- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎം മാണിയുടെ മുമ്പിൽ ഇനി രാജിയല്ലാതെ മറ്റൊരു വഴിയില്ല; മാന്യമായി ഇറങ്ങി പോക്കിനുള്ള അനേകം അവസരങ്ങൾ നഷ്ടപ്പെടുത്തിയ മാണിക്ക് ഇനി നാണക്കേടിന്റെ മടക്കം; സുധീരനും ചെന്നിത്തലയും രാജി വച്ചേ മതിയാകൂ എന്ന നിലപാടിൽ
തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ ധനമന്ത്രി സ്ഥാനം കേരളാ കോൺഗ്രസ് നേതാവിന് രാജിവയ്‌ക്കേണ്ടി വരും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെയാണ് ആരോപണങ്ങൾ ഉയർന്നപ്പോഴും മന്ത്രിസ്ഥാനത്ത് മാണി തുടർന്നത്. എന്നാൽ ഇപ്പോഴത്ത
തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ ധനമന്ത്രി സ്ഥാനം കേരളാ കോൺഗ്രസ് നേതാവിന് രാജിവയ്‌ക്കേണ്ടി വരും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെയാണ് ആരോപണങ്ങൾ ഉയർന്നപ്പോഴും മന്ത്രിസ്ഥാനത്ത് മാണി തുടർന്നത്. എന്നാൽ ഇപ്പോഴത്തെ കോടതി വിധിയോടെ മാണി പ്രതിരോധത്തിലാവുകയാണ്. മുഖ്യമന്ത്രിക്കും മാണിയെ രക്ഷിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു. അതിനിടെ കോടതി വിധി എതിരായ സാഹചര്യത്തിൽ മാണി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഉടൻ രാജിയുണ്ടായില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും വൻ തിരിച്ചടിയുണ്ടാകുമെന്നാണ് സുധീരന്റെ പക്ഷം. ഇതേ നിലപാടിലാണ് ചെന്നിത്തലയും. ഇതോടെ മുസ്ലിം ലീഗും മാണിയെ തള്ളിപ്പറയാൻ നിർബന്ധിതരാകും. അങ്ങനെ യുഡിഎഫിൽ മാണി ഒറ്റപ്പെടുകയാണ്.
മാണിക്കെതിരെയുള്ള ആരോണങ്ങൾക്ക് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇതോടെ മാണി കേസിൽ പ്രതിയാണെന്ന കോടതി സമ്മതിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ധനമന്ത്രി സ്ഥാനത്ത് മാണി ഇരുന്നുകൊണ്ടുള്ള അന്വേഷണം ഗുണകരമാകില്ല. ഇതിനൊപ്പം എസ്‌പി സുകേഷൻ തന്നെയാണ് കേസ് അന്വേഷിക്കുന്നതും. കോടതിയുടെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണമാകും ഇനി നടക്കുക. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ മാണിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യവും ഉണ്ട്. ഇതെല്ലാം ഉയർത്തിയാണ് മാണിയുടെ രാജിക്ക് സുധീരനും ചെന്നിത്തലയും രംഗത്ത് വരുന്നത്. ആഭ്യന്തര വകുപ്പിന് നാണക്കേട് ഉണ്ടാകുന്ന തരത്തിൽ അന്വേഷണം ഉണ്ടാകില്ലെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ചെന്നിത്തലയും ഐ ഗ്രൂപ്പും തുടക്കം മുതലേ മാണിക്ക് എതിരായിരുന്നു. എന്നാൽ മന്ത്രിസഭയുടെ നിലനിൽപ്പ് മാണിയുടെ കൈയിലായതിനാൽ മുഖ്യമന്ത്രി ധനമന്ത്രിയെ സംരക്ഷിക്കുകയായിരുന്നു.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ഇല്ലാതാകാൻ ഉമ്മൻ ചാണ്ടിയും ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയും നിർബന്ധിതമാകും. മാണി സ്വയം തീരുമാനം എടുക്കട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതുണ്ടായില്ലെങ്കിൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടും. നിലവിലെ കോടതി വിധിയോടെ എ ഗ്രൂപ്പിലെ ചിലരും മാണിക്ക് എതിരായണ്. കോട്ടയത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരളാ കോൺഗ്രസും സൗഹൃദ മത്സരത്തിലാണ്. മാണിയുടെ പിടിവാശിയായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തിൽ മാണിയെ പിന്തുണയ്ക്കരുതെന്ന നിലപാടിൽ കോട്ടയത്തു നിന്നുള്ള എഗ്രൂപ്പ നേതാക്കളും എത്തിയിട്ടുണ്ട്. ബാർ കോഴയിൽ കോടതി വിധി എതിരായാൽ മാണിയെ സംരക്ഷിക്കരുതെന്ന് അവർ ഉമ്മൻ ചാണ്ടിയേയും അറിയിച്ചിട്ടുണ്ട്. അങ്ങനെ എല്ലാ അർത്ഥത്തിലും ഒറ്റപ്പെടുകയാണ് മാണി. മുസ്ലിം ലീഗും മാണിയെ പിന്തുണയ്ക്കാൻ എത്തില്ല.
ഐസ്‌ക്രീം പാർലർ പെൺവാണിഭ ആരോപണത്തിന് സമാനമായി സ്ഥിതിയാണിതെന്ന് മുസ്ലിം ലീഗും വിലയിരുത്തുന്നു. അന്ന് പികെ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതോടെയാണ് വിവാദങ്ങൾ മാറിയത്. ബാർ കോഴയിലും സർക്കാരാകെ പ്രതിസന്ധിയിലാകാതിരിക്കാൻ മാണിയും രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അവരും അറിയിക്കും. എന്നാൽ പരസ്യപ്രതികരണങ്ങൾക്ക് തയ്യാറുമല്ല. അതിനിടെ മാണിക്കെതിരെ ഇടതുപക്ഷം ആക്രമണം ശക്തമാക്കിയതിനെ ഗൗരവത്തോടെ കാണണമെന്ന് യുഡിഎഫ് കൺവീനറും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആർഎസ്‌പിയും ജനതാദൾ വീരേന്ദ്ര വിഭാഗവും മുന്നണി വിട്ടു പോകാനുള്ള സുവർണ്ണാവസരമായി ഇതിനെ കാണുമെന്നാണ് തങ്കച്ചന്റെ നിലപാട്. ഈ വിഷയത്തിൽ ഏതായാലും മാണിയെ വീരേന്ദ്രകുമാറും ആർഎസ്‌പിയും ഇനി പിന്തുണയ്ക്കില്ല. മാണി രാജിവയ്ക്കണമെന്നാണ് ആർഎസ്‌പി നേതാക്കളുടേയും നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ രാജി വയ്ക്കുന്നത് മാണിക്കും നാണക്കേടാണ്. കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ താരമായി വിലസുന്നതിനിടെയാണ് കോടതി വിധി. പിസി ജോർജ്ജും കൂട്ടരും തിരിച്ചടിക്കുമെന്ന നാണക്കേടും മാണിക്കുണ്ട്. അഴിമതി വിരുദ്ധ നിലപാടിന്റെ പേരിൽ മാണി തന്റെ നിയമസഭാ അംഗത്വം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന വാദവും ജോർജ് ശക്തമാക്കും. നേരത്തെ തന്നെ മാണിയോട് രാജിവയ്ക്കാൻ ഉപദേശിച്ചിരുന്നുവെന്ന മാണിയുടെ നിലപാടും നിർണ്ണായകമാകും. ആരോപണം ഉയർന്നപ്പോൾ തന്നെ മാണിയോട് രാജിവയ്ക്കണമെന്ന് വിശ്വസ്തർ ആവശ്യപ്പെട്ടിരുന്നു. ബജറ്റിന് ശേഷം രാജിവയ്ക്കാമെന്ന് പറഞ്ഞു. എന്നാൽ ബജറ്റ് അവതരണം നാണക്കേടായി മാറിയിട്ടും മാണി സ്ഥാനം ഒഴിഞ്ഞില്ല. എഫ്‌ഐആർ ചുമത്തിയപ്പോഴും പിടികൊടുക്കാതെ മന്ത്രിസ്ഥാനത്ത് തുടർന്നു. ബിജു രമേശിനൊപ്പം നിന്നവരെ അടർത്തി മാറ്റി കേസ് അട്ടിമറിക്കാൻ നീക്കവും സജീവമായി. അത് ഫലം കണ്ടുവെന്ന് കരുതിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥൻ സുകേഷൻ തെറ്റുന്നത്. ഇതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.