- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞളാംകുഴി അലിക്കെതിരെ മിണ്ടിയാൽ സൈബർ ഗുണ്ടകൾ വെറുതേ വിടില്ല; മറുനാടൻ മലയാളിയെയും ലേഖകൻ എം പി റാഫിയെയും ആക്രമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം കനത്തു; റാഫിയുടെ ഫോട്ടോ വച്ച് ഭീഷണി ഉയർത്തി ലീഗ് അനുയായികൾ
തിരുവനന്തപുരം: എംഎൽഎ മഞ്ഞളാംകുഴി അലിക്കെതിരെ വാർത്ത എഴുതിയാൽ മുസ്ലിംലീഗിന്റെ സൈബർ ഗുണ്ടകൾ അഴിഞ്ഞാടും. അലിക്കെതിരെ വാർത്ത എഴുതുകയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്യരുത്...!എംഎൽഎക്കെതിരെ ആരും ഒന്നും ഉരിയാടാനേ പാടില്ല...! സർവ്വപ്രതാപിയായ മഞ്ഞളാംകുഴി അലിയുടെ അനുയായികൾ ചമഞ്ഞെത്തുന്നു ചിലരുടെ നിലപാടാണിത്. മുൻ മന്ത്രിയും പെരിന്തൽമണ്ണ എംഎൽഎയുമായ മഞ്ഞളാംകുഴി അലിക്കെതിരെ മണ്ഡലത്തിൽ നിന്നും ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി ജൂൺ ആറിന് പ്രസിദ്ധീകരിച്ച വാർത്ത ചൂണ്ടിക്കാട്ടിയാണ് എംഎൽഎയുടെ സൈബർ അനുയായികളുടെ അസഹിഷ്ണുതാ പ്രകടനം അരങ്ങു തകർക്കുന്നത്. മലപ്പുറം ജില്ലയിൽ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത് അലിയുടെ പെരിന്തൽമണ്ണ മണ്ഡലത്തിൽ മുസ്ലിംലീഗിനുള്ളിലെ വിഭാഗീയതയും തെരഞ്ഞെടുപ്പ് ചെലവ് ആരു വഹിക്കണം എന്നതിനെ ചൊല്ലിയുള്ള തർക്കവുമായിരുന്ന വാർത്തക്ക് ആധാരം. ഈ വിഷയം മണ്ഡലത്തിൽ സജീവമായി നിൽക്കുന്നതിനെ കുറിച്ചായിരുന്നു മറുനാടൻ വാർത്ത. ഇത്തരത്തിലുള്ള തർക്കങ്ങൾ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നതായും പാർ
തിരുവനന്തപുരം: എംഎൽഎ മഞ്ഞളാംകുഴി അലിക്കെതിരെ വാർത്ത എഴുതിയാൽ മുസ്ലിംലീഗിന്റെ സൈബർ ഗുണ്ടകൾ അഴിഞ്ഞാടും. അലിക്കെതിരെ വാർത്ത എഴുതുകയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്യരുത്...!എംഎൽഎക്കെതിരെ ആരും ഒന്നും ഉരിയാടാനേ പാടില്ല...! സർവ്വപ്രതാപിയായ മഞ്ഞളാംകുഴി അലിയുടെ അനുയായികൾ ചമഞ്ഞെത്തുന്നു ചിലരുടെ നിലപാടാണിത്.
മുൻ മന്ത്രിയും പെരിന്തൽമണ്ണ എംഎൽഎയുമായ മഞ്ഞളാംകുഴി അലിക്കെതിരെ മണ്ഡലത്തിൽ നിന്നും ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി ജൂൺ ആറിന് പ്രസിദ്ധീകരിച്ച വാർത്ത ചൂണ്ടിക്കാട്ടിയാണ് എംഎൽഎയുടെ സൈബർ അനുയായികളുടെ അസഹിഷ്ണുതാ പ്രകടനം അരങ്ങു തകർക്കുന്നത്. മലപ്പുറം ജില്ലയിൽ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത് അലിയുടെ പെരിന്തൽമണ്ണ മണ്ഡലത്തിൽ മുസ്ലിംലീഗിനുള്ളിലെ വിഭാഗീയതയും തെരഞ്ഞെടുപ്പ് ചെലവ് ആരു വഹിക്കണം എന്നതിനെ ചൊല്ലിയുള്ള തർക്കവുമായിരുന്ന വാർത്തക്ക് ആധാരം. ഈ വിഷയം മണ്ഡലത്തിൽ സജീവമായി നിൽക്കുന്നതിനെ കുറിച്ചായിരുന്നു മറുനാടൻ വാർത്ത.
ഇത്തരത്തിലുള്ള തർക്കങ്ങൾ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നതായും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ തർക്കം വാർത്താരൂപത്തിൽ പുറത്തു വന്നതിനു പിന്നാലെ അലിയുടെ അണികൾ രംഗത്തെത്തുകയായിരുന്നു. വാർത്തയെ തുടർന്ന് മറുനാടനെതിരെ വ്യാജപോസ്റ്ററുകൾ പടച്ചുണ്ടാക്കുകയും ചെയ്തു. വാർത്തക്കു പിന്നാലെ അലിയുടെ സ്റ്റാഫുകളാണെന്ന പേരിൽ പലരും മറുനാടൻ ഓഫീസിൽ വിളിച്ചും അരിശം തീർത്തു. വാർത്ത എഴുതിയ മലപ്പുറം ലേഖകൻ എംപി റാഫിയെയും മറുനാടൻ മലയാളിയെയും മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ ക്രിയേറ്റ് ചെയ്തും സൈബർ ഗുണ്ടകൾ വിളയാടുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ലീഗിനുള്ളിൽ വിഭാഗീയത നിലനിന്നിരുന്നു. തെരഞ്ഞെടുപ്പിൽ അലിക്കെതിരെ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പടയൊരുക്കം നടത്താൻ മുൻപന്തിയിൽ ഉണ്ടായിരുന്നതും ലീഗിലെ പ്രമുഖർ തന്നെയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അലിക്കും മണ്ഡലത്തിലെ അനുയായി വൃത്തങ്ങൾക്കിടയിലും രഹസ്യമായ പരസ്യമാണ്. തെരഞ്ഞെടുപ്പ് ഫലം അറിവായതോടെ പാർട്ടിക്കുള്ളിലെ കലഹങ്ങൾ മൂർച്ഛിച്ചു. സിപിഎമ്മിന്റെ വി ശശികുമാറിനെതിരെ 579 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു അലി നിയമസഭയിൽ വീണ്ടും സീറ്റുറപ്പിച്ചത്. ഭൂരിപക്ഷത്തിലെ വൻ ഇടിവ് പാർട്ടിക്കുള്ളിൽ കൂടുതൽ പൊട്ടിത്തെറിക്ക് വഴിവെയ്ക്കുകയായിരുന്നു. ഈ പൊട്ടിത്തെറിയാണ് തെരഞ്ഞെടുപ്പ് ചെലവ് വഹിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിലേക്ക് എത്തിയെന്നതും മണ്ഡലത്തിൽ വാസ്തവമാണ്.
എന്നാൽ വസ്തുത ഇതായിരിക്കെ സംഭവം റിപ്പോർട്ട് ചെയ്ത മറുനാടൻ മലയാളിക്കെതിരെയും ലേഖകനെതിരെയും ഒരുവിഭാഗം കടന്നാക്രമണം നടത്തുകയായിരുന്നു. ദിവസവും നിരവധി വിമർശനങ്ങളും വാർത്തകളും നേരിടുന്നവരാണ് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും. എന്നാൽ ഇവരാരും തന്നെ അസഹിഷ്ണുത പ്രകടിപ്പിക്കുകയോ മാദ്ധ്യമപ്രവർത്തകരെ കടന്നാക്രമിക്കുകയോ ചെയ്യാറില്ല. വാർത്തകളെ ആരോഗ്യകരമായി വിമർശിക്കുകയും അവർക്കു പറയാനുള്ളതു കൂടി മാദ്ധ്യമങ്ങൾക്കു മുന്നിൽ പറയുകയാണ് ചെയ്യുക.എന്നാൽ തികച്ചും ധിക്കാരപരമായ സമീപനമായിരുന്നു മഞ്ഞളാംകുഴി അലിയും അദ്ദേഹത്തിന്റെ സൈബർ ഗുണ്ടകളും സ്വീകരിച്ചത്.
മറുനാടൻ മലയാളിക്കും ലേഖകനും എതിരെ മലപ്പുറം എസ്‌പിക്ക് അലി എംഎൽഎ പരാതി നൽകിയെന്ന വ്യാജപോസ്റ്റുകൾ പ്രചരിപ്പിച്ചായിരുന്നു ലീഗിന്റെ സൈബർ ഗുണ്ടകളുടെ തുടക്കം. ഇതിലൂടെ വിഷയത്തിൽ നിന്നും ഒളിച്ചോടുകയും വാർത്ത വ്യാജമാണെന്ന് വരുത്തി തീർത്തി പ്രതിരോധിക്കാനുള്ള ശ്രമമായിരുന്നു ഇവർ നടത്തിയത്. എന്നാൽ ഇത്തരത്തിലുള്ള പരാതി ജില്ലാ പൊലീസ് മേധാവിക്കോ എസ്‌പി ഓഫീസിലോ ലഭിച്ചില്ലെന്നായിരുന്നു ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയത്. വിഷയത്തെ നിയമപരമായി നേരിടുന്നതിനു പകരം അനുയായികളെ ഉപയോഗിച്ച് മാദ്ധ്യമ സ്ഥാപനത്തിനെതിരെയും ലേഖകനെതിരെയും അണികളെ നിരത്തിയതിന് പിന്നിൽ എംഎൽഎയുടെ അടുത്ത അനുഭാവികളാണ്.
അതേസമയം സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനത്തിന് ഭീഷണി സൃഷ്ടിക്കുന്ന തരത്തിൽ വാർത്താ ലേഖകനും മറുനാടൻ മലയാളിയെയും മോശമായി ചിത്രീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മറുനാടൻ മലയാളി. പോസ്റ്റുകൾ പ്രചരിപ്പിച്ച ലിങ്കുകളും നമ്പറുകളും സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇന്നു തന്നെ പരാതി സമർപ്പിക്കും. വാർത്തയുടെ പേരിൽ ലേഖകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ് നൽകുകയും ചെയ്യുമെന്ന് മറുനാടൻ മാനേജ്‌മെന്റും വ്യക്തമാക്കി.
പെരിന്തൽമണ്ണയിലെ വിഭാഗീയതയും അനുബന്ധിച്ചുണ്ടായ തർക്കങ്ങളും മറനീക്കി പുറത്തു വന്നതോടെ മറുനാടൻ മലയാളി വാർത്തയാക്കുകയായിരുന്നു. ഇത് അലിക്കെതിരെ വ്യക്തിപരമായിട്ടുള്ള വാർത്ത ആയിരുന്നില്ല. ജനപ്രതിനിധി എന്ന നിലയിലും ജനാധിപത്യ സംഹിതയിൽ വിശ്വസിച്ചു പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിലും വിർശനത്തിന് ഇവർ അതീതരാകുന്നില്ല. മഞ്ഞളാംകുഴി അലി എന്ന കോടിശ്വരനായ രാഷ്ട്രീയക്കാരന് തെരഞ്ഞെടുപ്പിന്റെ പേരിലുള്ള ലക്ഷങ്ങൾ വിഷയമേ ആയിരിക്കില്ല. എന്നാൽ തെരഞ്ഞെടുപ്പ് ചെലവ് വഹിക്കുന്നതും പാർട്ടിയിലെ കലഹങ്ങളുമായിരുന്നു വാർത്തക്കു നിദാനം. വിവിധ പാർട്ടികൾക്കുള്ളിൽ നടക്കുന്ന കലഹങ്ങൾക്കും തർക്കങ്ങളും അറിയാൻ താൽപര്യപ്പെടുന്നവരാണ് രാഷ്ട്രീയ ബോധമുള്ള മലയാളികൾ. സാധാരണ ഇത്തരത്തിൽ വരുന്ന വാർത്തകൾക്കപ്പുറം മറ്റു പ്രത്യേകതകൾ ഇതിനും ഉണ്ടായിരുന്നില്ല. എന്നാൽ അലിയുടെ ശത്രുക്കളും അനുയായികളിൽ ചിലരും ഇത് വ്യത്യസ്ത രീതിയിൽ ഏറ്റുപിടിച്ചതോടെ പെരിന്തൽമണ്ണയിലെ ലീഗിനുള്ളിലെ പോര് വീണ്ടും ചർച്ചയായി.
ഇതിനു പിന്നാലെ വ്യത്യസ്ത ന്യായികരണങ്ങളും ചർച്ചകളുമായി അലിയുടെ അനുയായികൾ സോഷ്യൽ മീഡിയയിലും മറ്റുമായി രംഗത്തു വന്നു. തെരഞ്ഞെടുപ്പ് ചെലവ് എല്ലാം ക്ലിയർ ചെയ്തെന്നും പാർട്ടിക്കുള്ളിലെ അലി വിരുദ്ധരാണ് വാർത്തക്കു പിന്നിലെന്നുമാണ് ഒരുവിഭാഗത്തിന്റെ വാദം. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിച്ച ഇനത്തിൽ ഹോട്ടലിൽ പണം അടയ്ക്കാനുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നതായും ഒരു വിഭാഗം പാർട്ടി പ്രവർത്തകർ തന്നെ സമ്മതിക്കുന്നു. എന്നാൽ അലി സാഹിബിനെ ബോധപൂർവ്വം കരുവാക്കാൻ പാർട്ടിക്കാരല്ലാത്ത ചിലർ ഹോട്ടലിൽ എത്തി ഭക്ഷണം കഴിക്കുകയായിരുന്നെന്നാണ് മറ്റു ചിലരുടെ വാദം. തെരഞ്ഞെടുപ്പിന്റെ പേരിൽ ഭക്ഷണം കഴിക്കാനെത്തിയവർ സിസി ടിവി ക്യാമറയിൽ പതിഞ്ഞതായും ഇവർ പറയുന്നു.
ചർച്ചകളും വാദപ്രതിവാദങ്ങളും കൊഴുക്കുമ്പോഴും എംഎൽഎ അലിയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം അലി വിഷയത്തിത്തിൽ മറുനാടൻ മലയാളിയെയും ലേഖകൻ റാഫിയെയും പിന്തുണച്ച് ഒരു വിഭാഗം മുസ്ലിംലീഗ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. കൊടിയുടെ നിറമോ പാർട്ടിയോ നോക്കാതെ സത്യങ്ങൾ തുറന്നു പറയണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ലീഗ് നേതാക്കൾ രംഗത്തെത്തിയത്.