കൊല്ലം: ഇലക്ഷൻ സമയത്ത് പാർട്ടികളുടെ പേരിൽ പലരും ബെറ്റടിക്കുന്നതും വീമ്പു പറയുന്നതൊക്കെ നമ്മുടെ നാട്ടിൽ സർവ്വ സധാരണമാണ്.എ്ന്നാൽ ബെറ്റടിച്ചാൽ അത് അധിക പേരും അങ്ങനെ പാലിക്കാറൊന്നുമില്ല,എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥനാവുകയാണ് പരവൂരിലെ ഓട്ടോ ഡ്രൈവറായ മണികണ്ഠൻ.

ത്രിപുരയിൽ തോറ്റാൽ ഞാൻ പകുതി മൊട്ടയടിച്ച് പരവൂരിൽ എല്ലാ ഓട്ടോ സ്റ്റാന്റിലും ഓട്ടോ ഓടിച്ച് പോകും കൂടാതെ എഫ് ബിയിൽ പോസ്റ്റുകയും ചെയ്യും കട്ട സിപിഎം അനുഭാവിയായ മണികണ്ഠന്റെ ഫേസ്‌ബുക്ക് പോസ്റ്റാണിത്. ത്രിപുരയിൽ സി പി എം തോക്കുമെന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാതിരുന്ന മണികണ്ഠൻ ഇതിനുള്ള തന്റെ മറുപടി പറഞ്ഞത് വാക്കുപാലിച്ച് കൊണ്ടായിരുന്നു.

പാതി തലമുടി വടിച്ച മണികണ്ഠൻ ലൈവിൽ വരികയായിരുന്നു. തുടർന്ന് ബാർബർ ഷോപ്പുകാർ ബുദ്ധിമുട്ട് അറിയിച്ചതുകൊണ്ട് മുഴുവൻ വടിക്കുകയാണ് എന്ന് പറയുകയായിരുന്നു. താൻ പാതി വടിച്ച് ഓട്ടോയിൽ പോയി വരുന്നത് വരെ ബാർബർ ഷോപ്പുകാർക്ക് ഒരു ബുദ്ധിമുട്ടാവുമെന്നതുകൊണ്ടാണ് ഇതെന്നും മണികണ്ഠൻ ലൈവിൽ പറഞ്ഞു.

സിപിഎമ്മിന്റെ തൃപുരയിലെ തോൽവി അറിഞ്ഞത് മുതൽ പഴയ ബെറ്റ് ഓർമിച്ച് എല്ലാവരും മണികണ്ഠനെ ട്രോളിയിരുന്നു, അപ്പോഴാണ് താനൊരു കമ്മ്യൂണിസ്റ്റ്കാരനായതുകൊണ്ടാണ് വാക്ക് പാലിക്കുന്നതെന്ന് പറഞ്ഞ് മണികണ്ഠൻ മൊട്ടയിടിച്ച് ലൈവുമായി എത്തുന്നത്.