- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈം മാഗസിന്റെ ഏഷ്യാ എഡിറ്റർ സ്ഥാനം അലങ്കരിച്ചു; ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യയുടെ സ്ഥാപക പത്രാധിപ; വിജയം കണ്ട കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടനത്തിലും മുഖ്യപങ്കാളി; ബിനാലെ ഫൗണ്ടേഷന്റെ ആദ്യ വനിതാ സാരഥിയായ മഞ്ജു സാറാ രാജനെ അറിയാം..
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) സിഇഒ ആയി മഞ്ജു സാറാ രാജനെ(38) നിയമിച്ചത് കഴിഞ്ഞ ദിവസമാണ്.കെബിഎഫിന്റെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരുൾപ്പെട്ട ട്രസ്റ്റി ബോർഡ് കഴിഞ്ഞയാഴ്ച നിയമനം അംഗീകരിച്ചതിനെ തുടർന്നാണ് ഇന്നലെ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിനാലെ ഫൗണ്ടേഷനെന്ന് അറിയപ്പെടുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന് ഇതാദ്യമായാണ് ഒരു വനിതാ സിഇഒയെ ലഭിക്കുന്നത്. മാദ്ധ്യമപ്രവർത്തന രംഗത്തെ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട വനിത എന്ന നിലയിൽ കൂടിയാണ് മഞ്ജു സാറാ രാജൻ ഫൗണ്ടേഷന്റെ തലപ്പത്തേക്ക് എത്തുന്നത്. മലയാളിയായ മഞ്ജു സാറാ രാജൻ ബിനാലെയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി ജോലി ചെയ്യുന്ന വേളയിലാണ് ഇപ്പോൾ സിഇഒ തലപ്പത്തേക്ക് ഉയരുന്നത്. വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടനത്തിലെയും മുഖ്യറോൾ വഹിച്ചത് മഞ്ജു സാറാ രാജനായിരുന്നു. 'ജനകീയ ബിനാലെ' എന്നറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി മുസിരിസ് ബിനാലെയുടെ
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) സിഇഒ ആയി മഞ്ജു സാറാ രാജനെ(38) നിയമിച്ചത് കഴിഞ്ഞ ദിവസമാണ്.കെബിഎഫിന്റെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരുൾപ്പെട്ട ട്രസ്റ്റി ബോർഡ് കഴിഞ്ഞയാഴ്ച നിയമനം അംഗീകരിച്ചതിനെ തുടർന്നാണ് ഇന്നലെ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിനാലെ ഫൗണ്ടേഷനെന്ന് അറിയപ്പെടുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന് ഇതാദ്യമായാണ് ഒരു വനിതാ സിഇഒയെ ലഭിക്കുന്നത്.
മാദ്ധ്യമപ്രവർത്തന രംഗത്തെ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട വനിത എന്ന നിലയിൽ കൂടിയാണ് മഞ്ജു സാറാ രാജൻ ഫൗണ്ടേഷന്റെ തലപ്പത്തേക്ക് എത്തുന്നത്. മലയാളിയായ മഞ്ജു സാറാ രാജൻ ബിനാലെയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി ജോലി ചെയ്യുന്ന വേളയിലാണ് ഇപ്പോൾ സിഇഒ തലപ്പത്തേക്ക് ഉയരുന്നത്. വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടനത്തിലെയും മുഖ്യറോൾ വഹിച്ചത് മഞ്ജു സാറാ രാജനായിരുന്നു.
'ജനകീയ ബിനാലെ' എന്നറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടകരായ കെബിഎഫിന്റെ സിഎഫ്ഒയും വനിതയാണ്. ഇതോടെ കെബിഎഫിന്റെ ഏറ്റവും ഉയർന്ന രണ്ടു സ്ഥാനങ്ങളും വനിതകളുടെ പേരിലായി. ഡിസംബർ 12ന് ആരംഭിക്കാനിരിക്കുന്നതും മൂന്നുമാസം നീണ്ടുനിൽക്കുന്നതുമായ ബിനാലെയുടെ മൂന്നാം പതിപ്പിന് മുന്നോടിയായാണ് പുതിയ സിഇഒ നിയമനം. കഴിഞ്ഞ ഫെബ്രുവരിയിൽ മഞ്ജു കെബിഎഫിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി നിയമിക്കപ്പെട്ടിരുന്നു.
സിഡ്‌നിയിലെ മാക്വെയർ യൂണിവേഴ്‌സിറ്റിയിൽനിന്നു ജേണലിസം ബിരുദം നേടിയതു മുതൽ ഇന്ത്യൻ മാദ്ധ്യമരംഗത്ത് സുപ്രധാന ചുവടുകൾ വെക്കാൻ സാറാ രാജന് സാധിച്ചിരുന്നു. ഹോങ്കോങിലെ പ്രശസ്തമായ ടൈം മാഗസിന്റ ഏഷ്യൻ പതിപ്പിൽ മാദ്ധ്യപ്രവർത്തകയായ അവർ എഡിറ്റർ സ്ഥാനം വരെ അലങ്കരിച്ചു. 2004ൽ ടൈംസ് ഗ്രൂപ്പിൽ നിന്നും രാജിവച്ച അവർ ഇന്ത്യൻ എക്പ്രസിന്റെ ഭാഗമായി പ്രവർത്തിച്ചു. പിന്നീട് മിന്റ് വാൾ സ്ട്രീറ്റ് േേജണലിന്റെ ഡെപ്യൂട്ടി നാഷണൽ ഫീച്ചർ എഡിറ്ററായും ജോലി ചെയ്തു. പ്രശത്തമായ ഓപ്പൺ മാഗസിന്റെ തുടക്ക കാലത്തും നിർണ്ണായക റോൾ ഇവർക്കുണ്ടായിരുന്നു. തുടർന്ന് കാൻഡെ നാസ്റ്റ് ഇന്ത്യയിലെ എഡിറ്ററായും മഞ്ജു സാറാ രാജൻ പ്രവർത്തിച്ചിരുന്നു.
വോഗിന്റെ ഫീച്ചർ എഡിറ്ററായും മഞ്ജു പ്രവർത്തിക്കുകയുണ്ടായി. ഇതിന് ശേഷമാണ് സ്വന്തം സംരംഭങ്ങളുമായി മുന്നോട്ടുവന്നു അവർ. ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യയുടെ സ്ഥാപക പത്രാധിപ കൂടിയാണ് മഞ്ജു. ഈ മാഗസിന്റെ പ്രവർത്തനുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ നിരവധി ശ്രദ്ധേയ വ്യക്തിത്വങ്ങളുമായി അടുത്തു പരിചയപ്പെട്ടു അവർ. കെബിഎഫിന്റെ സർഗപരവും സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങളുടെ മേൽനോട്ടം മഞ്ജുവിനായിരിക്കും. വരുന്ന ബിനാലെയുടെ വിജയത്തിൽ നിർണ്ണായക ചുവടുവെക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
വിദ്യാഭ്യാസ പരിപാടികളും പ്രചാരണ പരിപാടികളും ഇതിൽ പെടും. കഴിഞ്ഞ കുറെ മാസങ്ങളിൽ കെബിഎഫിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മഞ്ജുവിനെ സിഇഒ ആയി നിയമിക്കുകയായിരുന്നുവെന്ന് സെക്രട്ടറി റിയാസ് കോമു പറഞ്ഞു. സമകാലിന കലയെക്കുറിച്ച് മികച്ച പരിജ്ഞാനമുള്ള മഞ്ജുവിന്റെ അർപ്പണമനോഭാവവും അഭിനിവേശവും ഈ നിയമനത്തിലേയ്ക്കു നയിച്ചു. നാട്ടിലും വിദേശത്തുമുള്ള മഞ്ജുവിനുള്ള അനുഭവസമ്പത്ത് ബിനാലെയ്ക്ക് പുതിയൊരു മാനം നൽകാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെബിഎഫിന്റെ തലപ്പത്ത് മികച്ച ഒരു ടീമാണ് ഇപ്പോഴുള്ളത്. സിഎഫ്ഒ ട്രീസ ജയ്ഫർ മഞ്ജുവിന് വേണ്ട പിന്തുണ നൽകുമെന്നും റിയാസ് അറിയിച്ചു.
പുതിയ പാതകൾക്ക് തുടക്കം കുറിച്ചിരുന്ന കെബിഎഫിന്റെ പ്രവർത്തനം കഴിഞ്ഞ നാലു വർഷമായി തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്ന് മഞ്ജു സാറാ രാജൻ പറഞ്ഞു. വളരെ ആവേശത്തോടെയാണ് ഇതിന്റെ ഭാഗമായതും കമ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിച്ചതും. പുതിയ നിയമനം വലിയ ബഹുമതിയാണെങ്കിലും സിഇഒ തസ്തിക വളരെയധികം ഉത്തരവാദിത്തമുള്ളതാണ്. പക്ഷേ കെബിഎഫിൽ മികച്ച ടീമുള്ളതുകൊണ്ട് നന്നായി മുന്നോട്ടുപോകാൻ കഴിയുമെന്ന് മഞ്ജു പറഞ്ഞു.