- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ പല പദ്ധതികളിലും ബ്രാൻഡ് അംബാസിഡറായ മഞ്ജു വാര്യരുടെ പിന്മാറ്റം വനിതാ മതിലിന് കനത്ത തിരിച്ചടിയായി; പിന്മാറിയത് ആരാധകർക്കിടയിൽ നിന്നുമുണ്ടായ എതിർപ്പിനെ തുടർന്ന്; മോഹൻലാലിന്റെ ഉപദേശവും കാരണമായതായി സൂചന; ഒരേ സമയം സർക്കാരിനൊപ്പവും മൃദു ഹിന്ദുത്വ വാദത്തിനൊപ്പവും നിലപാട് എടുക്കുന്നുവെന്ന ആരോപണം നേരിട്ട് കൊണ്ടിരുന്ന നടി ഞൊടിയിടയിൽ സംഘിയായി; ലേഡി സൂപ്പർസ്റ്റാറിന് പിന്നാലെ ഇടത് സഹയാത്രികൾ അല്ലാത്ത സാംസ്കാരിക നായകരെല്ലാം പിന്നോട്ട് വലിയുന്നു
തിരുവനന്തപുരം: ശബരിമലയിൽ ഹന്ദു ഐക്യവേദി പോലും ട്രാൻസ് ജെൻഡേഴ്‌സ് കയറരുതെന്ന് പറയുന്നില്ല. അത് ആചാര ലംഘനമാണെന്ന് തന്ത്രിമാർക്കും അഭിപ്രായമില്ല. എന്നിട്ടും പൊലീസ് നാല് ട്രാൻസ് ജെൻഡേഴ്‌സിനെ നിലയക്കലിൽ തടഞ്ഞു. ഇതിനൊപ്പമാണ് നവോത്ഥാന കേരളത്തിനായി വനിതാ മതിലുമായി പിണറായി വിജയൻ എത്തിയത്. സാക്ഷാൽ വി എസ് അച്യുതാനന്ദൻ പോലും ഇതിനെ പരോക്ഷമായി എതിർത്തു. കമ്മ്യൂണിസ്റ്റിന് ചേർന്നതല്ല വർഗ്ഗീയാടിസ്ഥാനത്തിലെ മുന്നോട്ട് പോക്കെന്ന് വി എസ് തുറന്നടിച്ചു. വനിതാ മതിലിൽ പങ്കെടുക്കാനെത്തിയ പല സംഘടനകളും പിന്മാറി. ശബരിമല വിഷയത്തിന് ഇത് ബാധകമല്ലെന്ന് സംഘാടക സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. അങ്ങനെ എല്ലാം കൊണ്ടും സർക്കാരിന് പേരുദോഷമായി. ഇതിനൊപ്പമാണ് മഞ്ജു വാര്യരുടെ പിന്മാറ്റം. ഇതോടെ മണ്ജുവിനെ സോഷ്യൽ മീഡിയയിലെ സംഘിയാക്കി മാറ്റുകയാണ് സൈബർ സഖാക്കൾ. സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാമതിലിനു പിന്തുണയറിയിച്ചു മഞ്ജു വാരിയർ ഇന്നലെ രാവിലായണ് രംഗത്ത് എത്തിയത്. 'വുമൻസ് വാൾ' എന്ന ഫേസ്‌ബുക് പേജിലെ വിഡിയോയിലൂ
തിരുവനന്തപുരം: ശബരിമലയിൽ ഹന്ദു ഐക്യവേദി പോലും ട്രാൻസ് ജെൻഡേഴ്‌സ് കയറരുതെന്ന് പറയുന്നില്ല. അത് ആചാര ലംഘനമാണെന്ന് തന്ത്രിമാർക്കും അഭിപ്രായമില്ല. എന്നിട്ടും പൊലീസ് നാല് ട്രാൻസ് ജെൻഡേഴ്‌സിനെ നിലയക്കലിൽ തടഞ്ഞു. ഇതിനൊപ്പമാണ് നവോത്ഥാന കേരളത്തിനായി വനിതാ മതിലുമായി പിണറായി വിജയൻ എത്തിയത്. സാക്ഷാൽ വി എസ് അച്യുതാനന്ദൻ പോലും ഇതിനെ പരോക്ഷമായി എതിർത്തു. കമ്മ്യൂണിസ്റ്റിന് ചേർന്നതല്ല വർഗ്ഗീയാടിസ്ഥാനത്തിലെ മുന്നോട്ട് പോക്കെന്ന് വി എസ് തുറന്നടിച്ചു. വനിതാ മതിലിൽ പങ്കെടുക്കാനെത്തിയ പല സംഘടനകളും പിന്മാറി. ശബരിമല വിഷയത്തിന് ഇത് ബാധകമല്ലെന്ന് സംഘാടക സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. അങ്ങനെ എല്ലാം കൊണ്ടും സർക്കാരിന് പേരുദോഷമായി. ഇതിനൊപ്പമാണ് മഞ്ജു വാര്യരുടെ പിന്മാറ്റം. ഇതോടെ മണ്ജുവിനെ സോഷ്യൽ മീഡിയയിലെ സംഘിയാക്കി മാറ്റുകയാണ് സൈബർ സഖാക്കൾ.
സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാമതിലിനു പിന്തുണയറിയിച്ചു മഞ്ജു വാരിയർ ഇന്നലെ രാവിലായണ് രംഗത്ത് എത്തിയത്. 'വുമൻസ് വാൾ' എന്ന ഫേസ്‌ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് മതിൽ സംഘടിപ്പിക്കുന്നത്. എന്നാൽ വൈകുന്നേരമായപ്പോൾ നിലപാട് മാറ്റി. സംസ്ഥാനസർക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാൻ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാമതിൽ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേർന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്ന് മഞ്ജു പറഞ്ഞു. ഇതോടെ നാണക്കേടായത് സർക്കാരിനാണ്. മഞ്ജുവാകട്ടേ സംഘിയായി മാറുകയും ചെയ്തു. ശബരിമലയെ വനിതാ മതിലുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് പറയുമ്പോഴും പൊതു സമൂഹത്തിന്റെ വിലയിരുത്തൽ അങ്ങനെ അല്ല. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ പിന്മാറ്റം.
വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതിൽ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാൻ. പ്രളയകാലത്ത് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന തരത്തിൽ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാർട്ടികളുടെ കൊടികളുടെ നിറത്താൽ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാർട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെയെന്ന കൃത്യതയുള്ള മറുപടിയാണ് മഞ്ജു രണ്ടാമത് തന്നത്. ആദ്യത്തെ അനുകൂല പോസ്റ്റ് സൈബർ സഖാക്കൾ വലിയ ചർച്ചായക്കി. കേരളത്തിൽ ഏറ്റവും ആരാധകരുള്ള ലേഡി സൂപ്പർ സ്റ്റാർ സര്ക്കാരിന് അനുകൂലമാണെന്ന വാദം സജീവമായി. ഇതോടെ ചില ഇടപെടലുകൾ എത്തി. ഇതോടെയാണ് മഞ്ജു പിന്മാറിയത്.
മഞ്ജു സർക്കാരിനെ പിന്തുണച്ചത് ഏറ്റവും നാണക്കേടായത് പരിവാറുകാർക്കാണ്. സിനിമയിലെ ബന്ധങ്ങളിലൂടെ അവർ മഞ്ജുവിനെ സ്വാധീനിച്ചു. മോഹൻലാലും മഞ്ജുവുമായി സംസാരിച്ചുവെന്നാണ് സൂചന. മോഹൻലാലും ഇടപെട്ടു. ഇതോടെയാണ് മഞ്ജു പിന്മാറിയത്. ഒടിയൻ പോലൊരു സിനിമ തിയേറ്ററിൽ ഓടുമ്പോൾ വനിതാ മതിലിലെ നിലപാട് എടുക്കൽ സിനിമയെ പോലും ബാധിക്കുമെന്ന് മോഹൻ ലാലും തിരിച്ചറിഞ്ഞു. അങ്ങനെ ഒറ്റ ദിവസം കൊണ്ട് മഞ്ജു വനിതാ മതിലിനെ തള്ളി പറഞ്ഞു. ഇതോടെ സൈബർ സഖാക്കൾക്ക് മഞ്ജു സംഘിയായി. പ്രചരണങ്ങൾ വ്യാപകമാവുകയും ചെയ്തു. മഞ്ജു അടിയുറച്ച ദൈവ വിശ്വാസിയാണ്. അതുകൊണ്ട് വനിതാ മതിലിനുള്ള മഞ്ജുവിന്റെ ആദ്യ പിന്തുണയെ ആവേശത്തോടെയാണ് സൈബർ സഖാക്കൾ ചർച്ചയാക്കിയത്. അവർക്ക് നടിയുടെ പിന്മാറ്റം വേദനയുമായി. ഈ സാഹചര്യത്തിലാണ് മഞ്ജുവിനെ സംഘിയാക്കുന്നത്.
'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ടു പോകട്ടെ കേരളം. ഞാൻ വനിതാ മതിലിനൊപ്പം'- എന്നായിരുന്നു മഞ്ജുവിന്റെ ആദ്യ വിഡിയോ സന്ദേശം. ഇതിൽ നിന്നാണ് മണിക്കൂറുകൾക്കുള്ളിൽ ലേഡി സൂപ്പർ സ്റ്റാർ മലക്കം മറിഞ്ഞത്. അയ്യപ്പ വിഷയത്തിൽ ഹിന്ദു വിശ്വാസികളെ പിണക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു രണ്ടാമത്തെ പോസ്‌റ്റെന്നും വ്യക്തമാണ്. മോഹൻലാൽ അടക്കമുള്ള സിനിമാക്കാർ ശബരിമലയിൽ മൃദു ഹിന്ദുത്വ നിലാപാടാണ് സ്വീകരിക്കുന്നത്. ഇതിന്റെ സ്വാധീനമാണ് മഞ്ജുവിൽ രണ്ടാമത് കണ്ടത്. വനിതാ മതിലിൽ നിന്ന് മഞ്ജു പിന്മാറിയതോടെ ഇതുമായി ബന്ധപ്പെട്ട വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയും ചർച്ചയായി. ഇടത് സാസംകാരിക നായകർ മാത്രമാണ് വനിതാ മതിലിനെ പിന്തുണച്ചത്. സമൂഹത്തിൽ നിഷ്പക്ഷരായി അറിയപ്പെടുന്നവർ പോലും മാറി നിൽക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യരെ മതിലിന്റെ ഭാഗമാക്കാൻ സർക്കാർ ശ്രമിച്ചത്. വനിതാമതിൽ വിജയിപ്പിക്കാൻ പി.സതീദേവി കൺവീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വനിതാമതിൽ ചരിത്രസംഭവമാക്കാൻ പുരോഗമനാഭിമുഖ്യമുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നു സംഘാടകസമിതി ആഹ്വാനം ചെയ്തു. ഇതിന് ആളെ ചേർക്കാനായിരുന്നു മഞ്ജുവിനെ പോലുള്ള ബ്രാൻഡ് അംബാസിഡർമാരെ സൃഷ്ടിക്കാൻ സർക്കാർ ശ്രമിച്ചതും പരാജയപ്പെട്ടതും. വിമൻസ് വാൾ എന്ന ഫേസ്‌ബുക് പേജിലെ വീഡിയോയിലൂടെയായിരുന്നു വനിതാ മതിലിൽ പങ്കെടുക്കുമെന്നു മഞ്ജു അറിയിച്ചിരുന്നത്. പിന്നീടു സ്വന്തം ഫേസ്‌ബുക് പേജിലൂടെയാണ് പുതിയ നിലപാടു വ്യക്തമാക്കിയത്. പാർട്ടികളുടെ കൊടികളുടെ നിറത്താൽ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാർട്ടികളുടെ പേരിൽ രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ'എന്നാണ് സ്വന്തം ഫേസ്‌ബുക്ക് പേജിലെ മഞ്ജുവിന്റെ കുറിപ്പ്.
ഒടിയന് ശേഷം മോഹൻലാലിനൊപ്പം കുഞ്ഞാലി മരയ്ക്കാറിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മഞ്ജു. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രിയന് സംഘപരിവാർ ബന്ധം ഏറെയാണ്. മോഹൻലാൽ തുടങ്ങിയ വിശ്വശാന്തിയെന്ന സാമൂഹിക സംഘടനയുടെ നിയന്ത്രണവും പരിവാർ പ്രസ്ഥാനങ്ങൾക്കാണ്. ഇവരെല്ലാം ശബരിമലയിൽ വിശ്വാസികൾക്കൊപ്പമാണ്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവർ മഞ്ജുവിനെ അറിയിച്ചു. ഇത് പരിഗണിച്ചാണ് മഞ്ജുവിന്റെ പിന്മാറ്റം.