- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് സംശയ രോഗി; അവസാന നിമിഷം വരെ ഒരുമിച്ച് ജീവിക്കാൻ ശ്രമിച്ചു; കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയെന്ന് ദിലീപ് സംശയിച്ചു; അക്രമത്തിൽ പങ്കുണ്ടോ എന്ന് അറിയില്ലെങ്കിലും നടിയോട് വിരോധം ഉണ്ടായിരുന്നുവെന്ന് തീർച്ച; പൊലീസ് രേഖപ്പെടുത്തിയ മഞ്ജു വാര്യരുടെ മൊഴി മുൻ ഭർത്താവിന് എതിര്; സാക്ഷിയാകാൻ ലേഡി സൂപ്പർസ്റ്റാർ സമ്മതിച്ചത് സമ്മർദ്ദങ്ങൾ അവഗണിച്ച്
കൊച്ചി : നടൻ ദിലീപ് സംശയരോഗിയാണെന്നു മുൻഭാര്യയും നടിയുമായ മഞ്ജു വാര്യർ. നടിയെ ദിലീപ് ആക്രമിക്കാൻ എന്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിന് ഉത്തരമാണ് മഞ്ജുവിന്റെ ഈ മൊഴി. ലേഡി സൂപ്പർ സ്റ്റാർ ഇത് കോടതിയിലും ആവർത്തിച്ചാൽ ദിലീപ് കുടുങ്ങും. പല വിധത്തിലുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് കോടതിയിൽ എത്തി സത്യം പറയാമെന്ന് മഞ്ജു പൊലീസിനോട് സമ്മതിച്ചത്. ദിലീപിനൊപ്പമാണ് മഞ്ജുവിന്റെ മകൾ ഉള്ളത്. അച്ഛന് വേണ്ടി നിലകൊള്ളുകയാണ് മീനാക്ഷി. അപ്പോഴും നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തു വരണമെന്ന് തന്നെയാണ് മഞ്ജുവിന്റെ ആഗ്രഹം. ലേഡി സൂപ്പർസ്റ്റാറിന്റെ ഈ ധീരമായ നിലപാടാണ് കേസിനെ നിർണ്ണായക വഴികളിലൂടെ കൊണ്ടു പോയത്. ദിലീപിനു കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നു തനിക്കറിയില്ലെന്നാണ് മഞ്ജു അന്വേഷണസംഘത്തിനു മൊഴി നൽകിയിട്ടുള്ളത്. ദിലീപിന്റെ കുട്ടിയുടെ അമ്മ എന്ന പരിമിതിയിൽനിന്നുള്ള മൊഴിയാണു മഞ്ജു നൽകിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തിൽ 13-ാം സാക്ഷിയാണു മഞ്ജു. ആക്രമണത്തിനിരയായ നടിയാണ് ഒന്നാംസാക്ഷി. പക്ഷേ 13-ാം സാക
കൊച്ചി : നടൻ ദിലീപ് സംശയരോഗിയാണെന്നു മുൻഭാര്യയും നടിയുമായ മഞ്ജു വാര്യർ. നടിയെ ദിലീപ് ആക്രമിക്കാൻ എന്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിന് ഉത്തരമാണ് മഞ്ജുവിന്റെ ഈ മൊഴി. ലേഡി സൂപ്പർ സ്റ്റാർ ഇത് കോടതിയിലും ആവർത്തിച്ചാൽ ദിലീപ് കുടുങ്ങും. പല വിധത്തിലുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് കോടതിയിൽ എത്തി സത്യം പറയാമെന്ന് മഞ്ജു പൊലീസിനോട് സമ്മതിച്ചത്. ദിലീപിനൊപ്പമാണ് മഞ്ജുവിന്റെ മകൾ ഉള്ളത്. അച്ഛന് വേണ്ടി നിലകൊള്ളുകയാണ് മീനാക്ഷി. അപ്പോഴും നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തു വരണമെന്ന് തന്നെയാണ് മഞ്ജുവിന്റെ ആഗ്രഹം. ലേഡി സൂപ്പർസ്റ്റാറിന്റെ ഈ ധീരമായ നിലപാടാണ് കേസിനെ നിർണ്ണായക വഴികളിലൂടെ കൊണ്ടു പോയത്.
ദിലീപിനു കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നു തനിക്കറിയില്ലെന്നാണ് മഞ്ജു അന്വേഷണസംഘത്തിനു മൊഴി നൽകിയിട്ടുള്ളത്. ദിലീപിന്റെ കുട്ടിയുടെ അമ്മ എന്ന പരിമിതിയിൽനിന്നുള്ള മൊഴിയാണു മഞ്ജു നൽകിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തിൽ 13-ാം സാക്ഷിയാണു മഞ്ജു. ആക്രമണത്തിനിരയായ നടിയാണ് ഒന്നാംസാക്ഷി. പക്ഷേ 13-ാം സാക്ഷിയാണ് ഇതിൽ നിർണ്ണായകം. ഒന്നാം സാക്ഷിയായ ആക്രമിത്തിന് ഇരയായ നടിയും സംഭവത്തിൽ ദിലീപിന് പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ദിലീപിന് തന്നോടുള്ള പക പൊലീസിനോട് വിശദീകരിച്ചിരുന്നു. പൾസർ സുനിയും ദിലീപും തമ്മിലെ ഇടപാടുകളും ദിലീപിന്റെ മൊഴിയിലെ വൈരുദ്ധ്യവുമാണ് ദീലിപനെ കേസിൽ കുടുക്കിയത്. ഇതിനൊപ്പം മഞ്ജുവിന്റെ മൊഴി കൂടിയായപ്പോൾ ദിലീപ് പ്രതിസ്ഥാനത്തുമായി.
മഞ്ജു പൊലീസിന് നൽകിയ മൊഴി ഇങ്ങനെ: നാട്ടിലും വിദേശത്തും ദിലീപും കാവ്യാ മാധവനും ഒന്നിച്ചുള്ള പല സ്റ്റേജ് ഷോകളിലും ആക്രമണത്തിനിരയായ യുവനടി ഒപ്പമുണ്ടായിരുന്നു. വെട്ടിത്തുറന്നു ധാരാളം സംസാരിക്കുന്ന സ്വഭാവക്കാരിയാണ് അവർ. ദിലീപിനെയും കാവ്യയേയും ബന്ധപ്പെടുത്തി പലതും പ്രചരിച്ചതിനു പിന്നിൽ ഈ നടിയാണെന്നു ദിലീപ് തെറ്റിദ്ധരിച്ചിരുന്നു. അതിനാൽ നടിയോടു ദിലീപിനു നീരസമുണ്ടായിരുന്നെന്നും മഞ്ജു വിശദീകരിക്കുന്നു.
പീഡനത്തിനിരയായ നടിയാണു ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി തന്നോടു പറഞ്ഞതെന്നു ദിലീപ് തെറ്റിദ്ധരിച്ചു. അതാണു നീരസത്തിനു കാരണമെന്നു കരുതുന്നു. എന്നാൽ, ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി ഈ നടി യാതൊന്നും തന്നോടു പറഞ്ഞിരുന്നില്ല. തെറ്റിദ്ധാരണ മാറ്റാൻ താൻ പലപ്പോഴും ശ്രമിച്ചു പരാജയപ്പെട്ടു. സംശയം വർധിച്ച്, ഒടുവിൽ തങ്ങളുടെ വിവാഹമോചനത്തിലെത്തി. എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന സ്വഭാവം ദിലീപിനുണ്ട്. അതാണു തങ്ങൾക്കിടയിൽ പ്രശ്നം വഷളാക്കിയത്. എന്നിട്ടും അങ്ങേയറ്റം സഹകരിച്ചു ജീവിക്കാൻ ശ്രമിച്ചു. ഒന്നിച്ചുപോകാൻ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പിരിയാൻ തീരുമാനിച്ചത്.
നടി ആക്രമിക്കപ്പെട്ടശേഷം അമ്മ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പങ്കെടുത്തതും കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടതും സഹപ്രവർത്തകയെന്ന നിലയിലാണെന്നും മഞ്ജു അന്വേഷണസംഘത്തോടുപറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിനിമാ പ്രവർത്തകരുടെ യോഗത്തിൽ മഞ്ജുവാര്യർ വ്യക്തമാക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴും മഞ്ജു ഇത് ആവർത്തിച്ചിരുന്നു. സാക്ഷികളിൽ ചിലർ മൊഴി മാറ്റിയതിനെ തുടർന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കാതെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം നൽകിയിട്ടുള്ളത്. ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന മഞ്ജുവിന്റെ മൊഴി അതുകൊണ്ടുതന്നെ പ്രസക്തമാകുമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
താനടക്കമുള്ള പലരെയും ഡ്രൈവർമാർ അർദ്ധരാത്രി വീടുകളിൽ കൊണ്ടുപോയി ആക്കിയിട്ടുണ്ടെന്നും പക്ഷേ, നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് മഞ്ജുവാര്യർ തുറന്നടിച്ചത്. മഞ്ജുവിന്റെ ഈ പ്രസ്താവനയെച്ചുറ്റിപ്പറ്റിയായിരുന്നു പിന്നീടുള്ള അന്വേഷണവും. കാവ്യാ മാധവൻ, സംവിധായകൻ നാദിർഷാ, ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി എന്നിവരെയും പ്രോസിക്യൂഷൻ സാക്ഷികളാക്കിയിട്ടുണ്ട്.