- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാസ്തുദോഷത്തോടൊപ്പം രാഹുവിന്റെ ദോഷവും വേണമോ എന്ന് ചോദ്യം; എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാമെന്ന് മറുപടി; മന്ത്രിവാഴാത്ത മന്മോഹനിൽ നിന്ന് 13-ാം നമ്പർ കാറിൽ ബജറ്റ് അവതരണ യാത്രയും; മന്ത്രിമാരിൽ തോമസ് ഐസക് വ്യത്യസ്തനാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: കുറേക്കാലമായി മന്മോഹൻ ബംഗ്ലാവ് രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് മന്ത്രിമാരുടെ പേടിസ്വപ്നമായിട്ട്. മന്ത്രിമാർ വാഴാത്ത വീടെന്നാണ് മന്മോഹൻ ബംഗ്ലാവിനെപ്പറ്റി പറയുന്ന ചീത്തപ്പേര്. ഇത് മാറ്റിയെടുക്കുകയാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. ഇന്നലെ ഈ ബംഗ്ലാവിലേക്ക് തോമസ് ഐസക് ഇടതു കാൽവച്ച് കയറി. അതും രാഹുകാലത്ത്. അവിടെ നിന്നാണ് രാവിലെ തോമസ് ഐസക് തന്റെ ഏഴാമത് ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയത്. അതും 13-ാം നമ്പർ കാറിൽ. മന്ത്രിസഭ രൂപീകരിച്ചപ്പോൾ 13-നമ്പറിന്റെ കഷ്ടകാലം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതും സ്വയം ധനമന്ത്രി ഏറ്റെടുത്തു. അങ്ങനെ അന്ധവിശ്വാസങ്ങളെ തച്ചുടയ്ക്കാൻ ഉറച്ചാണ് മന്ത്രിപദവിയിലും തോമസ് ഐസ്‌ക് എന്ന ധനതത്വ ശാസ്ത്രജ്ഞന്റെ യാത്ര. ഗൃഹ പ്രവേശത്തെ കുറിച്ച് തോമസ് ഐസക് ഫെയ്‌സ് ബു്ക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ- വിഴിഞ്ഞത്തു നിന്നും എത്തിയപ്പോഴേയ്ക്കും രാഹുകാലമായിപ്പോയി. വീട്ടിൽചെന്നതറിഞ്ഞ് ക്യാമറകളും പത്രക്കാരും എല്ലാം എത്തി. വാസ്തുദോഷത്തോടൊപ്പം രാഹുവിന്റെ ദോഷവും വേണമോ എന്ന
തിരുവനന്തപുരം: കുറേക്കാലമായി മന്മോഹൻ ബംഗ്ലാവ് രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് മന്ത്രിമാരുടെ പേടിസ്വപ്നമായിട്ട്. മന്ത്രിമാർ വാഴാത്ത വീടെന്നാണ് മന്മോഹൻ ബംഗ്ലാവിനെപ്പറ്റി പറയുന്ന ചീത്തപ്പേര്. ഇത് മാറ്റിയെടുക്കുകയാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. ഇന്നലെ ഈ ബംഗ്ലാവിലേക്ക് തോമസ് ഐസക് ഇടതു കാൽവച്ച് കയറി. അതും രാഹുകാലത്ത്. അവിടെ നിന്നാണ് രാവിലെ തോമസ് ഐസക് തന്റെ ഏഴാമത് ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയത്. അതും 13-ാം നമ്പർ കാറിൽ. മന്ത്രിസഭ രൂപീകരിച്ചപ്പോൾ 13-നമ്പറിന്റെ കഷ്ടകാലം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതും സ്വയം ധനമന്ത്രി ഏറ്റെടുത്തു. അങ്ങനെ അന്ധവിശ്വാസങ്ങളെ തച്ചുടയ്ക്കാൻ ഉറച്ചാണ് മന്ത്രിപദവിയിലും തോമസ് ഐസ്‌ക് എന്ന ധനതത്വ ശാസ്ത്രജ്ഞന്റെ യാത്ര.
ഗൃഹ പ്രവേശത്തെ കുറിച്ച് തോമസ് ഐസക് ഫെയ്‌സ് ബു്ക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ- വിഴിഞ്ഞത്തു നിന്നും എത്തിയപ്പോഴേയ്ക്കും രാഹുകാലമായിപ്പോയി. വീട്ടിൽചെന്നതറിഞ്ഞ് ക്യാമറകളും പത്രക്കാരും എല്ലാം എത്തി. വാസ്തുദോഷത്തോടൊപ്പം രാഹുവിന്റെ ദോഷവും വേണമോ എന്ന ചോദ്യത്തെ ആയിരുന്നു നേരിട്ടത്. എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം. ഇതായിരുന്നു എന്റെ മറുപടി. വാസ്തു വിധിപ്രകാരം വാസയോഗ്യമല്ലാത്ത ഈ വീട് തന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നായിരുന്നു പൊതുചോദ്യം. ഉത്തരം ലളിതം. കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ എനിക്കിഷ്ടം പഴയ ബംഗ്ലാവ് തന്നെയാണെന്നും തോമസ് ഐസക് കുറിച്ചിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ അവിടെ താമസിച്ച മന്ത്രിമാരെല്ലാം പിന്നെ സഭ കണ്ടിട്ടില്ലെന്നതാണ് രാജ്ഭവനോട് ചേർന്നുള്ള ഈ മനോഹര ബംഗ്ലാവിന് ദുഷ്‌പേരുണ്ടാവാൻ കാരണമായത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചു. കോടിയേരി ഇവിടെനിന്ന് താമസംമാറിയപ്പോൾ മറ്റുള്ളവർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും ഇവിടെ എത്തിയില്ല. എം വിരാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിനും വീണ്ടും അധികാരത്തിലെത്താനായില്ല. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെങ്കിലും ആര്യാടൻ മുഹമ്മദും കഴിഞ്ഞപ്രാവശ്യം താമസിച്ചത് ഇവിടെയാണ്.
ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ ബംഗ്ലാവിന് പലരും അയിത്തം കൽപിക്കുന്നതും കുപ്രചരണം നടത്തുന്നതും. പക്ഷേ, രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും അത് വിവാദമാകുകയും ചെയ്‌തെന്നത് മറ്റൊരു കാര്യം. ഈ വീട് ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾ തന്നെ തോമസ് ഐസക്കിനെ പലരും ഉപദേശിച്ചു. ചില ഉയർന്ന ഉദ്യോഗസ്ഥരായിരുന്നു ഇത് പിന്നിൽ. ''അവിടെ താമസിക്കുന്നവർ വാഴില്ലത്രേ. ബഡ്ജറ്റൊക്കെ കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് മാറിയാൽ മതിയെന്ന് പറയുന്നവരുമുണ്ട്''-ഇതായിരുന്നു തോമസ് ഐസകിന്റെ ഇതു സംബന്ധിച്ച ആദ്യ പോസ്റ്റ്.
ഇതിന് സമാനമായിരുന്നു ഗൃഹപ്രവേശനത്തിലും നടന്ന സംഭവ വികാസങ്ങൾ. എന്നാൽ അതൊന്നും കാര്യമാക്കാതെ രാഹുകാല സമയത്ത് ഗൃഹപ്രവേശനം നടത്തി വ്യത്യസ്തനാവുകയാണ് തോമസ് ഐസക് എന്ന ധനമന്ത്രി. മന്ത്രിയുടെ അമ്മയും തോമസ് ഐസക്കിനൊപ്പം മന്മോഹൻ ബംഗ്ലാവിലുണ്ട്. ബജറ്റ് അവതരണത്തെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് അമ്മയും പ്രതികിരച്ചു. അതിന് ശേഷമായിരുന്നു നിയമസഭയിലേക്കുള്ള ധനമന്ത്രിയുടെ യാത്ര.