയിൽ കണ്ടൽ പാർക്ക് വീണ്ടും ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ്സ് നേരിട്ടേറ്റുമുട്ടാൻ തയ്യാറെടുക്കുന്നത് . കണ്ടൽ പാർക്ക് എന്ന വടിയെടുത്ത് മന്ത്രി ജയരാജനെതിരെ രംഗത്തുനിൽക്കുന്നത് കോൺഗ്രസ്സ് നേതാവ് കെ. സുധാകരൻ തന്നെയാകുന്നതോടെ വരാനിരിക്കുന്ന ദിവസങ്ങളിൽ രാഷ്ട്രീയ ചൂടേറും.
അധികാരത്തിന്റെ ഹുങ്കിൽ കണ്ടൽ പാർക്ക് വീണ്ടും തുറക്കാമെന്ന സിപിഐ.(എം) ന്റെയും മോഹം നടപ്പില്ലെന്ന് കെ.സുധാകരൻ മുന്നറിയിപ്പ് നൽകുന്നു. കണ്ടൽ സംരക്ഷണത്തെ കോൺഗ്രസ്സ് അനുകൂലിക്കും. എന്നാൽ സംരക്ഷണത്തിന്റെ പേരിൽ കണ്ടൽ നശിപ്പിച്ച് പാർക്കും റിസോർട്ടുകളും തുടങ്ങാനാണ് നീക്കമെങ്കിൽ അതിനെ ശക്തമായി പ്രതിരോധിക്കും . ഭരണത്തിന്റെ തണലിൽ പാർക്ക് തുറക്കാമെന്ന മോഹമുണ്ടെങ്കിൽ അതിനു കേന്ദ്രാനുമതി വേണമെന്ന കാര്യം മന്ത്രിക്കറിയണം . ലോകമറിയുന്ന കായികതാരമായ മുഹമ്മദ് അലിയെ കേരളീയനാക്കിയ മന്ത്രി ജയരാജന്റെ രണ്ടാമത്തെ വിഡ്ഢിത്തമാണ് കണ്ടൽ പാർക്ക് സ്ഥാപിക്കുമെന്നത് എന്ന് സുധാകരൻ പറഞ്ഞു.
ഇക്കോ ടൂറിസം സൊസൈറ്റിയുടെ പേരിൽ സിപിഐ.(എം). നി്ര്രയന്തണത്തിൽ 2010 ഏപ്രിലിലാണ് കണ്ണൂർ പാപ്പിൻശ്ശേരിയിൽ കണ്ടൽ പാർക്ക് ആരംഭിച്ചത്. ചലച്ചിത്ര നടൻ സുരേഷ് ഗോപിയാണ് അന്ന് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വേദിയിൽ വച്ച് തന്നെ സുരേഷ് ഗോപി കണ്ടൽ കാടുകളെ സംരക്ഷിക്കുന്നതിനായിരിക്കണം ഈ പാർക്കെന്നും അല്ലാതെ നശീകരണത്തിനാവരുതെന്നും അങ്ങനെ വന്നാൽ തനിക്കിതിനെ എതിർക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പാർക്കിന്റെ പണി ആരംഭിച്ചപ്പോൾ തന്നെ എതിർപ്പുകളും ഉയർന്നു.
വിഷയം രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി സംഘടനകളും ഏറ്റെടുത്തു. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും പരിസ്ഥിതി വാദികൾ പാപ്പിനിശ്ശേരിയിൽ നിരന്തര സമരം നടത്തി കോൺഗ്രസ്സും മുസ്ലിം ലീഗും സി.എം. പി.യും അന്ന് സമരവുമായി രംഗത്ത് വന്നു. ഏഴ് മാസത്തിനുശേഷം രാഷ്ട്രീയപരിസ്ഥിതി വാദികളും നിയമയുദ്ധവും ശക്തമായപ്പോൾ 2010 ഒക്ടോബറിൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പാർക്കിന്റെ മുഴുവൻ പ്രവർത്തനവും നിർത്തിവെക്കുകയായിരുന്നു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പാപ്പിനിശ്ശേരിയിൽ ഡിവൈഎഫ്ഐ. സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിലാണ് പഴയ കണ്ടൽ പാർക്കിനെ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി ജയരാജൻ വ്യക്തമാക്കിയത്. പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ ഇക്കോ ടൂറിസം സൊസൈറ്റിയുടെ എട്ടര ഏക്കർ സ്ഥലമുണ്ട്. കണ്ടൽ വനങ്ങളെ അതേരീതിയിൽ സംരക്ഷിക്കുകയും പുതുതായ നട്ടു പിടിപ്പിക്കുന്നതിനും സൊസൈറ്റി പദ്ധതി ഇട്ടിട്ടുണ്ട്. കണ്ടൽ ഗവേഷണത്തിനായി പഠന കേന്ദ്രം തുടങ്ങാനും കണ്ടലുകളെ കൂടുതൽ അടുത്തറിയാനും സംവിധാനങ്ങളൊരുക്കാനുമാണ് സൊസൈറ്റി ഇപ്പോൾ ലക്ഷ്യമിടുന്നത്.
മാസങ്ങൾക്ക് മുമ്പ് ചില നിബന്ധനകളോടെ സുപ്രീം കോടതിയിൽ നിന്നും കണ്ടൽ പാർക്കിന് അനുകൂലമായി വിധി സമ്പാദിച്ചിട്ടുണ്ടെന്നും സൊസൈറ്റി അധികൃതർ പറയുന്നു. അതിനാൽ പരിസ്ഥിതി സൗഹൃദപരമായ പുതിയ പ്രവർത്തനങ്ങളുമായി സൊസൈറ്റി അധികൃതർ മുന്നോട്ട് പോവുകയാണ്. അതേ സമയം കോസ്റ്റൽ റഗുലേഷൻസ് സോൺ ആക്ട് പ്രകാരം പുഴയുടെ തീരത്ത് പോലും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല. എന്നാൽ ഇതേ നിയമത്തിലെ രണ്ടാം വകുപ്പു പ്രകാരം നേരത്തെ ഇവിടെ വഴിയുണ്ടെങ്കിൽ അത്യാവശ്യം നിർമ്മാണ പ്രവർത്തനം നടത്താം.
ഈ പഴുതുപയോഗിച്ച് ആദ്യം വഴിയുണ്ടാക്കി പിന്നീട് അംഗീകാരം വാങ്ങി നിർമ്മാണ പ്രവർത്തനം നടത്തിയാണ് വടക്കേ മലബാറിലെ കണ്ടൽ കാടുകൾക്കിടയിൽ കെട്ടിടങ്ങൾ ഉയർന്നത്. എന്നാൽ ഗ്രീൻ ട്രീബ്യൂണലിൽ ആരെങ്കിലും പരാതിയുമായി പോയാൽ അനുകൂല വിധി ഉണ്ടായേക്കാം. ഹരിത ട്രീബ്യൂണൽ ശ്രീ ശ്രീ രവിശങ്കറിനെപ്പോലും കുടുക്കിയ സാഹചര്യത്തിൽ കണ്ടൽ പാർക്ക് പൂവണിയുമോ?