- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞു ജനിച്ചതിനെ തുടർന്നു പഠനം മുടങ്ങിയ തനിക്കു പരീക്ഷ എഴുതാനും ചട്ടഭേദഗതി അനുസരിച്ചുള്ള അധിക ഇന്റേൺഷിപ് പൂർത്തിയാക്കാനും അനുമതി നൽകണമെന്ന് യുവതി; പറ്റില്ലെന്ന് കേരള സർവ്വകലാശാലയും; ഒടുവിൽ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നീതിയൊരുക്കി; തോൽക്കുന്നവരെ ഗ്രേസ് മാർക്ക് നൽകി ജയിപ്പിക്കുന്ന സർവ്വകലാശാലകൾ യഥാർത്ഥ പ്രശ്നങ്ങളിൽ ചട്ടം പറയുമ്പോൾ
കൊച്ചി: നേതാക്കൾക്ക് ജയിക്കാൻ വേണ്ടി ഗ്രേസ് മാർക്ക് വരെ നൽകുന്നവരാണ് കേരളത്തിലെ സർവ്വകലാശാലകൾ. നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകുന്നതിലും ഒന്നാം സ്ഥാനത്ത്. എന്നാൽ സാധാരണക്കാരുടെ ന്യായമായ പ്രശ്‌നങ്ങളോട് മുഖം തിരിക്കും. നീതിക്ക് വേണ്ടി കോടതിയിൽ സാധാരണക്കാർ എത്തണം. അവിടെ നിന്ന് നീതി കിട്ടും. അങ്ങനെ സർവ്വകലാശാലകളുടെ തെറ്റ് തിരുത്തിക്കാം. ഈ നിയമപോരാട്ടത്തിന് കാശില്ലാത്ത പാവങ്ങൾക്ക് സർവ്വകലാശാലകളുടെ തീരുമാനം അംഗീകരിച്ച് പിന്മാറേണ്ട അവസ്ഥ.
പ്രസവത്തോടനുബന്ധിച്ചു മുടങ്ങിപ്പോയ ബിഎഡ് പഠനം തുടരാൻ യുവതിക്ക് ഹൈക്കോടതി അവസരം ഒരുക്കിയത് ഇതിൽ അവസാന ഉദാഹരണമാണ്. കോഴ്‌സിന്റെ സ്‌കീമും കാലാവധിയും മാറിയെങ്കിലും കോടതി നിർദേശത്തെ തുടർന്ന് കേരള സർവകലാശാലാ സിൻഡിക്കറ്റ്, കോഴിക്കോട് തൊട്ടിൽപാലം പൂതംപാറ സ്വദേശി മഞ്ജു വെങ്കിടേശിനു പരീക്ഷയെഴുതാൻ അനുമതി നൽകി. സാധാരണ ഗതിയിൽ സർവ്വകലാശാല തന്നെ അംഗീകരിക്കേണ്ട ആവശ്യം. അതിന് വേണ്ടിയാണ് യുവതി ഹൈക്കോടതി വരെ എത്തിയത്. എഴുത്തും വായനയും അറിയാത്ത ചില സംഭവങ്ങൾ ഗവർണ്ണർ തന്നെ ചൂണ്ടിക്കാട്ടി സർവ്വകലാശാലയാണ് ഇത്.
കൊട്ടാരക്കര വിദ്യാധിരാജ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് നാലാം സെമസ്റ്ററിൽ പുനഃപ്രവേശനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടപെട്ടത്. തീർത്തും ന്യായം. ജോലി നോക്കുന്ന യുവതിയായ അമ്മയെ നിയമ സംവിധാനവും സമൂഹവും പിന്തുണയ്ക്കണമെന്നു പറഞ്ഞ കോടതി, ഇതൊരു പ്രത്യേക കേസായി പരിഗണിക്കാൻ സർവകലാശാലയോടു നിർദേശിച്ചിരുന്നു. തുടർന്ന് സർവകലാശാല അനുകൂല നിലപാട് അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ, 2015 ലെ ബിഎഡ് സ്‌കീം പ്രകാരം പരീക്ഷയെഴുതാൻ ഹർജിക്കാരിയെ അനുവദിക്കണമെന്നു കോടതി നിർദേശിച്ചു. ഇതൊരു കീഴ്‌വഴക്കമായി പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞു. പക്ഷേ ഇത് നേതാക്കൾക്ക് വേണ്ടി കീഴ് വഴക്കമാകും. പാർട്ടി പ്രവർത്തനത്തിനായി പഠനം നിർത്തിയവരും ഇത് അറിഞ്ഞ് സർവ്വകലാശാലകളിൽ എത്തിയേക്കും. അതെല്ലാം അംഗീകരിക്കും. അതാണ് ഇപ്പോഴത്തെ കേരളത്തിലെ സർവ്വകലാശാലകൾ. തോറ്റ കുട്ടിയെ ജയിപ്പിക്കാൻ സർവ്വകലാശാലാ സർട്ടിഫിക്കറ്റ് നൽകി ഗ്രേസ് മാർക്ക് ഉറപ്പാക്കുന്ന കാലത്താണ് ന്യായമായ ആവശ്യത്തിനുള്ള നിയമപോരാട്ടം.
കുഞ്ഞു ജനിച്ചതിനെ തുടർന്നു പഠനം മുടങ്ങിയ തനിക്കു പരീക്ഷ എഴുതാനും ചട്ടഭേദഗതി അനുസരിച്ചുള്ള അധിക ഇന്റേൺഷിപ് പൂർത്തിയാക്കാനും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, ബിഎഡിന്റെ കോഴ്‌സ് കാലയളവും വിഷയങ്ങളും ഇന്റേൺഷിപ് കാലാവധിയും മാറിയെന്നു സർവകലാശാല അറിയിച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്. ഇത് നിർണ്ണായകവും നീതിയിലേക്കുള്ള വഴിയൊരുക്കലുമായി.
മറുനാടന് മലയാളി ബ്യൂറോ