ന്യൂഡൽഹി: ആഗോളവൽകരണത്തിന് ഇന്ത്യയിൽ തുടക്കമിട്ടത് ഡോ മന്മോഹൻസിങ് എന്ന സാമ്പത്തിക വിദഗ്ധനാണ്. നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന മന്മോഹൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രാഷ്ട്രീയക്കാരൻ എന്നതിൽ അപ്പുറം ധനകാര്യ വിദഗ്ധനാണെന്ന് മുൻ പ്രധാനമന്ത്രി. അതുകൊണ്ട് സാമ്പത്തിക വിഷയങ്ങളിൽ മന്മോഹന്റെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. പ്രധാനമന്ത്രിയുടെ മോദിയുടെ സാമ്പത്തിക പരിഷ്‌കാരമെല്ലാം തിരിച്ചടിയാകുമെന്ന് മന്മോഹൻ പറയുന്നു.

നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതി (ജി.എസ്.ടി) തിരക്കിട്ട് നടപ്പാക്കിയതും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.എസ്.ടി) പ്രതികൂലമായി ബാധിക്കുമെന്ന് മന്മോഹൻസിങ് പറയുന്നു. രാജ്യത്തെ ചെറുകിട, അസംഘടിത മേഖലകളെ ഈ നടപടികൾ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ 90 ശതമാനം തൊഴിലവസരങ്ങളും അസംഘടിത മേഖലയിലാണ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനവും ഈ മേഖലകളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

നോട്ട് അസാധുവാക്കൽ നടപടിമൂലം ജി.ഡി.പിയിൽ രണ്ട് ശതമാനം കുറവ് വരുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞവർഷം നവംബർ 25 നാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയത്. ഈ നടപടിയെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ മന്മോഹൻസിങ് രൂക്ഷമായി വിമർശിച്ചിരുന്നു.